മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഭാഗ്യമുളള ഒരു കാലമായി അനുഭവപ്പെടുന്നതാണ്. ശാരീരിക അധ്വാനം അധിക മായി വരാൻ സാധ്യത കാണുന്നു. കോപം നിയന്ത്രിക്കാൻ നല്ലവണ്ണം ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമില്ലാത്ത കലഹങ്ങളും തർക്കങ്ങളും ഒക്കെ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് അനുസൃതമായിട്ടുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിയും .വരാന്ത്യം കൂടുതൽ ശോഭനമാണ്.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പല തടസ്സങ്ങളും തരണം ചെയ്ത് മുന്നോട്ടു പോകേണ്ടതായി വരും. സുഹൃത്തുക്കളും മറ്റും വഞ്ചിക്കാൻ സാധ്യത കൂടുതലാണ്. കണ്ണടച്ച് എല്ലാവരെയും വിശ്വസിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ ഇടയാകും.വരവിലും അധികമായ ചെലവുകൾ തുടരുന്നതാണ്. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം സൂക്ഷിക്കുക.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പുതിയ സൗഹൃദങ്ങളും പ്രണയബന്ധങ്ങളും ഉടലെടുക്കും. പഠന കാര്യങ്ങളിൽ പുരോഗതി നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. എന്നാൽ വീട്ടിൽ ചില അസ്വസ്ഥതകളും കലഹങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. മനക്ളേശത്തിനും സാധ്യത കാണുന്നുണ്ട്. കലാപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. കർ മ്മങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ നേടാ നാകും.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സാമ്പത്തിക ഞെരുക്കവും മനക്ലേശവും അനുഭവിക്കേണ്ടിവരാം. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ആഡംബര ങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. വാരത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പിന്നീട് മാറുന്നതാണ്. ജോലിഭാരം കൂടുതലായി അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും
ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) : പൊതുവേ മനസ്സമാധാനമുള്ള ഒരു ആഴ്ചയാണിത്. ബന്ധുക്കളുടെ സഹായം ലഭിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നേടാനാകും. സാമ്പത്തിക നില ഭദ്രമായി തുടരും. വീട് മാറി താമസിക്കേണ്ടി വരാം. സ്വന്തം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ദൈവാധനം കുറഞ്ഞ ഒരു കാലമായതു കൊ ണ്ട് പല കാര്യങ്ങൾക്കും ഒന്നിലധികം പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരാം. വരവിലും അധി കമായ ചെലവുകൾ ഉണ്ടാകും. പുണ്യകർമ്മ ങ്ങൾ മുടങ്ങാതെ നടത്താൻശ്രദ്ധിക്കുക.പഠന കാര്യങ്ങൾക്ക് തടസ്സം നേരിടും.കായിക രംഗ ത്ത് നേട്ടങ്ങൾ ഉണ്ടാക്കും. ഔദ്യോഗിക യാത്ര കൾ ആവശ്യമായി വരും. ബിസിനസ് കാര്യങ്ങ ൾക്കായി കൂടുതൽ നിക്ഷേപം നടത്തും.
തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പ്രവർത്തന രംഗത്ത് സന്തോഷകരമായ കാര്യങ്ങൾ നടക്കും. സർക്കാരിൽ നിന്നും ചില ആ നുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായി വരും. എതിർപ്പുകൾ അതിജീവിക്കാൻ സാധിക്കും. സഹോദര സഹായം ലഭിക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. വീട് നിർമ്മാണം ആരംഭിക്കാനും സാധ്യത കാണുന്നു. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): സാമ്പത്തികമായി ഗുണകരമായ ഒരു ആഴ്ചയാണിത്. പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭാഗ്യം അനുകൂലമായ സമയമായി അനുഭവപ്പെടും. എതിർപ്പുകളെ തരണം ചെയ്യാൻ കഴിയും. ഉന്നത അധികാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. ധാരാളം യാത്രകൾ ആവശ്യമായിവരും. വിദേശത്തുനിന്ന് ചില സമ്മാനങ്ങൾ പ്രതീക്ഷിക്കാം.
ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. സഹപ്രവർത്തകരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. എതിരാളികളെ കൊണ്ട് പല തടസ്സങ്ങളും ഉണ്ടാകും. എന്നാൽ ഈശ്വരാധീനം ഉള്ള കാലമായതിനാൽ ഭയപ്പെടാനില്ല. ചിലർക്ക് സ്ഥാനക്കയറ്റം നേടാനാകും. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.
മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. ഗുണദോഷ സമ്മിശ്രമായ ഒരു വരമാണിത്. തുടക്കത്തിൽ ചിലവുകൾ കുറച്ച് കൂടുതലായിരിക്കും എങ്കിലും പിന്നീട് സാമ്പത്തിക നിലച്ചപ്പെടുന്നതാണ്. പ്രണയത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോൾ. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പ്രതിബന്ധങ്ങൾ താനെ ഒഴിവാകും. പ്രവർത്തനരംഗത്ത് കൂടുതൽ ശ്രദ്ധിക്കുക.
കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): നിനച്ചിരിക്കാത്ത പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുന്ന കാലമാണിത്. എതിരാളികളെ പോലും വശത്താക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം നേടാൻ ആകും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വരുമാന വർധനവ് പ്രതീക്ഷിക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗം കുഴപ്പങ്ങൾക്ക് കാരണമാകാം നിടയുണ്ട്. ഒറ്റയ്ക്കുള്ള വാഹനയാത്രകൾ കഴിവതും ഒഴിവാക്കുക.
മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) കർമമേഖലയിൽ കൂടുതൽ ശോഭിക്കാനുള്ള സാധ്യത കാണുന്നു. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ അനുകൂലമായി വരും. അർഹമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പങ്കാളിയുമായി കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Weekly Zodiac Prediction | P B Rajesh | 2023 August 27 to September 02 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology