സാമ്പത്തിക നേട്ടം, തൊഴിൽമേഖലകളിൽ പുരോഗതി; ആയില്യം നക്ഷത്രക്കാർക്ക് നേട്ടങ്ങളുടെ വർഷം– 1199 സമ്പൂർണ പുതുവർഷഫലം

HIGHLIGHTS
  • ആയില്യംനക്ഷത്രക്കാർക്ക് 1199 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
Yearly Prediction by  Kanippayyur Narayanan Namboodiripad
SHARE

ചിങ്ങമാസം

വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലാവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. തൊഴിൽമേഖലകളിൽനിന്ന് ആദായം വർധിക്കും. പുതിയ കൃഷിരീതി അവലംബിക്കും. 

കന്നിമാസം

ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കുവാൻ വളരെ പരിശ്രമം വേണ്ടിവരും. അവിചാരിതമായ തടസ്സങ്ങളെ അതിജീവിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. ക്ഷമയും ആത്മസംയമനവും ഈശ്വരപ്രാർഥനകളും അബദ്ധങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. ഗീതവാദ്യനൃത്താദി കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. എല്ലാം ഓർമിച്ച് പ്രവർത്തിക്കുവാൻ തയാറാകണം. 

തുലാമാസം

വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണം തുടങ്ങും. ഔദ്യോഗിക ചുമതലകൾ വർധിക്കും. എല്ലാ കാര്യങ്ങൾക്കും അധികച്ചെലവ് അനുഭവപ്പെടും. അവധി ലഭിക്കാത്തതിനാൽ വേണ്ടപ്പെട്ടവരുടെ മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരും. അപരാധങ്ങളിൽനിന്നു രക്ഷപ്പെടുവാൻ സാമ്പത്തിക ചുമതലകളിൽനിന്നു പിന്മാറും. 

വൃശ്ചികമാസം

കുടുംബാംഗങ്ങളുടെ വ്യാകുലമനസ്സിനെ നിയന്ത്രിക്കുന്നതു വഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരുപരിധി വരെ ഒഴിവാകും. ജലോദ്ഭവ ജലാശ്രിത പ്രവൃത്തികളിൽനിന്നു സാമ്പത്തികനേട്ടമുണ്ടാകും. മാസങ്ങൾക്കു മുൻപ് അപേക്ഷിച്ച വിദേശസ്ഥിരതാമസാനുമതി ലഭിക്കും. മക്കൾക്ക് ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിക്കും. 

ധനുമാസം

ദിനചര്യാക്രമങ്ങളിലുളള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഉപകാരം ചെയ്തുകൊടുത്തവരിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. സാംക്രമികരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. മേലധികാരിയുടെ അതൃപ്തിയുളള വാക്കുകളാൽ മറ്റൊരു ജോലിക്ക് ശ്രമിക്കും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്കു ചേരും. ഉല്ലാസയാത്രകളിൽ വാഹന ഉപയോഗം നിയന്ത്രിക്കണം. 

മകരമാസം 

വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു ദേഹത്തിൽ മുറിവുകളും വീഴ്ചയും ഉണ്ടാകും. ജീവിതപങ്കാളിക്ക് അസുഖം വർധിക്കുവാനും, വിദഗ്ധചികിത്സ വേണ്ടിവരുവാനുമിടയുണ്ട്. ഓർമിച്ചു പ്രവർത്തിക്കുന്നതിനാൽ എല്ലാം മംഗളകരമാക്കുവാൻ സാധിക്കും. ആരാധനാലയത്തിൽ വച്ച് ഉന്നതരെ പരിചയപ്പെടുവാനിടവരും. 

കുംഭമാസം

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. വ്യാപാരത്തിൽ മാന്ദ്യമുണ്ടാകും. അവധിദിനങ്ങളിലും ജോലിചെയ്യേണ്ടിവരും. ജോലി ചെയ്യുന്ന രാജ്യത്തു നിന്നു മറ്റൊരിടത്തേക്കു മാറിത്താമസിക്കും.  

മീനമാസം

ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ആഗ്രഹസാഫല്യമുണ്ടാകും. ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. കലാകായികമേഖലകളിൽ പുതിയ ആവിഷ്കരണശൈലി അവലംബിക്കും. 

മേടമാസം

വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണമേഖലകൾ തുടങ്ങും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. സങ്കീർണമായ ഏതൊരു വിഷയങ്ങളെയും അതിജീവിക്കുവാൻ സാധിക്കും.  

ഇടവമാസം

ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. കടംകൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. മക്കൾക്ക് ഉയർന്നപദവിയോടു കൂടിയ ഉദ്യോഗം ലഭിക്കും. സംയുക്തകൃഷിരീതികളിൽ പണം മുടക്കും. 

മിഥുനമാസം

നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറണം. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കുവാൻ അനുമതി തേടും. ബന്ധുക്കൾക്കിടയിലുളള തർക്കങ്ങളിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണു നല്ലത്. 

കർക്കടകമാസം

അർഹമായ രീതിയിൽ ആദരണീയസ്ഥാനം ലഭിക്കുന്നതിനാൽ വിനയത്തോടുകൂടി സ്വീകരിക്കും. സന്തോഷവും സന്തുഷ്ടിയുമുള്ള കുടുംബജീവിതം നയിക്കുവാൻ അവസരമുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. തൊഴിൽമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഉണ്ടാകും. 

Content Highlights: Yearly Prediction | Ayilyam | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS