ADVERTISEMENT

അശ്വതി: അപവാദാരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും സാധിക്കും. 

 

ഭരണി: പറയുന്ന വാക്കുകൾ ഫലപ്രദമായി തീരും. ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ പലപ്പോഴും രാത്രിയിലും പ്രവർത്തിക്കേണ്ടി വരും. 

 

കാർത്തിക: മാതാപിതാക്കളുടെ അനുഹ്രഹാശിസുകളോടു കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി ൈകവരിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. 


രോഹിണി: ഉപദേശസമിതിയിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. യുക്തമായ സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. 

 

മകയിരം: സമാന സംസ്കാരമുള്ളവരുമായി സൗഹൃദത്തിലേർപ്പെടുവാൻ സാധിക്കും. ജീവിത യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ചാൽ ആശ്വാസമുണ്ടാകും. 

 

തിരുവാതിര: ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. കുടുംബത്തിൽ അനാവശ്യമായ സംസാരം ഒഴിവാക്കുവാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഗൃഹാരംഭ ചടങ്ങ് മംഗളകരമാക്കി തീർക്കും. 

 

പുണർതം: പുതിയ പാഠ്യപദ്ധതിക്ക് ചേരുവാനിടവരും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും സമാധാനവും തോന്നും. 

 

പൂയം : വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

 

ആയില്യം: പ്രത്യേകവിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുവാൻ അവസരമുണ്ടാകും. നിർണായക തീരുമാനങ്ങൾ എടുക്കുവാൻ സാധിച്ചതിനാൽ അനുരഞ്ജന ശ്രമം വിജയിക്കും. പുതിയ കർമപദ്ധതികൾക്കു രൂപകൽപന തയാറാകും. 

 

മകം: സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളില്‍ ആത്മാർഥമായി സഹകരിക്കും. 

 

പൂരം : വെല്ലുവിളികളെ അതിജീവിക്കുവാനുള്ള യുക്തിയും സമചിത്തതാ മനോഭാവവും വന്നു ചേരും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. 

 

ഉത്രം: പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. 

 

അത്തം: വ്യവസായം നവീകരിക്കുവാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. ആസൂത്രണ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. ആരോഗ്യം തൃപ്തികരമായിരിക്കും. 

 

ചിത്തിര: പുതിയ പ്രവർത്തന ശൈലിക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തോടനുബന്ധമായ പദ്ധതി സമർപ്പണത്തിനു തയാറാകും. 

 

ചോതി: വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. പൂര്‍വികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങള്‍ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. 

 

വിശാഖം : പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ബന്ധുസഹായമുണ്ടാകും. അനുബന്ധവ്യാപാരം തുടങ്ങുവാൻ ധാരണയാകും. 

 

അനിഴം: വിദഗ്ധോപദേശം തേടി പുതിയ വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. 

 

തൃക്കേട്ട: ഉദ്യോഗമുപേക്ഷിച്ചോ ഉദ്യോഗത്തോടനുബന്ധമായോ ഉപരിപഠനത്തിന് ചേരുവാനിടവരും. വിതരണസമ്പ്രദായം വിപുലമാക്കുവാൻ കർമോത്സുകരായവരെ നിയമിക്കും. 

 

മൂലം: മംഗളകർമങ്ങൾക്കു നേതൃത്വം വഹിക്കുവാനിടവരും. മാനസികോല്ലാസത്തിന് അവസരമുണ്ടാകും. ആസൂത്രിത പദ്ധതികൾ പ്രവർത്തന പഥത്തിലെത്തിക്കുവാൻ സാധിക്കും. 

 

പൂരാടം: പുതിയവിദ്യ അഭ്യസിക്കുന്നതിൽ ആചാര്യസ്ഥാനവും നേതൃസ്ഥാനവും വഹിക്കുവാനിടവരും. പദ്ധതി ആസൂത്രണങ്ങളിൽ കാര്യപ്രസക്തമായ പങ്കു വഹിക്കുവാനിടവരും. 

 

ഉത്രാടം: ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. സുഹൃത്തിന്റെ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ സാധിക്കും. 

 

തിരുവോണം: ബന്ധുവിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതായ സാഹചര്യം ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും ആശയങ്ങൾ പങ്കുവയ്ക്കുവാനും അവസരം ലഭിക്കും. 

 

അവിട്ടം: സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചു പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സന്താനങ്ങളുടെ സൽപ്രവൃത്തികൾ കൊണ്ടു മനസ്സമാധാനമുണ്ടാകും. 

 

ചതയം : വിവിധോദ്ദേശത്താൽ അവധിയെടുക്കാനിടവരും. മംഗള കർമങ്ങൾക്ക് ആചാര്യസ്ഥാനം വഹിക്കും. വിദഗ്ധ നിർദേശത്താൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. 

 

പൂരുരുട്ടാതി : പുതിയ വ്യവസായം ആരംഭിക്കുവാൻ തീരുമാനിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. 

 

ഉത്തൃട്ടാതി: മഹാത്മാക്കളുടെ വചനങ്ങൾ സദ്ചിന്തകൾക്കും പ്രവർത്തനക്ഷമതയ്ക്കും വഴിയൊരുക്കും. തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മപ്രചോദനമുണ്ടാകും. 

 

രേവതി: ബൃഹത്‌ സംരംഭങ്ങൾ തുടങ്ങുന്നതിന്റ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. നവദമ്പതികളെ ആശീർവദിക്കുവാൻ അവസരമുണ്ടാകും.

 

 

Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 202 August 13 to 19 | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com