മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സന്തോഷകരമായ ഒരു അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം. പ്ര വർത്തനരംഗത്ത് സമാധാന അന്തരീക്ഷം നി ലനിൽക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. തീർത്ഥ യാത്രയിൽ പങ്കുചേരും. എല്ലാകാര്യങ്ങളും ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കും. കുടുംബ ജീവിതം സന്തോകരമാകും.വരുമാനം മെച്ചപ്പെടും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.
അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): വീട്ടിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഏറെ കാലമായി പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ശമ്പളം വർധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ബന്ധുക്കളുമായി ചില അഭിപ്രായങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഈശ്വരാധീനമുള്ള കാലമാണ്. കലാരംഗത്ത് ശോഭിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. പ്രതിബന്ധങ്ങൾ മാറും. പുതിയ ജോലി ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ സാധ്യത ഉണ്ട്. പൂർവിക സ്വത്ത് കൈവശം വന്നുചേരും.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ദീർഘയാത്രകൾ ആവശ്യമായി വരും. വാരത്തിന്റെ ആദ്യം ചെലവുകൾ കൂടുതലാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അലട്ടിയിരുന്ന പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കും ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. ആ രോഗ്യസ്ഥിതി മെച്ചപ്പെടും.ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്.
ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും .ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ബന്ധുക്കളോടൊത്ത് തീർത്ഥയാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. എതിരാളികളെ നിഷ്പ്രഭരാക്കും. എല്ലാ കാര്യങ്ങളും ഉത്സാഹം വർധിക്കും
കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും. കഠിനശ്രമത്തിന് ഫലം ഉണ്ടാകും. വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും കാർഷിക ആദായം വർധിക്കും. വീട് പണിയാനായി സ്ഥലം വാങ്ങും. ശത്രുക്കളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാനിടയുണ്ട്. കുടുംബജീവിതം ഊഷ്മളമാകും
തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും ബന്ധുക്കളുടെ സഹായം ലഭിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. അപകട സാധ്യതയുള്ള കാര്യങ്ങൾ നിന്നും വിട്ടുനിൽക്കുക. പുതിയ സംരംഭങ്ങൾക്ക് പകരം അനുകൂലമല്ല. സഹപ്രവർത്തകരുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകും.
വൃശ്‌ചികം രാശി- Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സന്തോഷകരമായ വാരമാണിത്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അ ഭിപ്രായങ്ങളും കൂടി ആരായുക. നിങ്ങളുടെ മക്കളോട് കൂടുതൽ സ്നഹം പ്രകടിപ്പിക്കുക. ആരോഗ്യം തൃപ്തികരമാണ്. തിരക്കിനിടെ പങ്കാളിയുടെ ആവശ്യങ്ങൾക്ക് കൂടി സമയം കണ്ടെത്തുക. ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു രാശി- Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പെട്ടന്നുള്ള യാത്ര ആവശ്യമാകും. സുഹൃത്തുക്കളുമായി കലഹിക്കാതെ സൂക്ഷിക്കുക. പ്രവർത്തന രംഗത്ത് ശോഭിക്കാൻ കഴിയും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ അവസരം ഉണ്ടാകും.
മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാകും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. പൊതുവേ ഗുണദോഷ സമ്മിശ്രം ആയിട്ടുള്ള വാരമാണിത്. ദമ്പതികൾ തമ്മിൽ ചില അസ്വ സ്ഥകൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. കായിക മൽസരങ്ങളിൽ വിജയിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി– Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. പുതിയ വരുമാനം ലഭിക്കും. ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടും. ഉപരിപഠനത്തിന് അവസരം ലഭിക്കും.
മീനം രാശി- Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സുഹൃത്ത് മൂലം പുതിയ വരുമാനം ലഭിക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. വരുമാന വർധനവ് പ്രതീക്ഷിക്കാം. നിങ്ങളുടെ നിലപാട് സുഹൃത്തുക്കളെ സ്വാധീനിക്കും. കടം കൊടുത്തിരുന്ന പണം തിരിച്ചു കിട്ടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് സമയം നന്നല്ല. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Weekly Zodiac Prediction | P B Rajesh | 2023 August 13 to19 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology