ADVERTISEMENT

ചിങ്ങമാസം – വർഷങ്ങൾക്കു ശേഷം ജന്മനാട്ടിൽ ഓണാഘോഷത്തിനു വന്നുചേരും. കാർഷികവിളകളിൽ നിന്ന് ആദായം വർധിക്കും. ഗൃഹപ്രവേശനകർമം മംഗളകരമാക്കും. ദാനധർമങ്ങൾക്കു സർവാത്മനാ സഹകരിക്കും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ജോലിയോടൊപ്പം ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.  

 

കന്നിമാസം – കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവപ്രവർത്തനത്താൽ മത്സരങ്ങളിൽ വിജയിക്കും. ആശയങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാകും. ദീർഘകാല കരാറുജോലികൾ ഏറ്റെടുക്കും. മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കുവാൻ കൂടുതൽ മുറികളുളള ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്താൽ മനസ്സമാധാനമുണ്ടാകും. സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ ചുതമലകൾ ഏറ്റെടുത്ത പൂർത്തീകരിക്കും.  

 

തുലാമാസം – സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും. വർഷങ്ങളായി അധഃപതിച്ചു കിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകുവാൻ സാധിക്കും. കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. അധികസംസാരം അബദ്ധങ്ങൾക്കു വഴിയൊരുക്കും. 

 

വൃശ്ചികമാസം – കാര്യമാത്രപ്രസക്തമായ കാര്യങ്ങളാണെങ്കിലും സമീപനത്തിൽ അവകാശവാദം ഉന്നയിക്കുന്ന ധ്വനി ഉണ്ടാവരുത്. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. ജോലിസ്ഥലത്ത് പലർക്കും പകർച്ചവ്യാധി ആയതിനാൽ പലപ്പോഴും ഗൃഹത്തിലിരുന്ന് ജോലി ചെയ്യേണ്ടതായിവരും. എല്ലാവരിലും നന്മ കണ്ടെത്തുന്നത് സൽകീർത്തിക്കു വഴിയൊരുക്കും. മംഗളകർമങ്ങളിൽനിന്നു ഭക്ഷ്യവിഷബാധയ്ക്കു യോഗമുണ്ട്.  

 

ധനുമാസം – കൈവിട്ടു പോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചു വാങ്ങുവാൻ സാധിക്കും. കുടുംബബന്ധം നിലനിർത്താനും, സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടുകൂടി പ്രാബല്യത്തിൽ വന്നുചേരും. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. വാഹന ഉപയോഗവും അമിതാഹ്ലാദവും നിയന്ത്രിക്കണം. മാതാവിന് അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും. 

 

മകരമാസം – സ്ഥിതിഗതികൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾ, മംഗളകർമങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുവാൻ ജന്മനാട്ടിൽ വന്നുപോകുവാനിടവരും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. വിദ്യാർഥികൾക്കു പ്രാഥമികപരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുവാനാകും. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. ഉപരിപഠനത്തിന് വിദേശയാത്ര പുറപ്പെടും. 

 

കുംഭമാസം – വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽനിന്നു നിരുപാധികം പിന്മാറും. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നിക്കും. ഉഷ്ണരോഗപീഡകൾ വർധിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. മുൻകോപം നിയന്ത്രിക്കണം. ശ്രദ്ധക്കുറവുകൊണ്ട് അബദ്ധങ്ങൾ വന്നുചേരും. സ്വന്തം ആവശ്യങ്ങൾ സാധിക്കുമെങ്കിലും മറ്റുളളവരുടെ ബുദ്ധിമുട്ടുകളെ വിലയിരുത്തണം. 

 

മീനമാസം – പ്രണയബന്ധത്തിനു രക്ഷിതാക്കളിൽനിന്ന് അനുമതി ലഭിക്കും. സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. വിദ്യാർഥികൾക്ക് അനാവശ്യമായി ആധി വർധിക്കുമെങ്കിലും ഈശ്വരപ്രാർഥനകളാൽ പരീക്ഷകൾ അനുകൂലമായിരിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ഏറ്റെടുത്ത കരാറുജോലികൾ പൂർത്തീകരിക്കും. പുതിയ കൃഷിരീതി അവലംബിക്കും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. 

 

മേടമാസം – തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടിവരും. വിദഗ്ധ ചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികവരുമാനത്തിൽ കുറവു തോന്നുന്നതിനാൽ ചെലവിനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തൃപ്തിയായ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം കുറയും. യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. മനസ്സിന് സ്വസ്ഥത കുറയും.  

 

ഇടവമാസം – സംയോജിതകൃഷി സമ്പ്രദായം നടപ്പിലാക്കും. മാതാപിതാക്കളെ സുരക്ഷിതത്വമുളള സ്ഥലത്തേക്കു മാറ്റിത്താമസിപ്പിക്കും. പുണ്യപ്രവൃത്തികൾക്കും ധർമപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് മറ്റുളളവരുടെ കാര്യങ്ങൾ നിറവേറ്റും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. 

 

മിഥുനമാസം – ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കുന്നതുവഴി മിച്ചം വയ്ക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വ്യത്യസ്തമായ പ്രവർത്തനശൈലി അവലംബിക്കുന്നതുവഴി പിന്തളളപ്പെടുന്ന അവസ്ഥയെ അതിജീവിക്കുവാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വ്യാപാര വിപണനമേഖലകളിൽ പുതിയ പ്രചരണരീതി അവലംബിക്കും. 

 

കർക്കടകമാസം – ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കുന്നതിൽ ആ ത്മസംതൃപ്തിയുണ്ടാകും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ശമ്പളവർധനയും മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു നടപ്പിലാക്കിയ മേലധികാരിയോട് ആദരവു തോന്നും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും. അപ്രതീക്ഷിതമായി സുഹൃത്ത് ഏറ്റെടുത്ത ജോലികൾ ചെയ്തു തീർക്കുവാൻ നിർബന്ധിതനാകും. 

 

Content Highlights: Yearly Prediction | Atham | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com