മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരക്ഷീണം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം കാണുന്നു.
Read also : ഈ കൂറുകാർക്ക് അഭിമാനനേട്ടം, ധനലാഭം; ഇടവമാസഫലം ഒറ്റനോട്ടത്തിൽ
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ബന്ധുജനസഹായം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) :കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാവൈഷമ്യം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാം. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സന്തോഷ നിമിഷങ്ങൾ പങ്കിടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, കലഹസാധ്യത, മനഃപ്രയാസം, യാത്രാതടസ്സം, ഇവ കാണുന്നു.
Read also : ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. യാത്രകൾ വിജയിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നു.
Content Summary :Wednesday / Daily Prediction by G. Jayachandra Raj