അശ്വതി: ആഗ്രഹ നിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
ഭരണി: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. മംഗളകർമങ്ങളിൽ കുടുംബ സമേതം പങ്കെടുക്കും.
കാർത്തിക: ഗൃഹനിർമാണത്തിന് അനുയോജ്യമായ ഭൂമി വാങ്ങുവാനിടവരും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
രോഹിണി: വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു സാമ്പത്തികനേട്ടം വർധിക്കും. മനസ്സിലുദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മകയിരം: വ്യാപാര–വ്യവസായ സമുച്ചയം പണിയുവാനുള്ള ഭൂമി വാങ്ങും. കുടുംബാംഗങ്ങളുടെ ആശ്വാസ വചനങ്ങളാൽ മനസ്സമാധാനം കൈവരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
തിരുവാതിര: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. കുടുംബത്തിലെ അകാരണ കലഹം പരിഹരിക്കുവാൻ സാധിക്കും.
പുണർതം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധ്യമാകും. പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനു വിദഗ്ധ നിർദേശം തേടും.
പൂയം: പ്രവർത്തന മേഖലകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുവാൻ തീരുമാനിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനിടവരും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് നല്ലത്.
ആയില്യം: ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കം കുറിക്കും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും.
മകം: ഈശ്വരാരാധനകളാൽ മാനസിക സംഘർഷത്തിനു കുറവു തോന്നും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. വ്യാപാരം പുതിയ കെട്ടിടത്തിലേക്കു മാറുവാൻ നിർബന്ധിതനാകും.
പൂരം: ആത്മാർഥ സുഹൃത്ത് കുടുംബസമേതം വിരുന്നു വരും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിട വരും. അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്.
ഉത്രം: നല്ല ഉദ്യോഗത്തിനു നിയമനാനുമതിയും വിദേശത്തേക്കു പ്രവേശനാനുമതിയും ലഭിക്കും.ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും.
അത്തം: വായ്പയെടുത്തു പ്രവർത്തനമേഖല വിപുലീകരിക്കുവാൻ തീരുമാനിക്കും. പുത്രന് ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.
ചിത്തിര: ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് നല്ലത്.
ചോതി: അധ്വാന ഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുഹൃത്തിന്റെ വിവാഹത്തിന് ആദ്യന്തം പരിശ്രമം വേണ്ടിവരും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.
വിശാഖം: ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും വേണ്ടിവരും. സന്താനങ്ങളോടൊപ്പം താമസിക്കുവാൻ അന്യദേശ യാത്ര പുറപ്പെടും.
അനിഴം: സാമ്പത്തിക അധികാര ദുർവിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും. പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയും പ്രാരംഭം കുറിക്കരുത്.
തൃക്കേട്ട: മാറ്റിവച്ച ഔദ്യോഗികമായ ദൂരയാത്രകളും ചർച്ചകളും ഉണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും.
മൂലം: ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധ്യമാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധ വേണം.
പൂരാടം: വിദേശബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് ഉദ്യോഗത്തിന് അനുമതി ലഭിക്കും. സുഹൃത്തിന്റെ വിവാഹത്തിനു സജീവ സാന്നിധ്യം വേണ്ടിവരും. കടബാധ്യതകൾ തീർക്കുവാൻ പൂർവിക സ്വത്തു വിൽക്കുവാൻ തയാറാകും.
ഉത്രാടം: ധാരണാശക്തിക്കുറവിനാൽ മാസങ്ങളോളം അവധിയെടുക്കുവാനിടവരും. ആശയ വിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ ശ്രദ്ധിക്കണം.
തിരുവോണം: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരുന്നതിനാൽ ആശ്വാസമാകും.
അവിട്ടം: പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം കൈവരിക്കും. ഓർമശക്തിക്കുറവിനാൽ വിദഗ്ധപരിശോധനയ്ക്കു തയാറാകും. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ നിർബന്ധിതനാകും.
ചതയം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. ആനുകൂല്യങ്ങളും ശമ്പളവും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
പൂരുരുട്ടാതി: അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുഹൃത്ത് മുഖാന്തരം തത്തുല്യമായ മറ്റൊരു ഉദ്യോഗത്തിന് അവസരം ലഭിക്കും.
ഉത്തൃട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. മനസ്സിലുദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകുമെങ്കിലും ചുമതലകൾ വർധിക്കും. പുതിയ കരാർജോലികളിൽ ഒപ്പുവയ്ക്കുവാനിട വരും.
രേവതി: ആലോചനക്കുറവു കൊണ്ടു പ്രവർത്തനങ്ങളിൽ അബദ്ധമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും.
Content Summary: Weekly Prediction Kanippayyur / 2023 March 12 to 18