ഈ കൂറുകാർക്ക് ഫെബ്രുവരി മികച്ച മാസം, ആഗ്രഹസാഫല്യവും സാമ്പത്തികനേട്ടവും; സമ്പൂർണ മാസഫലം ഒറ്റനോട്ടത്തിൽ
Mail This Article
മേടം: (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പുതിയ വാഹനം വാങ്ങാൻ അനുകൂല സമയമാണ്. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരും. യാത്ര കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. പുതിയ മേഖലയിൽ പണം മുടക്കും. വസ്തു തർക്കം രമ്യമായി പരിഹരിക്കാൻ കഴിയും. വരുമാനം വർധിക്കും. വിദേശയാത്രയ്ക്ക് സാധ്യത കൂടുതലാണ്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,മകയിരം ആദ്യപകുതിഭാഗം): സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ വീട് വാങ്ങി താമസിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉപരിപഠനത്തിന് അവസരം കിട്ടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂലമായ സമയമാണ്. അംഗീകാരങ്ങൾ ലഭിക്കാനും ഇടയുണ്ട്. കുടുംബത്തിൽ സുഖവും സന്തോഷവും നില നിൽക്കും.
മിഥുനം (മകയിരം രണ്ടാം പകു തിഭാഗം, തിരുവാതിര,പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽ മേഖലയിലെ പ്രതിസന്ധി ഒഴിവാകും. ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും. ഒരു ഉന്നത വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. പൂർവിക സ്വത്ത് കൈവശം വന്നുചേരും. സർക്കാരിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം):ഭാഗ്യം കൊണ്ടു ചില നേട്ടങ്ങൾ ഉണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ആരോഗ്യരക്ഷയിലും സൗന്ദര്യത്തിനും കൂടുതൽ ശ്രദ്ധ ചെലുത്തും. കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടി പിടിപ്പിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചെലവഴിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്. മക്കൾക്ക് ചില്ലറ അസുഖങ്ങൾ വന്നുചേരും. പരീക്ഷയിൽ മികച്ച വിജയം നേടും. പലതരം ചിലവുകൾ വന്നു ചേരാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സമയം നന്നല്ല.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
പൊതുവേ നല്ല മാസമാണിത്. അകന്നു കഴിഞ്ഞിരുന്നവർ ഒന്നിക്കും. ബിസിനസ് ആവശ്യത്തിനായി പണം മുടക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. വീട് മാറി താമസിക്കേണ്ടി വരാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും. യാത്രകൾ ഗുണകരമാകും. സാമ്പത്തിക നില ഭദ്രമാകും. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പങ്കാളികൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത പരിഹരിക്കും .വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. വീട് പുതുക്കി പണിയും. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്താൻ കഴിയും. പുതിയ ബിസിനസ് ഏറ്റെടുത്ത് നടത്തും. കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ജോലിയിലും ബിസിനസ്സിലും ചെറിയ നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ആരോഗ്യം പ്രത്യേക ശ്രദ്ധിക്കുക. മനക്ലേശത്തിനും സാധ്യത കാണുന്നു. വായ്പകൾ അനുവദിച്ച കിട്ടും. മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും
.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വീട്ടിൽ മംഗള കർമ്മം നടക്കും. ശത്രുക്കൾ സുഹൃത്തുക്കളായി മാറും. ജോലിയിൽ ഉയർച്ചയും വരുമാനവർധനവും പ്രതീക്ഷിക്കാം. ഗർഭിണികൾ ആരോഗ്യം ശ്രദ്ധിക്കുക. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കും. സ്ഥലം മാറ്റം ആവശ്യപ്പെട്ടവർക്ക് അത് ലഭിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. സാഹിത്യ രംഗത്ത് ശോഭിക്കും. ആരോഗ്യം മെച്ചപ്പെടും.
മകരം (ഉത്രാടം, തിരുവോണം,അവിട്ടം ആദ്യപകുതി)
വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി ധാരാളം പണം ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പേരും പെരുമയും വർധിക്കും .ആരോഗ്യം തൃപ്തികരമാണ്. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഏറെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. യാത്രകൾ സുഖകരവും ഫലപ്രദവും ആകും. ഉദരരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി)
പുതിയ സംരംഭങ്ങൾ ആരംഭിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക . വിദ്യാർഥികൾ പഠനത്തിൽ അലസരായി മാറും. കാർഷിക കാര്യങ്ങൾ താൽപര്യം വർധിക്കും. വീട് മോടിപിടിപ്പിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമാണ്. വരുമാനം വർധിക്കും. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Monthly Prediction in February 2023 by P B Rajesh