ഇന്നത്തെ നക്ഷത്രഫലം: Horoscope Today, August 09, 2023
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, വാഗ്വാദം, തർക്കം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, തൊഴിൽലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, ബന്ധുസമാഗമം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, ഇച്ഛാഭംഗം, അലച്ചില്‍ ഇവ കാണുന്നു. പ്രഭാതത്തില്‍ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശരീരക്ഷതം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, സ്ഥാനലാഭം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അലച്ചില്‍, ധനതടസ്സം, അപ്രതീക്ഷിത വിജയം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, നഷ്ടം, കലഹം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.
Content Highlights: August 09 | Wednesday | Daily Prediction | G. Jayachandra Raj | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online