മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം

HIGHLIGHTS
  • അത്തം, ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്ക്‌ മാർച്ച് മാസം എങ്ങനെ?
monthly-prediction-by-kanippayyur-march-2023-atham-chithira-chothi-vishakam
SHARE

അത്തം: ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളില്‍ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

ചിത്തിര: തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാരത്തിൽ പുരോഗതി കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

ചോതി: പ്രായോഗിക വശം ചിന്തിച്ചു പ്രവർത്തിക്കുന്നത് അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിക്കുന്നതിന് സഹായിക്കും. മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലമായിരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാക്കിത്തീർക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസം യോഗം കാണുന്നു. 

വിശാഖം: പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുണ്യതീര്‍ഥ ഉല്ലാസയാത്രകൾക്കു അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS