ADVERTISEMENT

2023 ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകും. വിദ്യയിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ഭയപ്പെടേണ്ടതില്ല. വിദ്യാർഥികൾ നിരന്തരമായ ഉത്സാഹം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ കാരണം കലഹം, അപമാനം മാനഹാനി, ശത്രുപീഡ തുടങ്ങിയ ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. സ്ഥാനഭ്രംശത്തിന് സാധ്യതയുള്ളതിനാൽ കർമരംഗത്തും നല്ല ശ്രദ്ധ വേണം. എന്നാൽ കുറെ നാളുകളായി മനസ്സിൽ ഉണ്ടായിരുന്ന ചില വിഷമങ്ങൾ ഒഴിവാകും.  

 

ഭരണി  

ബുദ്ധിസാമർഥ്യം, വാക് സാമർഥ്യം തുടങ്ങിയവയാൽ നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ അനിവാര്യമാകും. സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ ചെറിയ വിഷമതകൾക്ക് ഇടവരാം. വിശ്വസ്തരായ സ്നേഹിതരുടെ സഹായം ഉണ്ടാകും. ഉദരരോഗവും മറ്റു രോഗങ്ങളും പകർച്ചവ്യാധികളും ശല്യം ചെയ്യും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് കുറച്ച് കാലതാമസം നേരിടും. കൃഷിക്കാർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുന്നതിനുള്ള ചില നല്ല തുടക്കങ്ങൾ ഉണ്ടാവാൻ സാധ്യത.

 

കാർത്തിക 

 

വരവിൽ കവിഞ്ഞ ചെലവ് വരും. വരുമാനത്തിൽ ചെറിയ തടസങ്ങൾ നേരിടുമെങ്കിലും പരിഹാരങ്ങൾ ചെയ്യുന്ന മുറയ്ക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും, ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യമുണ്ടാകും. നേത്ര രോഗം, ആയുധങ്ങളിൽ നിന്ന് മുറിവ്, ബന്ധുവിരോധം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ സൂക്ഷിക്കുക. വിനോദയാത്രയ്ക്ക് അവസരം ലഭ്യമാകും.

 

രോഹിണി 

 

പുണ്യ പ്രവൃത്തികൾ ചെയ്യുകയോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യും. വിവേകപൂർവമായ പ്രവർത്തനങ്ങൾ കൊണ്ട് അപ്രതീക്ഷിത നേട്ടമുണ്ടാകും. സംഘടനാ നേതൃത്വമോ ഭാരവാഹിത്വമോ ഏറ്റെടുക്കും. വിവാഹയോഗം, സന്താന സൗഖ്യം എന്നിവയ്ക്ക് ഇടയുണ്ട്. ധനവിയോഗം കാര്യക്ഷമവും ശ്രദ്ധാപൂർവവുമാകട്ടെ. ശത്രുക്കളെ കരുതിയിരിക്കുക.

 

മകയിരം

 

അപ്രതീക്ഷിതമായി ഗുണഫലങ്ങൾ വന്നുചേരും. കർമമേഖല പുഷ്ടിപ്പെടും. കടബാധ്യതകൾക്ക് ശമനം വന്നുചേരും. ഭാഗ്യ പരീക്ഷണങ്ങളിൽ വിജയം കൈവരും. തീർഥയാത്രകൾ മനസ്സിന് സുഖം വരുത്തും. വിവാഹത്തിന് അനുകൂലമായ തീരുമാനത്തിലെത്തിച്ചേരും. പണമിടപാടിൽ വന്ന പിണക്കങ്ങൾ മാറി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സാധ്യതകൾ തെളിയും. മുൻ കോപം നിയന്ത്രിക്കണം.

 

തിരുവാതിര

 

എല്ലാ പ്രയാസങ്ങൾക്കും ഈ മാസം ആശ്വാസം കണ്ടെത്താൻ സാധിക്കും. വിദേശയാത്രാസംബന്ധമായ കാര്യങ്ങളും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളും ഗുണം കണ്ടു തുടങ്ങും. ഗൃഹനിർമാണ കാര്യത്തിലെ തടസ്സങ്ങൾ നീങ്ങിപ്പോകാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ ചില രേഖകൾ കൈവശം വന്നുചേരും. സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യങ്ങൾ ലഭിക്കും. സഹോദരന്മാർ ബന്ധുമിത്രാദികൾ എന്നിവരുമായൊക്കെ ഉണ്ടായിട്ടുള്ള കലഹങ്ങൾ പരിഹരിക്കപ്പെടും.

