ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹസാധ്യത, തടസ്സം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾക്ക് സാധ്യത. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ‌യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചികിത്സകൾ ഫലവത്താവാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ധനതടസ്സം, ശരീരക്ഷീണം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ ഉണ്ടാകാം. വേദനാജനകമായ അനുഭവങ്ങൾക്ക് സാധ്യത.

 

 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. ആഗ്രങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകള്‍ ഫലവത്താവാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു. മേലധികാരിയില്‍ നിന്ന് ശകാരം ഉണ്ടാകാം. സഹപ്രവർത്തകരെ സൂക്ഷിക്കുക. വേണ്ടപ്പെട്ടവരുമായി അകലാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

 

 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, അലച്ചിൽ, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. അനാവശ്യ ചെലവുകൾ വർധിക്കാം. യാത്രയിൽ വൈഷമ്യം കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. അനുകൂല സ്ഥലംമാറ്റം റദ്ദ് ചെയ്യപ്പെടാം. ചൊവ്വാഴ്ച മുതല്‍ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. സംസാരത്തിൽ വില മതിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വയ്ക്കാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, യാത്രാതടസ്സം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി അകലാം. 

 

 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകള്‍ക്ക് സാധ്യത. ധനതടസ്സം മാറിക്കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവർ സഹായിക്കാം. സഹപ്രവർത്തകർ മൂലം സന്തോഷം കൈവരാം. അപ്രതീക്ഷിത വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടാം. ചൊവ്വാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരക്ഷീണം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. അനാവശ്യ ചെലവുകൾ വർധിക്കാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. 

 

 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പരീക്ഷണങ്ങൾ വിജയിക്കാം. ചൊവ്വാഴ്ച മുതൽ അനുകൂലം. ധനയോഗം, ബന്ധുസമാഗമം, സന്തോഷം, ആരോഗ്യം ഇവ കാണുന്നു. ഉല്ലാസനിമിഷങ്ങള്‍ പങ്കിടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

 

 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, അലച്ചിൽ, ഉദരവൈഷമ്യം, യാത്രാപരാജയം, മനഃപ്രയാസം, ശരീരക്ഷീണം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകരില്‍ നിന്ന് നല്ലതല്ലാത്ത പ്രതികരണം ലഭിക്കാം. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, ധനയോഗം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇന്റർവ്യൂവിൽ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം.

 

 

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ചൊവ്വാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. 

 

 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. യാത്രയിൽ വൈഷമ്യങ്ങള്‍ ഉണ്ടാകാം.

 

 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ഉപയോഗസാധനലാഭം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റയോഗം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, യാത്രാതടസ്സം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു.

 

 

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ചൊവ്വാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചർച്ചകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. അനുകൂല വാർത്തകൾ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.

 

 

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. കുടുംബത്തിൽ വൈഷമ്യങ്ങൾ വന്നുചേരാം. തൊഴിലന്വേഷണങ്ങൾ ഉദ്ദേശിച്ച ഫലസിദ്ധി ഇല്ലാതെ വരാം. വ്യാഴാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. കിട്ടുകയില്ല എന്ന കരുതിയ പണം തിരികെ ലഭിക്കാം.

 

 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

Content Summary : Weekly Professional Prediction / 2023 March 26 to April 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com