ADVERTISEMENT

അശ്വതി: ധനപരമായി അനുകൂലം. ബന്ധുജന സഹായം ലഭിക്കും. പൊതുവെ മാനസിക സമ്മർദം വിട്ടൊഴിയും, തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

 

ഭരണി: ഉറ്റ സുഹൃത്തുക്കളുടെ സഹായത്താൽ  സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 

 

കാർത്തിക: പൊതുപ്രവർത്തനരംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി വർധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

 

രോഹിണി: പുതിയ ജോലിയിൽ പ്രവേശിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ആരോഗ്യവിഷമതകൾ ശമിക്കും. മാതാവിനോ തത്തുല്യരായവർക്ക് അരിഷ്ടതകൾ. 

 

മകയിരം: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും

 

തിരുവാതിര: പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന് സുഖം ലഭിക്കും. 

 

പുണർതം: ഗൃഹനിർമാണം പുരോഗമിക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീർഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

 

പൂയം‍:  സാമ്പത്തികമായി വാരം അനുകൂലമല്ല. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

 

ആയില്യം : ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. പൂർവിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട്. യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

 

മകം : അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. കടം നൽകിയ പണം തിരികെ ലഭിക്കും. ബന്ധുജനസമാഗമം ഉണ്ടാകും. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന   ആനുകൂല്യങ്ങൾ  ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.

 

പൂരം: ബന്ധുഗൃഹങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം. ദാമ്പത്യ ജീവിത സൗഖ്യം. പൊതുപ്രവർത്തന വിജയം കൈവരിക്കും. 

 

ഉത്രം:   ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഇരുചക്ര വാഹനം  വാങ്ങുവാനുള്ള ആഗ്രഹങ്ങള്‍ സഫലമാകും.

 

അത്തം:  തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്. വ്യവഹാര വിജയം, കൃഷി ഭൂമിയിൽ‌ നിന്ന് ധനലാഭം പ്രതീക്ഷിക്കാം.

 

ചിത്തിര :  ധനപരമായ നേട്ടങ്ങൾ,  മുടങ്ങിയ ഗൃഹ നിർമ്മാണം പുനരാരംഭിക്കും. കുടുംബസമേത  യാത്രകൾ. ഭൂമി വിൽപ്പന വാക്കു റപ്പിക്കും. തൊഴിൽ പരമമായ ഉയർച്ച. ആരോഗ്യ പുരോഗതി. സഞ്ചാരക്ലേശം മൂലം ക്ഷീണം. തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.

 

ചോതി:  ധനപരമായ വിഷമതകൾ  മറികടക്കും. സ്വന്തക്കാർക്ക് രോഗബാധാ സാധ്യത. മംഗള കർമങ്ങളിൽ സംബന്ധിക്കും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം.  ആരോഗ്യപരമായ വിഷമതകൾ ശമിക്കും, സന്താനഗുണ മനുഭവിക്കും.  

 

വിശാഖം : തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും.  അപ്രതീക്ഷിതമായ പ്രതിസന്ധികളെ നേരിടേണ്ടി വരും. പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

 

അനിഴം: പൈതൃക സ്വത്ത് ലഭിക്കുവാൻ യോഗം. ഭൂമി വാങ്ങൽ, ഗൃഹനിർമാണം എന്നിവയ്ക്കുള്ള സാഹചര്യമൊരുങ്ങും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇഷ്ട സ്ഥലത്തേക്ക് മാറ്റം ലാഭിക്കാം. വിദ്യാഭ്യാസ പരമായി ഉന്നതവിജയം  കൈവരിക്കും.

 

തൃക്കേട്ട : പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കം  അവസാനിക്കും. സകുടുംബ യാത്രകൾക്കായി പണച്ചെലവ്. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.

 

മൂലം: വിവാഹം ആലോചിക്കുന്നവർക്ക് സമയം അനുകൂലം. തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും.  ദാമ്പത്യ ജീവിത പ്രശ്നങ്ങൾ ശമിക്കും. തൊഴിൽ രംഗത്ത് മാന്യമായ നില കൈവരിക്കും. 

 

പൂരാടം : തൊഴിലിൽ അനുകൂലമായ സാഹചര്യം. ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദം അധികരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 

ഉത്രാടം:  ശാരീരികവും മാനസികവുമായ വിഷമതകൾ നേരിടും.  പ്രധാന തൊഴിലിൽ നിന്ന് വിട്ടു  നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ  വിജയം കാണില്ല. ഗൃഹസുഖം കുറയും. 

അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

 

തിരുവോണം: സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും.  സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

 

അവിട്ടം: ഗൃഹനിർമാണത്തിൽ പുരോഗതി, മനഃസുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

 

ചതയം : സാമ്പത്തിക വിഷമതകൾ മറികടക്കും.  ഔഷധങ്ങളില്‍ നിന്ന് അലർജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. സാമ്പത്തികമായ തടസ്സങ്ങൾ നീങ്ങും. മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

 

പൂരുരുട്ടാതി: ആരോഗ്യ വിഷമതകൾ വിട്ടൊഴിയും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. പ്രവർത്തനരംഗത്ത്  വിജയിക്കുവാനും അംഗീകാരം  ലഭിക്കുവാനും സാധ്യത. 

 

ഉത്രട്ടാതി: കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും . 

 

രേവതി: സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

 

Content Highlights: Weekly Star Prediction | Sajeev Sastharam | 2023 September 03 to 09 | Weekly Star Prediction | Star Prediction | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com