 

പുണർതം

 

തൊഴിലിടങ്ങളിൽ മനസ്സാന്നിധ്യ കുറവ് വരാതെ സൂക്ഷിക്കണം. ഊഹകച്ചവടം, കൂട്ടു ബിസിനസ്സ് ഇവകളിൽ ലാഭം വന്നുചേരും. ധന ഇടപാടിൽ ശതുതയ്ക്ക് സാധ്യത. വാഹന വിപത്ത് പ്രത്യേകം ശ്രദ്ധിക്കുക. വിഷജന്തുക്കളിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം. ദമ്പതികൾക്കിടയിൽ അകൽച്ച ഉടലെടുക്കാതെ ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠിത്തത്തിൽ അലസത വരാതെ നോക്കണം.

 

പൂയം

 

ജീവിത മാർഗത്തിനുള്ള പരിശ്രമങ്ങൾ ഫലം കാണും. തടസപ്പെട്ട് കിടക്കുന്ന പ്രവർത്തന രംഗങ്ങൾ സർക്കാരിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സഹായം മൂലം പുനരുജ്ജീവിപ്പിക്കാൻ കഴിയും. ആദ്ധ്യാത്മിക കാര്യങ്ങളിൽ പങ്കെടുക്കും. വായു സംബന്ധമായ അസുഖങ്ങൾ ബുദ്ധിമുട്ടിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് കഠിനശ്രമം വേണ്ടിവരും.

 

ആയില്യം 

 

ഔദ്യോഗികരംഗത്ത് അധികാര പദവികൾ വർധിക്കും. ആഗ്രഹിച്ച യാത്രകൾ നടത്താൻ കഴിയും. ചില ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾക്കിടവരുന്നതിനാൽ സൂക്ഷിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കണം. സുഹൃത്തുക്കൾ, കുടുബാംഗങ്ങൾ, സഹപ്രവർത്തകർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറി സ്നേഹാദരവ് നേടണം. അപകട സാധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം. ഉന്നതരുമായി ഇടപെഴകാനും സമൂഹത്തിൽ മാന്യത നിലനിർത്താനും സാധിക്കും.

 

മകം 

 

മനഃസ്വസ്ഥത കണ്ടു തുടങ്ങും. സാമ്പത്തികാഭിവൃദ്ധി കൈവരും. അകന്നു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. സ്ത്രീകളിൽ നിന്നും അപവാദങ്ങളേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ത്വക് രോഗം, അലർജി, ആസ്തമ ഇവകൾ ബുദ്ധിമുട്ടിച്ചേക്കാം. പുതിയ ഭൂമി, വാഹനം എന്നിവകൾ വന്നു ചേരാനിടയുണ്ട്. 

 

പൂരം 

 

ധനപരമായ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. വാഹനങ്ങളിൽ നിന്നും കഷ്ട നഷ്ടങ്ങൾ സംഭവിക്കാനിടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഭൂമി സംബന്ധമായ വാക്ക് തർക്കങ്ങൾക്കിടയുണ്ടാകും. കേസുകളിൽ വിജയം ലഭിക്കുമെങ്കിലും കാലതാമസം നേരിടാനിടയുണ്ട്. കലാപരമായി പ്രവർത്തിക്കുന്നവർക്ക് പുരോഗമനത്തിന് സാധ്യത. പുണ്യസ്ഥലസന്ദർശനങ്ങളോ വിനോദ യാത്രയോ ചെയ്യാനിടവരും.

 

ഉത്രം

 

ഭാര്യമുഖേന സാമ്പത്തികലബ്ധിയുണ്ടായേക്കാം. പണയപ്പെടുത്തിയ വസ്തുക്കൾ തിരിച്ചു പിടിക്കാൻ കഴിയും. ഭക്ഷണത്തിൽ നിന്നും വിഷബാധയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ച് ചെയ്യുക. സാഹസിക കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതവ്യയം നിയന്ത്രിച്ചു നിർത്താൻ പാടുപെടും.

 

അത്തം

 

മധ്യസ്ഥതയിലൂടെ പല പ്രയാസങ്ങളും പരിഹരിച്ച് സജ്ജന പ്രീതി സമ്പാദിക്കും. ഏതെങ്കിലും വിധത്തിൽ വഞ്ചിതരാവാതിരിക്കാൻ കരുതുക തന്നെ വേണം. വിദ്യാഭ്യാസരംഗത്തും ശ്രദ്ധ വേണ്ടതുണ്ട്. ഹൃദയ സംബന്ധമായ അസുഖം ഉള്ളവർ വളരെ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്. അത്യന്തം ധൈര്യത്തോടെ വിപരീതാവസ്ഥകളെ തരണം ചെയ്യുക. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ ശ്രമിക്കണം

 

ചിത്തിര 

 

കർമ പുരോഗതിക്കിടയുണ്ട്. എന്നാലും എടുത്തു ചാടി ഒന്നിലും ഇടപെടാതിരിക്കണം. പാഴ്ചെലവുകൾ പ്രതീക്ഷിക്കാതെ വരും. സംയമന ബുദ്ധിയോടെ പെരുമാറുക. ഗവൺമെന്റിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകും. ഗുരുസ്ഥാനീയർ അകൽച്ചയിലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈശ്വര പ്രാർഥനകൾ ഏറെ ഫലപ്രദമായി അനുഭവപ്പെടും. 

