ചിങ്ങമാസം
വിദ്യാർഥികൾക്കു തൊഴിൽ ചെയ്യുവാനും ഉദ്യോഗസ്ഥർക്കു പഠിക്കുവാനും അവസരം വന്നുചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യാപാര, വിപണന, വിതരണമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പൂർവികസ്വത്ത് നിലനിർത്തുവാൻ പണച്ചെലവ് അനുഭവപ്പെടും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. മംഗളവേളകളിൽ സജീവസാന്നിധ്യം വേണ്ടിവരും.
കന്നിമാസം
ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടുപോകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചംവയ്ക്കുവാൻ സാധിക്കും. സൂക്ഷ്മതക്കുറവു കൊണ്ടു വാഹനാപകടമുണ്ടാകും. മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുളളവർക്ക് ഉപകാരപ്രദമാകും. ഔദ്യോഗിക ചുമതലകളാൽ അവധിദിനങ്ങളിലും ജോലിചെയ്യേണ്ടതായിവരും. മുൻകോപം നിയന്ത്രിക്കണം.
തുലാമാസം
അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി സുഹൃത്ത് തുടങ്ങുന്ന വ്യാപാരത്തിൽ പങ്കുചേരും. വാഹനം മാറ്റിവാങ്ങുവാനുളള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. മാതാവിന് അസുഖം വർധിക്കും.
വൃശ്ചികമാസം
സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടുകൂടി പ്രാബല്യത്തിൽ വന്നുണ്ടചേരും. സുവ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ അന്യരെപ്പറ്റിയുള്ള അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. ദീർഘകാല കൃഷിരീതികൾക്കു തുടക്കം കുറിക്കും.
ധനുമാസം
നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമണ്ഡലങ്ങളിൽനിന്നു വിട്ടുനിൽക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. വിനോദയാത്രയിൽ വാഹന ഉപയോഗം കുറയ്ക്കണം. ഭക്ഷ്യവിഷബാധ, പകർച്ചവ്യാധി, സാംക്രമികരോഗങ്ങൾ ഇവയിലൊന്ന് അനുഭവിക്കും. വിഭാവനം ചെയ്ത പല കാര്യങ്ങൾക്കും അകാരണ കാലതാമസം നേരിടും.
മകരമാസം
സഹപ്രവർത്തകർക്കു സാമ്പത്തികസഹായം ചെയ്യും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തുതീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, പരിഗണനാമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറക്കുറെ അനുകൂല അന്തരീക്ഷം സംജാതമാകും.
കുംഭമാസം
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ജാമ്യം നിൽക്കുന്നത് അബദ്ധമാകും. വാഹന ഉപയോഗത്തിൽ അമിതവേഗം നിയന്ത്രിക്കണം.
മീനമാസം
ആധ്യാത്മിക–ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അനാവശ്യമായ ആധി ഒഴിവാക്കണം. സർവർക്കും നല്ലതു വരട്ടെ എന്ന ചിന്തയോടുകൂടി പ്രവർത്തിക്കുവാനിടവരും. മക്കളുടെ പലവിധ ആവശ്യങ്ങളും നിവൃത്തിക്കുവാനിടവരും. വിദ്യാർഥികൾക്ക് തൃപ്തികരമായി പരീക്ഷയെഴുതുവാൻ സാധിക്കും. വികസിത രാജ്യത്തിലേക്ക് കുടുംബസമേതം സ്ഥിരതാമസമാക്കുവാൻ അപേക്ഷ നൽകും.
മേടമാസം
അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. നിബന്ധനകൾക്കു വിധേയനായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. സഹപ്രവർത്തകരുടെ സഹായ സഹകരണത്താൽ മേലധികാരി ഏൽപിച്ച പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. പുതിയ കരാറുജോലിയിൽ ഒപ്പുവയ്ക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാൻ സാധിക്കും.
ഇടവമാസം
സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽനിന്നു പിന്മാറും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചുലഭിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കുവാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറി, നിലനിൽപ് ഉണ്ടാകും.
മിഥുനമാസം
വരവും ചെലവും തുല്യമായിരിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടിവരും. കുടുംബത്തിലെ ചില സാഹചര്യങ്ങളാൽ മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെവരും.
കർക്കടകമാസം
ജനസ്വാധീനം വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ വർധിക്കും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാര പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും.
Content Highlights: Yearly Prediction | Pooyam | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online