ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
അശ്വതി: ആരോഗ്യപരമായി ചില വൈഷമ്യങ്ങൾ അനുഭവിക്കാൻ സാധ്യത. അലർജിരോഗങ്ങൾ കൂടുതൽ ശല്യം ചെയ്തേക്കാം. ബന്ധുജനങ്ങളിൽ നിന്നോ മറ്റു പരിസരവാസികളിൽ നിന്നോ ദുരിതങ്ങൾ ഉണ്ടായേക്കാം ജോലി സ്ഥലത്തു നിന്നും അപ്രിയാനുഭവങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധ വേണം.
ഭരണി: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക വഴി മന:സംഘർഷം ഒഴിവാക്കാം. അപവാദങ്ങളിൽ പെട്ട് മാനനഷ്ട ദോഷാനുഭവം ഉണ്ടാകാം എന്നത് കൊണ്ട് ശ്രദ്ധിക്കണം. കഠിനാധ്വാനം കൊണ്ട് മാത്രമേ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കൂ. സർക്കാർ ജോലിക്കാർ വളരെ ശ്രദ്ധാലുക്കൾ ആയിരിക്കണം
പൂയം: സാമ്പത്തിക മേഖലയിൽ നിയന്ത്രണം വേണ്ടി വരും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക. യാത്രാവേളയിൽ ആഭരണങ്ങളും രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം വൈദ്യ നിർദ്ദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ആയില്യം: ചില കാര്യങ്ങളിൽ കരുതലോടെ നീങ്ങേണ്ടതായി വരും. ബന്ധുജനങ്ങളുമായി സ്നേഹത്തോടെ വർത്തിക്കണം. ദുർജ്ജന സംസർഗ്ഗം വഴി ദോഷങ്ങൾ ഉണ്ടാവും. തലവേദന നേത്രരോഗം അവഗണിക്കരുത് ദാമ്പത്യജീവിതത്തിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം.
മകം: വരവ് വർധിക്കും. ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വീണ്ടുവിചാരമില്ലാതെ പലതും ചെയ്യുന്നത് കാരണം അനർഥങ്ങളുണ്ടാകും. അധികാരികളുടെ താക്കീതിനോ അപ്രീതിക്കോ ഇടവരാം. അഗ്നി സംബന്ധമായ കാര്യം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.
പൂരം: പല വിധത്തിൽ ധനം വന്നു ചേരുമെങ്കിലും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടാം. നിസ്സാര കാര്യത്തെച്ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരാം. ബന്ധുക്കൾ ശത്രുതയോടെ പെരുമാറുബോൾ നയപരമായി സംസാരിച്ച് പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക.
തൃക്കേട്ട: പിടിവാശികൾ ഉപേക്ഷിക്കണം അലസത പഠനത്തെയും കർമരംഗത്തെയും ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക .ദഹന സംബന്ധമായി വൈഷമ്യങ്ങൾ ഉണ്ടായേക്കാം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. അയൽക്കാരുമായി കലഹത്തിന് പോവരുത്.
മൂലം: ചുമതലകൾ നിറവേറ്റുന്നതിൽ ഉദാസീനത കാട്ടരുത്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളിൽ ചിലരുമായി മാനസിക അകൽച്ച ഉണ്ടാകാൻ സാധ്യത വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വാക്ക് തർക്കത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.
പൂരാടം: ജോലിഭാരം വർധിക്കും. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. യാത്രാ ക്ലേശവും ഉണ്ടാകും. പിത്താധിക്യം മൂലമുള്ളതും രക്തസംബന്ധിയായതുമായ അസുഖങ്ങൾക്കിടയുണ്ട് . വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കരുത് വാക്കുകൾക്ക് നിയന്ത്രണം വേണം.
ഉത്രാടം: അപ്രതീക്ഷിതമായ ചിലവുകൾ പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. ശ്രേയസ്ക്കരമായ കർമങ്ങൾ നിഷ്ഠയോടു കൂടി ചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത് . ധനനഷ്ടം അപവാദം ഇവ കരുതിയിരിക്കുക. ഗൃഹസംബദ്ധമായ ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും.
ഉത്തൃട്ടാതി: തടസ്സപ്പെട്ട് കിടന്ന വിദേശ യാത്ര സഫലീകൃതമാകും. സ്വന്തം നിഷ്കളങ്കത വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധ വേണം' ചെറിയ തോതിലുള്ള ദേഹാരിഷ്ടതകൾ ഉണ്ടാകും മാനസിക പ്രയാസങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി - കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോൺ :9961442256
Content Highlights: Monthly Prediction | Astrologer | Prabhaseena C. P | Monthly Star Prediction | Malayalam Astrology | Star Prediction Malayalam