 

ചോതി 

 

സാമ്പത്തിക വിഷമതകൾ മാറി അനുകൂല സ്ഥിതി ഉണ്ടാകും. വിദേശത്തുള്ളവർക്കും ഏറെ ഗുണാനുഭവം ഉണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങളിലേർപ്പെടും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും. മുടങ്ങി കിടപ്പുള്ള കാര്യം പുനരാരംഭിക്കും. പ്രേമ ബന്ധം വിവാഹത്തിൽ കലാശിക്കും. വീഴ്ച, ചതവ് വരാതിരിക്കാൻ ശ്രദ്ധിക്കണം. ശത്രു ശല്യം കൂടും ശ്രദ്ധ വേണം.

 

വിശാഖം

 

സ്വന്തം ബുദ്ധിയും കഴിവും കൊണ്ട് അധിക ധനലാഭത്തിന് ഇടയുണ്ടാകും. കരുതലോട് കൂടിയ പ്രവർത്തനങ്ങളാൽ പ്രശസ്തിയും വിജയവും ഉണ്ടാകും. വൈദ്യശാസ്ത്രം ധനകാര്യം എന്നിവയുമായി പ്രവർത്തിക്കുന്നവർക്ക് ജോലി ഭാരം കൂടും. ഉദര രോഗം, കർണ രോഗം എന്നിവയ്ക്കിടയുണ്ട്. ആയുധത്തിൽ നിന്നും അപകടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാർഷിക വിഭവങ്ങൾ ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ വരാതെ നോക്കണം.

 

അനിഴം

 

ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ പ്രവർത്തിക്കുവാനവസരമുണ്ടാകും. വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ ഉദാരമായി ദാനമോ സംഭാവനയോ ചെയ്യാനിടവരും. ചില  ഘട്ടങ്ങളിൽ ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വരും. സാരമല്ലാത്ത അസുഖങ്ങളും ഏഷണി മൂലവും മന:പ്രയാസം ഉണ്ടാകാം. ഭൂമിസംബന്ധമായി വാക്കു തർക്കങ്ങൾക്കിടയുണ്ടാകും 

 

തൃക്കേട്ട

 

ബന്ധുക്കളുമായി കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിക്കും. സന്താനങ്ങൾക്ക് വേണ്ടി കൂടുതൽ യാത്രകളോ കൂടുതൽ പണം ചെലവഴിക്കുകയോ വേണ്ടി വരും. കഠിനാധ്വാനത്തിലൂടെ ധനം സമ്പാദിക്കും. ശാഠ്യബുദ്ധി, ക്ഷിപ്രകോപം എന്നിവ ഉപേക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കാൻ സാധിക്കും. 

 

മൂലം

 

പ്രവർത്തന മേഖലയിൽ കൂടുതൽ നേട്ടങ്ങളുണ്ടാകും. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ജോലിയും ജോലിയുള്ളവർക്ക് അർഹമായ സ്ഥാനകയറ്റവും ലഭിക്കാൻ സാധ്യത. ശത്രുസ്ഥാനത്ത് നിന്നവർ മിത്രങ്ങളാകും. വ്യഥാ സഞ്ചാരം, നീർദോഷം തുടങ്ങിയവയാൽ ശരീരക്ലേശം ഉണ്ടാകും. ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

 

പൂരാടം

 

തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധനപരമായി അനുകൂല ഘടകങ്ങൾ ഉണ്ടാകും. ശതുക്കളുടെ അസൂയയ്ക്ക് പാത്രമാകാനിടയുണ്ട്. സന്താനങ്ങൾക്ക് ഉയർച്ച നേടുന്നതിനായി പല പ്രാരേണയുള്ള മാർഗങ്ങൾ അവലംബിക്കുന്നതാണ്. തീർഥാടന ശ്രമങ്ങൾ വിജയിക്കും. നല്ല കളത്ര യോഗവും, സന്താന ഗുണവും ഉണ്ട്. ഉന്നതരായ വ്യക്തികളിൽ നിന്ന് പ്രോത്സാഹനാർഹമായ സമ്മാനങ്ങൾ ലഭിക്കാനിടവരും.

