വരുമാനം വർധിക്കും, ഭൂമി ലാഭം, വസ്ത്രാഭരണ ലാഭം; നേട്ടങ്ങളുടെ കാലം ഈ നാളുകാർക്ക്, സൂര്യരാശിഫലം

HIGHLIGHTS
  • ഈ ആഴ്ച ഒറ്റനോട്ടത്തിൽ, സമ്പൂർണ സൂര്യരാശിഫലം
weekly-zodiac-prediction-by-p-b-rajesh-august-06-to-12
Image Credit: sarayut/ Istock
SHARE

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഴ്ചയുടെ ആദ്യ പകുതിയിൽ ചിലവുകൾ കൂടുതലാകും. യാത്രകളും ആവശ്യമായി വരും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. പഠനത്തിൽ പുരോഗതി നേടും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. വരുമാനവും വർധിക്കും. മനക്ളേശം നിലനിൽക്കും. പുതിയ ജോലി ലഭിക്കാൻ ഇടയുണ്ട് .വിവാഹാലോചനയിൽ തീരുമാനം നീണ്ടു പോകും. നിയമ കാര്യങ്ങൾ അനുകൂലമായി അവസാനിക്കും.

അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും

ഇടവം രാശി– Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നടക്കും. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായഭിന്നതയും തർക്കങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. ആഴ്ചയുടെ ആരംഭം വളരെ ഗുണകരമാണ്. വരുമാനം വർധിക്കും. പേരും പെരുമയും നേടാനാകും. വായ്പുകൾ അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുവദിച്ചിട്ടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്. മനക്ലേശത്തിനും സാധ്യത. 

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. സഹോദരനെ സഹായിക്കേണ്ടതായി വരും. ഉന്നത വ്യക്തികളുടെ പ്രീതി സമ്പാദിക്കും. നേരത്തെ കെട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചു കിട്ടും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ബന്ധുക്കളുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സാമ്പത്തിക നില ഭദ്രമാണ്.

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പൊതുവേ ഭാഗ്യമുള്ള ഒരു വാരമാണിത്. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ച് കി ട്ടും. കമിതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകും. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ ജോലി നഷ്ടപ്പെടാതെ നോക്കുക. പങ്കാളിയുമായി അകന്നു കഴിയേണ്ട സാധ്യത കാണുന്നു. ചിലർക്ക്സ്ഥലം മാറ്റം ലഭിക്കും.

ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ പിന്നീട് കാര്യങ്ങൾ ഗുണകരമായി മാറും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയതു തീർക്കാൻ സാധിക്കും.സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികളും അംഗീകാരങ്ങളും ലഭിക്കാം. കമിതാക്കൾ തമ്മിൽ കലഹിച്ച പിരിയാൻ ഇടയുണ്ട് .കടം കൊടുത്ത പണം മടക്കി കിട്ടും. ഈശ്വരാധീനം ഉള്ള കാലമാണ്.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് സാധ്യതതെളിയും. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പല രീതിയിൽ പണം കൈവശം വന്നു ചേരും. ഔദ്യോഗിക യാത്ര ഗുണദോഷമായി തീരും. പഠന കാര്യങ്ങൾക്ക് മുടക്കം വരാം. ആരോഗ്യം തൃപ്തികരമാകും.

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): മനക്ലേശത്തിനും മറ്റും സാധ്യത കൂടുതലാണ്. പല കാര്യങ്ങളിലും അലസത തോന്നും. എതിരാളികൾ കൂടുതൽ പ്രഭരാകും. പല കാര്യങ്ങൾക്കും തുടക്കത്തിൽ ചെറിയ തടസ്സങ്ങൾ നേരിടാം. ഗുണദോഷ സമ്മിശ്രമായ കാലമാണ്. ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആഡംബര വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും. ഭൂമി വാങ്ങും.

വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ): പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കും.  ബന്ധുക്കളുമായി ഒത്തുകൂടാൻ സാഹ ചര്യമുണ്ടാകും. വരുമാനം വർധിക്കും. ആഗ്രഹിച്ച വിദേശയാത്ര നടക്കും. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. പുതിയ വീട് വാങ്ങി താമസിക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. മക്കളുടെ കാര്യങ്ങളിൽ ഉത്കണ്ഠ വർധിക്കും. പ്രവർത്തനരംഗത്ത് ശോഭിക്കും.

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കൃഷിയിൽ നിന്നും വരുമാനം മെച്ചമാകും. ചിലർക്ക് വീട് വാങ്ങാൻ സാധിക്കും .പുതിയ പ്രണയം ഉടലെടുക്കും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. യാത്രകൾ ഗുണകരമായി മാറും. ഒരുപാട് കാലമായി കാത്തിരുന്ന  ഒരു കാര്യം സാധിക്കും

 .

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി തീരും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. പണപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കേണ്ടി വരും. പുതിയ തൊഴിലിന് സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. കുടുംബത്തിൽ ഒരു പുണ്യ കർമ്മം നടക്കാൻ ഇടയുണ്ട്.

കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 രെയുള്ളവർ): ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് ഉന്നത പദവി ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. പഠനത്തിൽ കൂടുതൽ മികവു കാണിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. കുടും ബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കോടതി കാര്യങ്ങൾ രമ്യമായി പരിഹരിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21): പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും .ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. പലതിനും ചെറിയ തടസ്സങ്ങൾ നേരിടും. ചില സുഹൃത്തുക്കൾ ശത്രുതയോടെ പെരുമാറും.പഠനത്തിൽ ശ്രദ്ധ ചെലുത്തുക. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

Content Highlights: Weekly Zodiac Prediction | P B Rajesh | 2023 August 06 to12 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS