അശ്വതി: സത്യസന്ധമായി പ്രവർത്തിക്കുക വഴി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും മറ്റുള്ളവരോട് പരുഷമായി സംസാരിക്കുകയും പെറുമാറുകയും ചെയ്ത് സ്വന്തം പ്രതിച്ഛായ മോശമാക്കരുത്. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ഗൃഹനിർമാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക.
ഭരണി: ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താൽ പൂർത്തിയാക്കാൻ കഴിയും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും വ്യാപരത്തിൽ ചെറിയ തോതിൽ മാന്ദ്യം അനുഭവപ്പെടും. വരവും ചെലവും തുല്യമായിരിക്കും
കാർത്തിക: മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും. ശുഭകർമങ്ങൾക്കും സൽകർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും. തൊഴിൽ രംഗത്ത് കടുത്ത വെല്ലുവിളി നേരിട്ട് വിജയം വരിക്കും. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ പുലർത്തുക.
രോഹിണി: സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ആശയക്കുഴപ്പം പരിഹരിച്ച് ഉത്തരവാദിത്തം പൂർണമായി നിറവേറ്റണം. സാമ്പത്തിക മേഖലയിൽ നിയന്ത്രണവും ധ്രുവീകരണവും വേണ്ടിവരും . വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകയിരം: സജീർണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കുവാൻ അവസരമുണ്ടാകും. വിവിധങ്ങളായ കർമമണ്ഡലങ്ങളിൽ വ്യാപൃതനാകുന്നതു വഴി ജീവിതവൃത്തിക്ക് ഏറെക്കുറെ അനുകൂല സാഹചര്യം വന്നു ചേരും.
തിരുവാതിര: സദ്ചിന്തകളാൽ സജ്ജന സംസർഗം ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. യാഥാർത്ഥ്യബോധത്തോടുകൂടിയ ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും അപ്രതീക്ഷിതമായി ഗൃഹമാറ്റമുണ്ടാകും.
പുണർതം: വിദ്യാർതികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർത്ഥനകളാൽ പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം. പുതിയ പല തീരുമാനങ്ങളും എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും.
പൂയം: അനധികൃതമായ നിക്ഷേപം നടത്തി കുഴപ്പത്തിൽ ചെന്നു ചാടരുത്. സഹോദര സുഹൃത് സഹായ ഗുണത്താൽ നിലനില്പിനാധാരമായ ഉദ്യോഗം ലഭിക്കും. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കും
ആയില്യം: പ്രവർത്തികൾക്ക് ഉദ്ദേശിക്കുന്ന ഫലസിദ്ധി ഉണ്ടാകില്ല ഔദ്യോഗികരംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും. ടെൻഷൻ, പ്രഷർ അസ്ഥിരോഗങ്ങൾ ഇവ വർധിക്കാതെ നോക്കണം
മകം: വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. സുഹൃത്തുക്കളിലും പരിചാരകരിലും അമിത വിശ്വാസം അർപ്പിക്കാതിരിക്കുക സമചിത്തതയോടു കൂടിയ പ്രവർത്തന ശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. സാഹസിക പ്രവൃത്തികളിൽ നിന്നും പിൻമാറണം.
പൂരം: യാഥാർഥ്യങ്ങളെ മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായി തീരും . ചില ദുഷ്പേര് ഉണ്ടാകാതെ ശ്രദ്ധിക്കണം. ചിലരുടെ സ്വാർഥ താല്പര്യത്തിനു വേണ്ടി വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും.
ഉത്രം: ഉന്നതരുമായി കലഹത്തിന് പോകരുത്. വ്യർത്ഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കണം. പലപ്പോഴും ചർച്ചകൾ മാറ്റി വയ്ക്കുവാനിടവരും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും.
അത്തം: ആഢംബര ചെലവുകൾ വർധിക്കും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാക്കാൻ ശ്രമിക്കുക. സ്ത്രീകളുമായുള്ള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും. അമിതാവേശം നിയന്ത്രിക്കണം.
ചിത്തിര: ആരോഗ്യ സ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെച്ചപ്പെടും. യുക്തിപൂർവമായ സമീപനത്തിലൂടെ പ്രതിസന്ധികൾ ഒഴിവാകും ലക്ഷ്യബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും.
ചോതി: ജീവിത മാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ്മമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നു ചേരും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹ്യദ ബന്ധത്തിലേർപ്പെടാനവസരമുണ്ടാകും. പുണ്യ തീർത്ഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും
വിശാഖം: പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. ഏറ്റെടുത്ത ജോലികൾ ഏറെക്കുറെ നിശ്ചിത പരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും.
