ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
Mail This Article
അശ്വതി: ദമ്പതികളുടെ അപേക്ഷകൾ പരിഗണിക്കും. വ്യവസ്ഥകൾ പാലിക്കും. ഉപരിപഠനത്തിന് ധാരണയാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
Read Also :സമ്പൂർണ വാരഫലം (മേയ് 28 - ജൂൺ 3)
ഭരണി: വിവിധങ്ങളായ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും.
കാർത്തിക: ആശയവിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.
രോഹിണി: ദീർഘകാല നിക്ഷേപത്തിൽ സഹകരിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കും. മാതാപിതാക്കളുടെ നിർബന്ധത്താൽ ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരുവാനിടവരും.
മകയിരം: പാരമ്പര്യപ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. പ്രവർത്തനങ്ങളിലും സമീപനങ്ങളിലും സന്തുലിത മനോഭാവം സ്വീകരിക്കും. സമാനമനസ്കരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
തിരുവാതിര: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. സന്താനസംരക്ഷണത്താൽ ആശ്വാസമാകും.
പുണർതം: ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങുവാൻ ധാരണയാകും. കർത്തവ്യബോധം വർധിക്കും. കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരുവാനിടവരും.
പൂയം: അനുരഞ്ജനശ്രമം അന്തിമമായി വിജയിക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ വിപരീത സാഹചര്യങ്ങളെ നേരിടും. കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ആയില്യം: അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ശ്രദ്ധയോടു കൂടിയ പ്രവർത്തനങ്ങളാൽ സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കുവാൻ സാധിക്കും.
മകം: പ്രവർത്തനമേഖലയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ഔദ്യോഗികമായി യാത്രാക്ലേശം വർധിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും.
പൂരം: അധികൃതരുടെ പ്രീതി നിമിത്തം ആനുകൂല്യങ്ങൾ വർധിക്കും. കുടുംബത്തിലെ അനൈക്യതകൾ പരിഹരിക്കും. ചർച്ചകൾ അന്തിമമായി വിജയിക്കും.
ഉത്രം: ശാസ്ത്രീയ പ്രായോഗിക വശങ്ങൾ സമന്വയിപ്പിച്ച് ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉത്തരവാദിത്തം വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അത്തം: ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. സഹകരണ മനോഭാവവും ലക്ഷ്യബോധത്തോടു കൂടിയുള്ള പ്രവർത്തനവും സർവകാര്യ വിജയത്തിനു വഴിയൊരുക്കും.
ചിത്തിര: ആരോഗ്യം തൃപ്തികരമായിരിക്കും. സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും.
ചോതി: സങ്കൽപത്തിനനുസരിച്ച് ഉയരുവാനുള്ള സാഹചര്യമുണ്ടാകും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും.
വിശാഖം: ആത്മവിശ്വാസം വർധിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. പ്രത്യക്ഷമായും പരോക്ഷമായും വന്നുചേരുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കും.
അനിഴം: പ്രവൃത്തി പരിചയത്താൽ പുതിയ പദ്ധതികൾ ഏറ്റെടുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിൽ ആശ്വാസമാകും.
തൃക്കേട്ട: വിവിധങ്ങളായ ആവശ്യങ്ങൾക്ക് അവധിയെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.
മൂലം: സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതു വഴി നീക്കിയിരിപ്പ് ഉണ്ടാകും. പ്രവർത്തന വിജയത്തിനായി അഹോരാത്രം പ്രയത്നിക്കും. ആഗ്രഹസാഫല്യത്തിനായി അഹോരാത്രം പ്രയത്നിക്കും.
പൂരാടം: നിലവിലുള്ള പാഠ്യപദ്ധതിയിൽ തുടരുവാൻ തീരുമാനിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കും.
ഉത്രാടം: വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അഹോരാത്രം പ്രയത്നിക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നു പിന്മാറണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.
തിരുവോണം: കീഴ്‌വഴക്കം മാനിച്ചു പാരമ്പര്യപ്രവൃത്തികൾ പിന്തുടരും. ബുദ്ധിമുട്ടുള്ള ചുമതലകൾ ഏറ്റെടുക്കും. ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും.
അവിട്ടം: അസുഖങ്ങൾക്ക് ആയുർവേദ- പ്രകൃതി ചികിത്സകൾ തുടങ്ങും. പൊതുജന ആവശ്യങ്ങൾക്കായി ഭരണകർത്താക്കളെ കാണുവാനിടവരും. വ്യവസ്ഥകൾ പാലിക്കും.
ചതയം: സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവർത്തിക്കും.
പൂരുരുട്ടാതി: സാങ്കേതിക കാരണങ്ങളാൽ യാത്രകൾക്കു വിഘ്നങ്ങൾ വന്നുഭവിക്കും. കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. വാണിജ്യമേഖലകളിൽ പുതിയ ഭരണ സംവിധാനം ആവിഷ്കരിക്കും.
ഉത്തൃട്ടാതി: യാത്രകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം വന്നുചേരും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. അവസരവാദം അബദ്ധങ്ങൾക്കു വഴിയൊരുക്കും.
രേവതി: മേലധികാരിയുടെ നിർദേശപ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഫലമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം.
Content Summary : Weekly Prediction by Kanippayyur / 2023 May 28 to June 03