ലക്ഷം ദോഷം ശമിപ്പിക്കുന്ന വ്യാഴം ഇപ്പോൾ ആർക്കൊക്കെ അനുകൂലം

jupiter-transit-new
SHARE

2023 ഏപ്രിൽ 22 ന് സർവേശ്വരകാരകനായ വ്യാഴം രാശി മാറുന്നു. ഏറ്റവും ശുഭദായകമായ വ്യാഴഗ്രഹം സന്തോഷം, സമൃദ്ധി, ഭാഗ്യം, വിവാഹം എന്നിവയുടെ കാരകനാണ് വ്യാഴം. ഗ്രഹനിലയിൽ വ്യാഴം ശുഭകരമായിരിക്കുകയാണെങ്കിൽ ജീവിതം സുഗമമാകും. ദാമ്പത്യ ജീവിതമായാലും സന്താനയോഗത്തിനായാലും തൊഴിലിന്റെ കാര്യത്തിലായാലും ധനധാന്യ കാര്യങ്ങളിലായാലും നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയം നേടാനും സാധിക്കും. 2023 ഏപ്രിൽ 22 ന് സ്വന്തം രാശിയായ മീനം രാശിയിൽ നിന്നും വ്യാഴം മാറി മേടം രാശിയിലേക്ക് സംക്രമിക്കുന്നു. അപ്പോൾ മേടം രാശിയിൽ രാഹു സ്ഥിതനാണ്. രാഹു വ്യാഴവും മേടത്തിൽ യോഗം ചെയ്ത് ‘ഗുരുചണ്ഡാലയോഗം’ സൃഷ്ടിക്കപ്പെടുന്നു.

അങ്ങിനെ 2023 ഏപ്രിൽ 22 ന് സർവേശകാരകനായ വ്യാഴം രാശി മാറുന്നുണ്ടെങ്കിലും മേടത്തിൽ രാഹുവിനോട് യോഗം ചെയ്യുന്നതിനാൽ ഗുരുചണ്ഡാല യോഗം സംഭവിക്കുന്ന ഒക്ടോബർ മാസത്തിൽ രാഹുവിന്റെ സംക്രമണം നടക്കുമ്പോൾ ഈ ദോഷത്തിനു ശമനം ഉണ്ടാകുന്നതാണ്. നാഗപ്രീതി അത്യന്താപേക്ഷിതമാണ്. മാറ്റങ്ങൾ ഓരോരുത്തരുടെയും ഗ്രഹനില കൂടി പരിശോധിച്ച് ദശയും അപഹാരവും കൂടി അറിഞ്ഞ് പ്രാർഥനകളും വഴിപാടുകളും സമർപ്പിക്കുക.

ജ്യോതിശാസ്ത്രപ്രകാരം, വ്യാഴസംക്രമണം 12 രാശിക്കാരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. വ്യാഴത്തെ കൊണ്ട് 27 നക്ഷത്രക്കാർക്കും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിയാൻ വിഡിയോ കാണാം.

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

Content Summary : Effect of Jupiter Transit 2023 by Devaki Antherjanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS