ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും.
ഭരണി: ചുമതലാബോധമില്ലാത്ത ജോലിക്കാരെ ഒഴിവാക്കി കർമോത്സുകരായവരെ നിയമിക്കും. ഈശ്വരാരാധനകളാലും ആധ്യാത്മികാത്മീയ പ്രവൃത്തികളാലും മനസ്സമാധാനം ൈകവരും.
കാർത്തിക : ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തരാകുന്നതിനാൽ ആശ്വാസമാകും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങി താമസം തുടങ്ങും.
രോഹിണി: ഏറെക്കുറെ പൂർത്തീകരിച്ച ഗൃഹപ്രവേശ കർമം നിർവഹിക്കും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങളാൽ മനസ്സമാധാനമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
മകയിരം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടി വരും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. വർഷങ്ങൾക്ക് മുൻപു കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരികെ ലഭിക്കും.
തിരുവാതിര: പുത്രന് ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ വ്യാപാരം തുടങ്ങുവാനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കും.
പുണർതം: വിട്ടവീഴ്ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറുകയാണ് നല്ലത്.
പൂയം : ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവഴിക്കും. ആധ്യാത്മികാത്മീയ പ്രവർത്തനങ്ങളാൽ മാനസിക വിഷമങ്ങൾക്കു പരിഹാരമാകും.
ആയില്യം: വ്യാപാരസമുച്ചയം പണിയുവാൻ ഭൂമി വാങ്ങുവാനിടവരും. ആത്മാർഥ സുഹൃത്ത് കുടുംബസമേതം വിരുന്നുവരും. യാത്രാക്ലേശവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
മകം: പുത്രന് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽപനയ്ക്കു തയാറാകും.
പൂരം : വിശ്വസ്ത സേവനത്തിന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. ബന്ധു മുഖാന്തരം വിദേശത്തു നല്ല ഉദ്യോഗത്തിന് നിയമനം ലഭിക്കും.
ഉത്രം: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
അത്തം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ ഉയർച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
ചിത്തിര: തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ വളർച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും.
ചോതി : വിഷമഘട്ടങ്ങൾ പലതും ഉണ്ടാകുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ തരണം ചെയ്യാനാകും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും.
വിശാഖം : ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ബന്ധുസഹായവുമുണ്ടാകും. തൊഴിൽപരമായി ദൂരയാത്രകൾ വേണ്ടി വരും.
അനിഴം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരപ്രാർഥനകളാൽ സാധ്യമാകും. സുഹൃത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
തൃക്കേട്ട
പുത്രന്റെ വ്യാപാരമേഖലകളിലുള്ള വളർച്ചയിൽ ആത്മാഭിമാനം തോന്നും. ലാഭാനുഭവങ്ങൾ കുറവുള്ള കരാർ ജോലികളിൽ നിന്നു പിന്മാറാനിടവരും.
മൂലം: സുഹൃത്തുക്കളോടൊപ്പം ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും.
പൂരാടം: ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധ്യമാകും.
ഉത്രാടം: ഔദ്യോഗികമായി അർഹമായ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുവാൻ നിയമസഹായം തേടും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാെത സൂക്ഷിക്കണം.
തിരുവോണം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
അവിട്ടം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും. വ്യാപാര വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും.
ചതയം : ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരുരുട്ടാതി: പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ ഭൂമി വിൽപനയ്ക്ക് തയാറാകും. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനിടവരും. അപവാദാരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനായതിൽ ആശ്വാസമാകും.
ഉത്തൃട്ടാതി : നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. ആഗ്രനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും.
രേവതി: ഉത്സവാഘോഷ വേളകളിൽ പങ്കെടുക്കുവാനിടവരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 August 27 to September 02 | Manorama Astrology