ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സഹോദര സഹായം ലഭിക്കും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സ്ഥിര വരുമാനം വർധിക്കും. സ്ഥാനക്കയറ്റം നേടും. തടസം മാറും. പഠനത്തിന് അനുകൂലമായ സമയമാണ്. ബന്ധുക്കളെ സഹായിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ശ്രമിക്കുക. വാരാന്ത്യം അത്ര നന്നല്ല.

 

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഈ ആഴ്ചയുടെ തുടക്കം വളരെ ഗുണകരമാണ്. നിയമ കാര്യങ്ങളില്‍ വിജയം നേടും. പരീക്ഷകളിൽ മികച്ച വിജയം നേടും. വിവാഹ നിശ്ചയം നടക്കും. അകന്നു കഴിഞ്ഞിരുന്നവര്‍ തമ്മിൽ അടുക്കും. ആഗ്രഹിച്ച പോലെ വസ്തു ഇടപാട്  നടക്കും. ജോലി ലഭിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ഔദ്യോഗിക യാത്ര ഗുണകരമാണ്. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.

 

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ധാരാളം യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ശുഭ കാര്യങ്ങൾക്കായി പണം ചെലവാകും .വിദ്യാർഥികൾ മടി ഒഴിവാക്കാൻ ശ്രമിക്കണം .ജീവിതത്തിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ തീരും. പരിശ്രമത്തിന് ഫലം ലഭിക്കും. പുതിയ വാഹനം വാങ്ങും. മകന്റെ വിജയത്തിൽ സന്തോഷം തോന്നും. എതിരാളികൾ നിഷ്പ്രഭരാകും.

 

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. സഹോദര സഹായം ഉണ്ടാകും. ധനലാഭം ഉണ്ടാകും. ഉന്നത സ്ഥാനീയരുടെ ആശിർവാദം ലഭിക്കും. ബിസിനസിൽ ലാഭം കൂടുതൽ ഉണ്ടാകും. തൊഴില്‍ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും കുറെക്കാലമായി നിലനിന്ന പ്രതിസന്ധി പരിഹരിക്കും. അയൽപക്കവുമായി നല്ല ബന്ധം സ്ഥാപിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും.

 

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പരീക്ഷയിൽ ഉന്നത വിജയം നേടും. ജോലിയില്‍ ഉൽസാഹം കാണിക്കും. വിദേശത്തേക്കു പോകാൻ കഴിയും. കലാരംഗത്ത് ശോഭിക്കും. സർക്കാരിന്റെ ശിക്ഷണ നടപടികള്‍ക്ക് വിധേയനാകാം. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.  ശത്രുവിനെ പരാജയപ്പെടുത്തും. അപവാദങ്ങളും ആരോപണങ്ങളും കേൾക്കാനിടയിലുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.

 

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വളരെ ഗുണകരമായ ഒരു വാരമാണിത്. വരുമാന വർധനവിന് സാധ്യത തെളിയും. മേലധികാരിയിൽ നിന്ന് സഹായം കിട്ടും. പുണ്യസ്ഥലം സന്ദര്‍ശിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് സാധ്യതയുണ്ട് .ദേവാലയദര്‍ശനം നടത്തും. ധനാഗമത്തിന് പുതിയ വഴികള്‍ തുറന്ന് കിട്ടും. സന്താനങ്ങള്‍ക്ക് ദുരിതം വർധിക്കും. അപവാദങ്ങളില്‍ പെടാതെ നോക്കണം. ശത്രുക്കളെ വശത്താക്കും.

 

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. ചെറിയ യാത്രകൾ ആവശ്യമായി വരും .ധനപരമായി അനിശ്ചിതത്വം വിട്ട് മാറും. ബന്ധുക്കളുമായി കലഹിക്കാനിടയാകും തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും .കുടുംബ ജീവിതം സമാധാനപരമാണ്. ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ജോലിഭാരം കുറയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. 

 

വൃശ്ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ): നേരത്തെതീരുമാനിച്ച വിനോദയാത്രനടക്കും. മെച്ചപ്പെട്ട ജോലി ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കുടുബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും. ധന വരവ് വർധിക്കും. മകന് വിദേശത്ത് ഉപരിപഠന യോഗം തെളിയും ആരോഗ്യം തൃപ്തികരമാ ണ്. ബിസിനസിൽ പുരോഗതി ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് അനുകൂലമായ സ്ഥലം മാറ്റം കിട്ടും. വരാന്ത്യം കൂടുതൽ ഗുണകരമാകും.

 

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പല മാറ്റങ്ങളും അനുകൂലമായി നടത്തുന്ന ഒരു വാരമാണിത്. പ്രവര്‍ത്തികള്‍ വിജയിക്കും. ദൂരയാത്രകൾ ഗുണകരമാകും. വിദേശത്തു നിന്നും സഹായം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് സമാധാനം നിലനില്‍ക്കും. വരവ് വർധിക്കും. പുതിയ കൂട്ടുകൾ സ്ഥാപിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. ചില അംഗീകാരങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.

 

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഭാഗ്യമുള്ള ഒരു വാരമാണിത്. വിദേശത്ത് നിന്നും ശുഭവാർത്തകള്‍ കേൾക്കും. വരുമാനം വർധിക്കും. മേലധികാരികളിൽ നിന്നും സഹായം ലഭിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താന ഭാഗ്യത്തിന് സാധ്യത ഉണ്ട്. ദേവാലയ ദര്‍ശനം നടത്തും. വിലപിടിച്ച രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക. പണയം ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. ചതിവു പറ്റാതെ സൂക്ഷിക്കുക.

 

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഭാഗ്യമുള്ള കാലമാണ്. എതിര്‍പ്പുകള്‍ ഒഴിവാകും. പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്  നടക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. കാർഷിക അദായം വർധിക്കും. ഗാർഹിക ഉപകരണങ്ങൾ സമ്പാദിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും അപവാദം കേൾക്കാനിടയുണ്ട് സൂക്ഷിക്കുക.

 

മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ലോണുകള്‍ അനുവദിച്ചു കിട്ടും. അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. പരാജയം വിജയമാക്കി മാറ്റാൻ കഴിയും. കലാപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഈശ്വരാധീനം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

 

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

 

Content Highlights: Weekly Zodiac Prediction | P B Rajesh | 2023 August 20 to 26 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com