ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: കീഴ്ജീവനക്കാരുടെ പിന്തുണയാൽ ഏറ്റെടുത്ത കർമപദ്ധതികൾ പൂർത്തീകരിക്കും. പാരമ്പര്യ പ്രവൃത്തികളിൽ സജീവമാകുന്നതു വഴി മാതാപിതാക്കൾക്ക് ആശ്വാസമുണ്ടാകും.
ഭരണി: അന്തിമമായി വ്യവഹാര വിജയമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരുവാനിടവരും. കൃത്യനിർവഹണത്തിൽ സത്യസന്ധത പാലിക്കും.
കാർത്തിക: അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും
രോഹിണി: വർഷങ്ങളായി അനുവർത്തിച്ചുവരുന്ന തൊഴിൽപരമായി അനിഷ്ടാവസ്ഥകൾ ഏറെക്കുറെ പരിഹാരം ലഭിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും.
മകയിരം: ബന്ധു സഹായവും കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. വിവര സാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.
തിരുവാതിര: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഏറെക്കുറെ പൂർത്തീകരിച്ച ഗൃഹത്തിൽ താമസിച്ചു തുടങ്ങും.
പുണർതം: അധ്വാനഭാരത്താൽ അവധിയെടുക്കുവാനിട വരും. വിവാഹത്തിനു തീരുമാനമാകും. ചെയ്യുന്ന പ്രവൃത്തികൾ അന്യർക്കും ഉപകാരപ്രദമാകും എന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും.
പൂയം: സഹപ്രവർത്തകരുടെ നിസ്സഹകരണ മനോഭാവത്താൽ മനോവിഷമം തോന്നും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണു ഭാവിയിലേക്കു നല്ലത്
ആയില്യം: നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
മകം: ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ആശ്രയിച്ചു വരുന്ന ബന്ധുവിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
പൂരം: പുത്രനു തന്നെക്കാൾ മികച്ച ഉദ്യോഗം ലഭിച്ചതിൽ ആശ്വാസവും അഭിമാനവും തോന്നും. അന്തിമമായി ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.
ഉത്രം: വാക്തർക്കത്തിന് പോകരുത്. പ്രവൃത്തി മേഖലകളിൽ നിന്നു സാമ്പത്തികനേട്ടം വർധിക്കും. അന്തിമമായി വ്യവഹാര വിജയമുണ്ടാകും.
അത്തം: സുഹൃത്തുമായി നടത്തിവരുന്ന വ്യാപാരത്തിൽ നിന്നു പിന്മാറി സ്വന്തമായ കരാർ ജോലികളിൽ ഏർപ്പെടും. പുത്രനു നല്ല ഉദ്യോഗം ലഭിച്ചതിൽ ആശ്വാസം തോന്നും
ചിത്തിര: ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ലഭിക്കുവാൻ നിയമസഹായം തേടും. ബന്ധുവിന്റെ ആഗമനം മനസ്സന്തോഷത്തിന് ഇടയാക്കും.
ചോതി: ബന്ധുസഹായത്താൽ മകളുടെ വിവാഹം മംഗളമാക്കിത്തീർക്കുവാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കും.
വിശാഖം: പിതാവിന് ഉയർച്ചയുണ്ടാകും. ഉന്നതന്മാരോടും മേലധികാരികളോടും വാക്തർക്കത്തിനു പോകരുത്. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും.
അനിഴം: മകളുടെ വിവാഹശ്രമത്തിന്റെ ഭാഗമായി ദൂരയാത്രകൾ വേണ്ടിവരും. അവിചാരിതമായി പരീക്ഷയിൽ പരാജയം സംഭവിക്കും.
തൃക്കേട്ട: പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനിടവരും. പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.
മൂലം: വിദേശ ഉദ്യോഗത്തിനു സാങ്കേതിക തടസ്സങ്ങൾ നേരിടും. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
പൂരാടം: സൽക്കർമങ്ങൾക്കും പുണ്യ പ്രവൃത്തികൾക്കുമായി പണം ചെലവാക്കും. സുഹൃത്തിന്റെ വിവാഹത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
ഉത്രാടം: ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും. വിവാഹത്തിനു തീരുമാനമാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിട വരും.
തിരുവോണം: കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും. സാമ്പത്തിക ദുർവിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും.
അവിട്ടം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ഔദ്യോഗികമായി ഉയർച്ചയും സ്ഥലംമാറ്റവും ഉണ്ടാകും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിൽ കൃതാർഥനാകും.
ചതയം: വ്യക്തി വിദ്വേഷം കണക്കിലെടുത്ത് ഉപദ്രവങ്ങൾ വന്നുചേരുവാനിടയുള്ളതിനാൽ സുരക്ഷ ശക്തമാക്കും.
പൂരുരുട്ടാതി: സുഹൃത്തിന്റെ വിവാഹത്തിന് ആദ്യന്തം പരിശ്രമിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും.
ഉത്തൃട്ടാതി: വിട്ടുവീഴ്ച മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സുഹൃത് സഹായത്താൽ ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും.
രേവതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഈശ്വരാരാധനകളാൽ മനസ്സമാധാനമുണ്ടാകും. സുഹൃത്തിനു വിവാഹത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 202 August 06 to 12 | Manorama Astrology