ADVERTISEMENT

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:):മേടമാസം കഴിഞ്ഞ് ഇടവമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

Read also : അളവറ്റ ധനവും സൗഭാഗ്യവും തരും അപര ഏകാദശി വ്രതം; ഇപ്രകാരം അനുഷ്ഠിക്കാം...

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):ഇടവക്കൂറുകാർക്ക്  കണ്ടകശനി തുടങ്ങിയിട്ടുണ്ടെങ്കിലും ഈയാഴ്ച വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ജോലിരംഗത്തു ചെറിയ തോതിൽ മന്ദത അനുഭവപ്പെടും. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):മിഥുനക്കൂറുകാർക്ക് ഈയാഴ്ച  കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ദൈവാനുഗ്രഹത്താൽ കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്താൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.   സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശരീരസുഖം കുറയും. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):കർക്കടകക്കൂറുകാർക്ക് അഷ്ടമശനി തുടരുന്നുണ്ടെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.  ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും. കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.  വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):കന്നിക്കൂറുകാർക്ക് ഈയാഴ്ച  വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. മക്കൾക്ക് കൂടുതൽ അനുകൂലമായ സമയമാണ്. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):തുലാക്കൂറുകാർക്ക് ഈയാഴ്ച  നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടങ്ങിയതിനാൽ ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ  ചെറിയ കാലതാമസം അനുഭവപ്പെടാം. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും. 

Read also :നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം യോഗകളുണ്ടെന്ന് അറിയാൻ

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):ധനുക്കൂറുകാർക്ക്  ഈയാഴ്ച രണ്ടാം പകുതി അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളിൽ  നേട്ടമുണ്ടാക്കാൻ കഴിയും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):മകരക്കൂറുകാർക്ക്  ഈയാഴ്ച ആദ്യപകുതി കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങൾ നടക്കും എന്ന ആശ്വാസമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ജന്മശനി തുടരുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.കുടുംബകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പുതിയ വരുമാന മാർഗം കണ്ടെത്താൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. ആഴ്ചയുടെ പകുതിക്കു ശേഷം കൂടുതൽ അനുകൂലമാകും. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. കൂടുതൽ യാത്ര വേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

Content Summary : Weekly Star Prediction by Raveendran Kalarikkal / 2023 May 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com