ADVERTISEMENT

ആയില്യം:മാനസിക സമ്മർദം വർധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധ വേണം. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനുള്ള അവസരം ലഭിക്കുന്നതിനും  ആയില്യം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

 

മകം:മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലമായിരിക്കില്ല. ഭക്ഷ്യവിഷബാധ ഏൽക്കുവാനുള്ള സാധ്യത കാണുന്നു. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിനും മകം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

 

പൂരം:ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അഹോരാത്രം പ്രവർത്തിക്കുന്നതു വഴി ലക്ഷ്യപ്രാപ്തി കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സമ്മാനപദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

ഉത്രം:പദ്ധതി സമർപണത്തിൽ അനുകൂലമായ വിജയം ൈകവരിക്കും. വാഹനം മാറ്റി വാങ്ങും. മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലമല്ല. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കുന്നതിനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

Content Summary: Monthly Prediction by Kanippayyur February 2023 / Ayilyam, Makam, Pooram, Uthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com