അനിഴം: കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും പുതിയ സൃഷ്ടിപരമായ കാര്യങ്ങൾക്ക് ആശയമുദിക്കും ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടുവാനും പ്രത്യേകവിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികാരം ലഭിയ്ക്കുവാനും വഴിയൊരുക്കും വർഷങ്ങൾക്ക് ശേഷമുള്ള ബന്ധുസമാഗമം മാനസികോല്ലാസത്തിന് വഴിയൊരുക്കും
തൃക്കേട്ട: ഈശ്വരപ്രാർത്ഥനകളിലും കഠിനാധ്വാനത്താലും വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വിജയമുണ്ടാകും. അനുരഞ്ജനം സാധ്യമാകുവാനും ആത്മവിശ്വാസം വർധിക്കുവാനും യോഗമുണ്ട് . സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും.
മൂലം: ഉല്പാദനശേഷി വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിയ്ക്കുവാൻ വിദഗ്ദ്ധോപദേശം തേടും. സമ്മാന പദ്ധതികൾ നറുക്കെടുപ്പ് , വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും ഉദ്യോഗത്തോടനുബന്ധമായി കാർഷിക മേഖലകളിലും സജീവ സാന്നിധ്യം ഉണ്ടാകും.
പൂരാടം : ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും സ്വതസിദ്ധമായ ശൈലി പലർക്കും മാത്യകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും .ശത്രുക്കളെ കരുതിയിരിക്കുക
ഉത്രാടം: ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കുവാൻ തയ്യാറാകും. ആഗ്രഹിച്ച കാര്യങ്ങൾ ആശ്രാന്ത പരിശ്രമത്താൽ സാധ്യമാകും യാത്രാ വേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. മോശം കൂട്ടുകെട്ടുകളിൽ പെട്ടു പോവാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക
തിരുവോണം: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ഒരു കാര്യത്തിൽ മാത്രം മുഴുകി സമയവും ഊർജ്ജവും പാഴാക്കരുത്. അനാവശ്യ യാത്രകൾ കഴിവതും കുറക്കുക അലസതയും മടിയും മൂലം മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ സാധ്യയുണ്ട്.
അവിട്ടം: ജീവിത ചെലവ് വർധിക്കും. നിയന്ത്രണമില്ലാതെ പണം ചെലവാക്കരുത്. ശാരിരിക ബുദ്ധിമുട്ടുകൾ അവഗണിക്കരുത് കഠിനാധ്വാനത്തിലൂടെ മത്സര പരീക്ഷകളിൽ നേട്ടമുണ്ടാക്കാൻ കഴിയും പുതിയ പദ്ധതികളെക്കുറിച്ച് മാതാപിതാക്കളുമായി കൂടി ആലോചിച്ച് ചെയ്യുന്നത് ഗുണകരമാണ്.
ചതയം: ചെറിയ കാര്യങ്ങൾക്ക് പോലും അസ്വസ്ഥത ഉണ്ടാകുന്നത് നല്ലതല്ല .കർമപരമായ രഹസ്യങ്ങൾ പങ്കിടുന്നത് എതിരാളികൾ മുതലെടുക്കും. പങ്കാളി വാക്കു പാലിക്കാത്തതിനാൽ ബിസിനസ്സിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
പൂരൂരുട്ടാതി: ശുഭചിന്തകൾ ഗുണം ചെയ്യും ആരുമായും തർക്കത്തിനും കലഹത്തിനും പോവരുത് കർമമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. കാരുണ്യ പ്രവർത്തനങ്ങൾക്ക് സൻമനസ്സ് കാട്ടും. കരാർ ഒപ്പിടും മുൻപ് അത് സസൂക്ഷ്മം പരിശോധിക്കണം.
ഉത്ത്യട്ടാതി: ഉദ്യോഗാർഥികൾക്ക് ടെസ്റ്റിനുള്ള അവസരങ്ങൾ ഉണ്ടാകും. വഴുതിപ്പോയ അവസരങ്ങൾ വീണ്ടും ലഭിച്ചേക്കാം സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും വേണ്ടത്ര ആലോചന ഇല്ലാത്ത ചില പ്രവർത്തികളിൽ പാശ്ചാത്തപിക്കും.
രേവതി: വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. പല കാര്യത്തിലും സന്താനങ്ങളുടെ സഹായം ഉണ്ടാകും. സാഹിത്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തും. ഔദ്യോഗിക ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കും.പരിചയ സമ്പന്നരായ ആളുകളുടെ സഹായത്തോടെ ശരിയായ വഴി കണ്ടെത്തും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോ: 9961442256
Content Highlights: Monthly Prediction | September | Prabhaseena C P | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online