ADVERTISEMENT

​മേടം (അശ്വതി ഭരണി കാർത്തിക 1/4): സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. അടുത്ത ബന്ധുവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. നിർഭാഗ്യം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. പുതിയ വരുമാനമാർഗ്ഗം കണ്ടെത്താൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ മികവ് പ്രകടിപ്പിക്കും. ഔദ്യോഗിക യാത്ര വേണ്ടി വരാം.

Read also : ഈ നാളുകാർക്ക് മാറ്റത്തിന്റെ സമയം, ഭാഗ്യാനുഭവങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സാധ്യത; ജൂണിലെ സമ്പൂർണ നക്ഷത്രഫലം

ഇടവം(കാർത്തിക, രോഹിണി, മകയിരം1/2): പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുമായി വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ കഴിയും. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സാധിക്കും. ഉല്ലാസ യാത്ര ചെയ്യും. ആരോഗ്യം തൃപ്തികരമാണ്.

 

മിഥുനം (മകയിരം1/2,തിരുവാതിര, പുണർതം3/4):പൊതുവേ സന്തോഷകരമായ ഒരു മാസമാണിത്. സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത കാണുന്നു. മാസത്തിന്റെ ആരംഭം കൂടുതൽ ഗുണകരമാണ്. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. വായ്പകൾ അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുവദിച്ചു കിട്ടും. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വിശേഷ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.

 

കർക്കടകം(പുണർതം1/4, പൂയം,ആയില്യം):സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകും. കമിതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. നിയമ പ്രശ്നങ്ങൾക്ക് അനുകൂലമായി തീരുമാനം ഉണ്ടാകും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവാൻ സാധിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും.

 

ചിങ്ങം (മകം,പൂരം,ഉത്രം1/4):സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരം കിട്ടാൻ സാധ്യത കാണുന്നു. ബിസിനസ് ലാഭകരമാകും. സാമ്പത്തിക നില ഭദ്രമായി തുടരും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ചില ഭാഗ്യാനുഭവങ്ങൾ പ്ര തീക്ഷിക്കാം. ഓഹരി ഇടപാടുകളിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടാകില്ല. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

 

കന്നി(ഉത്രം 3/4,അത്തം,ചിത്തിര 1/2):വരുമാനം വർധിക്കും. മൂത്ത സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. മുടങ്ങി കിടക്കുന്ന കാര്യങ്ങൾ ആരംഭിക്കാനുള്ള സാധ്യത തെളിയും. ആരോഗ്യം തൃപ്തികരമാണ്. പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ സാധ്യതയുണ്ട്. ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും.

 

തുലാം (ചിത്തിര1/2,ചോതി,വിശാഖം 3/4):പുതിയ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. അയൽപക്കവുമായി നിലനിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പല കാര്യങ്ങളും ഒന്നിലേറെ പ്രാവശ്യം പരിശ്രമിച്ചാലായിരിക്കും നടക്കുക. ദീർഘയാത്രകൾ ആവശ്യമായി വരും. നീരുവീഴ്ചയും പനിയും പോലുള്ള അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് പ്രതീക്ഷിച്ചിരുന്ന മാറ്റങ്ങൾ ഉണ്ടാകും. 

 

വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട):കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാനാകും. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. പൊതുവേ സന്തോഷകരമായ കാലമാണിത്. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

 

ധനു(മൂലം, പൂരാടം,ഉത്രാടം1/4):ഉദ്യോഗാർഥികൾക്ക്  ജോലി ലഭിക്കാൻ ഇടയുണ്ട്. അവിചാരിതമായ സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠനത്തിൽ മികവ് പ്രകടിപ്പിക്കും. കുടുംബാംഗങ്ങളുമായി ഒത്തു ചേരാൻ അവസരം ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. യാത്രകൾ ഗുണകരമായി തീരും. വിവാഹാലോചനകൾ പുരോഗമിക്കും.

 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2):കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. വരുമാനം മെച്ചപ്പെടും. പൊതുവേ ഭാഗ്യമുള്ള മാസമായി കണക്കാക്കാം. എതിരാളികളെ വശത്താക്കാൻ സാധിക്കും. പങ്കാളിയെക്കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരാൻ സാധ്യത. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. പുതിയസംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.

 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4):സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വീട് വാങ്ങാൻ കഴിയും. സാഹിത്യരംഗത്ത് ശോഭിക്കും. എതിരാളികളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും. ധാരാളം യാത്രകൾ ചെയ്യും. സൈനികർക്ക് ബഹുമതി കിട്ടാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ല ഭിക്കും. പുതിയ വാഹനം വാങ്ങും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. സഹോദര സഹായം ലഭിക്കും.

 

മീനം ( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി):കമിതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. സാമ്പത്തിക സ്ഥിതി തൃപ്കരമായി തുടരും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും. നഷ്ടപ്പെട്ടു എന്ന് വിചാരിച്ച സാധനം തിരിച്ച് കിട്ടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കുന്ന മാസമാണിത്. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാകും.


ലേഖകൻ
     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Monthly Prediction in June 2023 by P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com