ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങന?
Weekly-prediction-kanippayyur (2)
SHARE

അശ്വതി: പൊതുജന പിന്തുണ വർധിക്കും.  സന്താനങ്ങളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. 

ഭരണി: ആത്മാർഥ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിട വരും. ആഭരണം മാറ്റി വാങ്ങുവാനിടവരും. 

കാർത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലിക്കും. 

രോഹിണി: പിറന്നാൾ, ഗൃഹപ്രവേശം, ആരാധനാലയത്തിലെ ഉത്സവം തുടങ്ങിയവയിൽ സജീവ സാന്നിധ്യം വേണ്ടിവരും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. 

മകയിരം:  കഠിനപ്രയത്നത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സാധിക്കും. ബന്ധുഗൃഹത്തിൽ കുടുംബസമേതം വിരുന്നുപോകും. 

തിരുവാതിര: വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.  സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. 

പുണർതം: പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും.

പൂയം:  റോഡ് വികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമിവിൽപന നിർത്തിവയ്ക്കും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറി ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. 

ആയില്യം: അഴിമതി ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സേവന മനഃസ്ഥിതിയോടു കൂടിയ പ്രവർത്തനശൈലി സർവജനപ്രീതിക്കു വഴിയൊരുക്കും. 

മകം:  അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തുവാനിടവരും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. 

പൂരം: സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും.

ഉത്രം: ആരോഗ്യം തൃപ്തികരമായിരിക്കും. സകല ജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടു കൂടിയ പ്രവർത്തനശൈലി പ്രകീർത്തിക്കു വഴിയൊരുക്കും. 

അത്തം:  ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. വ്യവസ്ഥകൾ പാലിക്കാത്ത മേലധികാരിയുടെ പ്രവർത്തനശൈലി ആശയക്കുഴപ്പമുണ്ടാക്കും.  

ചിത്തിര: ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. അധ്വാനഭാരം വർധിക്കും.

ചോതി: സുവ്യക്തമായ നിർദേശങ്ങളാലും ഉപദേശങ്ങളാലും പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. 

വിശാഖം:  ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വിദഗ്ധ നിർദേശത്താൽ ബൃഹത്തായ വ്യാപാര വിപണന മേഖലകൾക്കു തുടക്കം കുറിക്കും.

അനിഴം: കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. കാര്യസാധ്യങ്ങൾക്കായി സുഹൃത്‌സഹായം തേടും. 

തൃക്കേട്ട: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരികളിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. 

മൂലം: മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും. 

പൂരാടം: പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം കൈവരും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. 

ഉത്രാടം: ദാമ്പത്യഐക്യതയ്ക്കു വിട്ടുവീഴ്ചാ മനോഭാവം വേണ്ടിവരും. ഗുരുകാരണവന്മാരോടുള്ള സമീപനം മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസം തോന്നും. 

തിരുവോണം: മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആഭരണം മാറ്റി വാങ്ങുവാനുള്ള സാഹചര്യമുണ്ടാകും. 

അവിട്ടം: അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ജീവിതപങ്കാളിയുടെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങളിൽ നിന്നു രക്ഷപ്പെടും. 

ചതയം: വസ്ത്രാഭരണസുഗന്ധദ്രവ്യങ്ങൾ പാരിതോഷികമായി ലഭിക്കും. ആത്മാർഥതയുള്ള പ്രവർത്തനശൈലി പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. 

പൂരുരുട്ടാതി: വിദഗ്ധോപദേശത്താലും വിദഗ്ധ നിർദേശത്താലും പുതിയ സംരംഭങ്ങൾക്കു പണം മുടക്കുവാൻ തീരുമാനിക്കും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. 

ഉത്തൃട്ടാതി: പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതിനാൽ അപകീർത്തിയുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. 

രേവതി: ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആശ്വാസമാകും. 

Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 September 03 to 09 | Manorama Astrology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS