ADVERTISEMENT

Aries:(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ഏറെ സന്തോഷകരമായ സമയമാണിത്. ഉല്ലാസ യാത്ര നടത്താനും സാധ്യത ഉണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. കൂടുതൽ പണം മിച്ചം ആകും. പൊതുവേ സമാധാനം ഉള്ള വാരമാണ്.

 

Taurus: (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ദൈവാധീനമുള്ള കാലമായതിനാൽ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. നിസ്സാര രോഗങ്ങൾ ശല്യം ചെയ്യും. ബിസിനസിൽ നിന്നും ലാഭം വർധിക്കും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. തൊഴിൽ മേഖ ലയിൽ പുതിയ പ്രതിസന്ധികൾ ഉടലെടുക്കും.

 

Gemini: (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):അസുഖങ്ങൾ മാറി ആരോഗ്യ സ്ഥിതി വീണ്ടെടുക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.ധാരാളം പണം കൈവശം വന്നുചേരും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തടസങ്ങൾ തരണം ചെയ്യാൻ കഴിയും .ആഴ്ചയുടെ അവസാനം ഭാഗ്യമുള്ളതാണ്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.

 

Cancer: (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില ഭദ്രമാണ്. ലേഖന്മാർക്കും മാധ്യമ പ്രവർത്തകർക്കും ശോഭിക്കാൻ കഴിയും. ബന്ധുക്കളെ സന്ദർശിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. മനസമധാനം നിലനിൽക്കും. പനിയും പകർച്ച വ്യാധികളും വരാതെ സൂക്ഷിക്കുക. ദൈവാധനം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും.

 

Leo: (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):സർക്കാരിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും മംഗള കർമ്മങ്ങളിൽപങ്കെടുക്കും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. കലാ പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ ആകും. പഠനരംഗത്ത് പുരോഗതി നേടും. ആരോഗ്യം തൃപ്തികരമാണ്. വരുമാനം വർധിക്കും.

 

Virgo: (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):വസ്തുസംബന്ധമായ ഇടപാടു കൾ ലാഭകരമായി നടക്കും.തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

 

Libra: (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. സർക്കാരിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം .വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക. 

 

Scorpio: (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):കുടുംബജീവിതം സന്തോഷകരമായിരിക്കും സഹോദരസഹായം ലഭിക്കാൻ ഇടയുണ്ട്. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും.വരാന്ത്യം അത്ര മെച്ചമല്ല. ചെറിയ അസുഖങ്ങൾ വരാൻ ഇടയുണ്ട്. ഈശ്വരാധീനമുള്ള കാലമായതിനാൽ ഭയപ്പെടാനില്ല .

 

Sagittarius: (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) :പലവിധ യാത്രകൾക്കും സാധ്യതയുള്ള ഒരു വാരമാണിത്. ചിലവുകൾ വർധിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ മികവ് പ്രകടിപ്പിക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. പങ്കു കച്ചവടം ലാഭകരമാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ആരോഗ്യംതൃപ്തികരമാണ്. 

 

Capricorn: (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സ്ഥാനക്കേറ്റം ലഭിക്കും.വരുമാന വർധനവിനും സാധ്യതയുണ്ട്. പൊതുവേ പല കാര്യങ്ങളിലും അലസത തോന്നും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമായി തീരും. എതിർപ്പുകൾ അതിജീവിക്കാൻ കഴിയും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. 

 

Aquarius: (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പൊതുവേ ഗുണാധിക്യമുള്ള സമയമാണ്. കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്രയിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

 

Pisces: (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സാമ്പത്തിക നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ആഴ്ചയാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. ഗുരു ജനങ്ങളുടെ ആശീർവാദ ത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. 

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Weekly Zodiac Prediction by P B Rajesh / 2023 February 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com