ADVERTISEMENT

അശ്വതി: തൊഴിൽപരമായ കാര്യങ്ങളാൽ സ്വകുടുംബത്തിൽ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗത്താൽ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി. 

 

ഭരണി: കുടുംബത്തില്‍ നിലനിന്നിരുന്ന പലതരം പ്രശ്നങ്ങളില്‍ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിത സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും. 

 

കാർത്തിക: നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണ്. ധനപരമായി അനുകൂലം. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും. 

 

രോഹിണി: കാലാവസ്ഥാജന്യ രോഗസാധ്യത. പ്രണയബന്ധിതര്‍ക്ക് അനുകൂലമായ സമയം. വിഹാഹം തീരുമാനം ആകാം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും.

 

മകയിരം: അനുകൂല വാരം. ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും. 

 

തിരുവാതിര: ഗൃഹനിര്‍മാണത്തിൽ പുരോഗതി. കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

 

പുണർതം: സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും. 

 

പൂയം: ആരോഗ്യ സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം. തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

 

ആയില്യം: മാനസികമായ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

 

മകം: ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് അനുകൂലമായ സമയമാണ്. മേലധികാരികള്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നു സഹായം ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

 

പൂരം: ധനപരമായ പുരോഗതി. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍ എന്നിവയിൽ വിജയം. വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും. സന്താനഗുണമനുഭവിക്കും. 

 

ഉത്രം: നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിയും. ജോലിയിൽ ഉത്തരവാദിത്തങ്ങള്‍ വർധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാന്‍ സാധ്യത. 

 

അത്തം: ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന്  മോചനം. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. 

 

ചിത്തിര : സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു പണം കണ്ടെത്തും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

 

ചോതി: സാമ്പത്തിക വിഷമതകൾ മറികടക്കും. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

 

വിശാഖം: അവിചാരിത ധനലാഭം, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

 

അനിഴം: യാത്രകൾ വേണ്ടിവരും. അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം മനഃസന്തോഷം തരും. ദമ്പതികൾ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍ നിന്ന് മികച്ച നേട്ടം.

 

തൃക്കേട്ട : ശരീരത്തിൽ ചെറിയ പരിക്ക് പറ്റുവാൻ സാധ്യത. ഉദരവിഷമതകള്‍ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

 

മൂലം : പ്രവർത്തത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിർമാണത്തിലെ തടസ്സങ്ങൾ മാറും. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും.

 

പൂരാടം: ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനഃസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. ധനപരമായ നേട്ടങ്ങൾ മനഃസുഖം നൽകും.

 

ഉത്രാടം : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും. ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

 

തിരുവോണം: സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. സര്‍ക്കാരില്‍ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. 

 

അവിട്ടം: സാമ്പത്തിക വിഷമതകൾ നേരിട്ട്  തരണം ചെയ്യും. ഭൂമി വിൽപനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

 

ചതയം: യാത്രകള്‍ കൂടുതലായി വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം. 

 

പൂരുരുട്ടാതി: ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉയർച്ച. പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും. ബിസിനസില്‍ നേട്ടം. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

 

ഉത്തൃട്ടാതി: സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

 

രേവതി : തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യത. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. പൊതുപ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

 

Content Highlights:Weekly Star Prediction | Sajeev Sastharam | 2023 August 27 to September 02 | Weekly Star Prediction | Star Prediction | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com