 

ഉത്രാടം

 

വരുമാനം കൂടുമെങ്കിലും ചെലവുകൾ വർധിക്കും. ധനപരമായ ക്രയവിക്രയങ്ങൾ സൂക്ഷിച്ചു ചെയ്യുക. ശരീരത്തിൽ മുറിവ്, ചതവ് വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യവസായ വ്യാപാര രംഗത്തുള്ളവർക്ക് അൽപം മാന്ദ്യം അനുഭവപ്പെടുന്നതാണ്. ചില വിഷമതകൾക്ക് ഇടവരുമെങ്കിലും ദൈവാധീനത്താൽ ദോഷങ്ങൾ നീങ്ങിപ്പോവാൻ ഇടവരും.

 

തിരുവോണം

 

രോഗദുരിതങ്ങളെ കരുതിയിരിക്കുക. തക്കതായ ചികിത്സ നൽകണം. വിദ്യാർഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരോട് നയപരമായി പെരുമാറണം. ശാസന ലഭിക്കാനിടയുണ്ട്. യാത്രാവേളയിൽ വളരെ ശ്രദ്ധ വേണം. പുതിയ സ്നേഹബന്ധങ്ങളും സൗഹൃത് ബന്ധങ്ങളും സ്ഥാപിക്കാൻ അവസരം വന്നു ചേരും. സഹോദരങ്ങൾ ഭിന്നാഭിപ്രായത്തോടെ വേറിട്ടു നിൽക്കാനിടയുണ്ട്.

 

അവിട്ടം

 

ആരോഗ്യകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ശാരീരികമായ അലട്ടലുകൾ ഇടക്കിടെ ഉണ്ടായികൊണ്ടിരിക്കും. പണമിടപാട് രംഗത്ത് മാന്ദ്യം അനുഭവപ്പെടും. സഞ്ചാരക്ലേശം വർധിക്കും. കർമസ്ഥലത്തു നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വന്നു ചേരാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. പൊതുജനങ്ങളുമായും രമ്യതയിൽ വർത്തിക്കണം. 

 

ചതയം

 

പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും സമചിത്തതയോടു കൂടിയ പ്രവർത്തനങ്ങളാൽ ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിക്കും. വിദൂര പഠനത്തിന് അവസരം ലഭിക്കും. പുതിയ സ്നേഹ ബന്ധം ഉടലെടുക്കും. തന്റേതല്ലാത്ത കുറ്റങ്ങൾക്ക് പഴി കേൾക്കേണ്ട സാഹചര്യമുണ്ടാകും. ദാമ്പത്യ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം പ്രതീക്ഷിച്ച സ്ഥലത്തു നിന്നും ധനം വന്നു ചേരാൻ കാലതാമസമുണ്ടാകും. ഗവൺമെന്റിൽ നിന്നും ആനുകൂല്യങ്ങൾ നേടിയെടുക്കും. 

 

പൂരൂരുട്ടാതി

 

ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യമുണ്ടാകും. അന്യസ്ത്രീകളിൽ നിന്നും അപമാന സാധ്യത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കർമസ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിന് പോകരുത്. വാക്കുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. പ്രേമ ബന്ധങ്ങൾ മന:പ്രയാസത്തിനിടയാക്കും. മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നുചേരും. 

 

ഉത്തൃട്ടാതി 

 

പുതിയ വാഹനം വാങ്ങുന്നതിനായി ശ്രമിക്കും. വിരോധികൾ അനുകൂല മനോഭാവം പ്രകടിപ്പിക്കാനിടയുണ്ട്. ഗൃഹത്തിൽ പൂജാദി മംഗള കാര്യങ്ങൾ നടക്കാനിടയുണ്ട്. എല്ലാ രംഗത്തും ബുദ്ധിപൂർവം പ്രവർത്തിച്ച് വിജയം നേടിയെടുക്കാൻ പരിശ്രമിക്കും. കിട്ടാനുള്ള സ്വത്ത് ലഭിക്കാനായി ഏറെ പരിശ്രമം ആവശ്യമായി വരും. കലാകാരൻമാർക്കും എഴുത്തുകാർക്കും ഗുണാനുഭവം സിദ്ധിക്കും.

 

രേവതി

 

കർമസംബന്ധമായി ഗുണാനുഭവം സിദ്ധിക്കുമെങ്കിലും അത്യധ്വാനം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളെ സൃഷ്ടിക്കും. ആരോടും പരുഷമായി സംസാരിക്കരുത്. ആഢംബരവസ്തുക്കൾക്കായി അനാവശ്യമായി പണം ചെലവഴിക്കും. ദൈവിക കാര്യങ്ങളിൽ ഏറെ ശ്രദ്ധപതിപ്പിക്കാനാകും. വിദ്യാർഥികൾക്ക് പുരോഗതി വന്നു ചേരും.


ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി പിണറായി 

കണ്ണൂർ ജില്ല - 670741

ഫോൺ: 9961442256

Email ID: prabhaseenacp@gmail.com

 

Content Summary : Monthly Prediction in April 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com