ADVERTISEMENT

അശ്വതി: ഉദ്യോഗ സ്ഥലത്തേക്ക് മാതാപിതാക്കളെ കൊണ്ടു പോകുവാനിടവരും. പ്രാണായാമം,വ്യായാമം എന്നിവ ശീലിക്കുന്നതു വഴി സ്വയം സമ്മർദങ്ങളെ അതിജീവിക്കുവാൻ സാധിക്കും. 

ഭരണി: ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സാഹചര്യങ്ങളും അംഗീകാരവും ലഭിക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. 

കാർത്തിക: ആത്മാർഥ സുഹൃത്തിന്റെ അകാല വിയോഗം മനോവിഷമത്തിന് ഇടയാക്കും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം നിർദേശിക്കുവാൻ സാധിക്കും. 

രോഹിണി: പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സാഹചര്യമുണ്ടാകും. അറിവും കഴിവും പരമാവധി പ്രകടിപ്പിക്കുവാൻ തക്കവണ്ണമുള്ള തൊഴിൽ വന്നുചേരും. 

മകയിരം: അപകീർത്തി ഒഴിവാക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. 

തിരുവാതിര: മാതാപിതാക്കളുടെ അസുഖാവസ്ഥ പരിഗണിച്ച് ഒരുമിച്ചു താമസിപ്പിക്കുവാൻ തീരുമാനിക്കും. നിർണായക വിഷയങ്ങളിൽ അനുരഞ്ജനശ്രമം അന്തിമനിമിഷത്തിൽ വിജയിക്കും.

പുണർതം: സാമ്പത്തിക വിഷയം കൈകാര്യം ചെയ്യുന്ന നേതൃത്വം ഉപേക്ഷിക്കുകയാണു നല്ലത്. വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനുമിടവരും.. അന്യദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

പൂയം: ഉപരിപഠനം പൂർത്തീകരിച്ചു തൃപ്തിയായ ഉദ്യോഗത്തിൽ പ്രവേശിക്കും. വാസ്തുശാസ്ത്രപ്പിഴയുള്ള ഗൃഹം വിൽപന ചെയ്ത് ഐശ്വര്യമുള്ള ഗൃഹത്തിലേക്കു മാറിത്താമസിക്കും. 

ആയില്യം: ഉദ്യോഗത്തോടനുബന്ധമായി ഹ്രസ്വകാല പ്രവൃത്തിപരിചയ പാഠ്യപദ്ധതിയിൽ ചേരുവാനിടവരും. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതം നയിക്കുവാൻ തയാറാകുന്നത് ആശ്വാസത്തിനു വഴിയൊരുക്കും.

മകം: ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. സ്വന്തം കാര്യങ്ങൾ നീക്കി വച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. 

പൂരം: ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം. ജാമ്യം നിൽക്കരുത്. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. 

ഉത്രം: ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. ശുഭകരമായ അവസ്ഥകൾ മനഃസമാധാനത്തിനു വഴിയൊരുക്കും. ദീർഘകാല പദ്ധതികൾ അർധമനസ്സോടു കൂടി ഏറ്റെടുക്കും. 

അത്തം: ആഹാര പദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യുവാൻ സാധിക്കും. 

ചിത്തിര: വാഹനം മാറ്റിവാങ്ങും. സ്വയംഭരണാധികാരം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പാരമ്പര്യവിജ്ഞാനം അനാവശ്യ ചിന്തകളെ ഒഴിവാക്കുവാൻ ഉപകരിക്കും. 

ചോതി: ജനമധ്യത്തിൽ പരിഗണന ലഭിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും.

വിശാഖം: പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. അനവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. 

അനിഴം: പുതിയ ഭരണസംവിധാനം പ്രവർത്തനവിജയത്തിനു വഴിയൊരുക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. 

തൃക്കേട്ട: നിർദേശങ്ങളും പ്രവർത്തനശൈലിയും മറ്റുള്ളവർക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ കൃതാർഥനാകും. ഏറ്റെടുക്കുന്ന ദൗത്യം നിറവേറ്റാൻ സാധിക്കാത്തതിനാൽ കഴിവുള്ളവരെ ഏൽപിക്കേണ്ടതായി വരും.

മൂലം: കുടുംബാംഗങ്ങളുടെ ആശയങ്ങൾ സ്വീകരിക്കുന്നതിനാൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച വില ലഭിക്കാത്തതിനാൽ ഭൂമിവിൽപന ഉപേക്ഷിക്കും. 

പൂരാടം: ആത്മവിശ്വാസക്കുറവിനാൽ വിജയശതമാനം കുറയും. ഉദ്യോഗവും ഉപരിപഠനവും സമന്വയിപ്പിച്ചുള്ള അവസരം സ്വീകരിക്കും. ഔദ്യോഗിക ചുമതലകളാൽ ദമ്പതികൾക്കു വിട്ടുനിൽക്കേണ്ടതായ സാഹചര്യമുണ്ടാകും. 

ഉത്രാടം: നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുവാൻ കഠിനപ്രയത്നവും സുഹൃത്‌സഹായവും വേണ്ടിവരും. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആർജവമുണ്ടാകും.

തിരുവോണം: കർമ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. സാഹചര്യങ്ങളാൽ ദുശ്ശീലങ്ങൾ ഒഴിവാക്കി സദ്ശീലങ്ങൾ സ്വീകരിക്കും. 

അവിട്ടം: അനവധി കാര്യങ്ങൾ അനുകൂലമാക്കി തീർക്കുന്നതിനാൽ സൽക്കീർത്തിയും സജ്ജനപ്രീതിയും വർധിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതു ഭാവിയിലേക്കു ഗുണകരമാകും. 

ചതയം: പൊതുജനാവശ്യം അന്വേഷിച്ചറിഞ്ഞ് പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും. സമാന ചിന്താഗതിയിലുള്ളവരെ ഉൾപ്പെടുത്തി കാർഷിക മേഖലകൾ വിപുലമാക്കും.

പൂരുരുട്ടാതി: അനുഭവ ജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കും. വ്യക്തി പ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. 

ഉത്തൃട്ടാതി: നിസ്സാര കാര്യങ്ങൾക്കു പോലും അശ്രാന്ത പരിശ്രമം വേണ്ടിവരും. കഴിവും അറിവും പ്രാപ്തിയും അഹംഭാവത്തിനു വഴിയാകരുത്. 

രേവതി: മക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽ കൃതാർഥനാകും. 

Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction |2023 September 10 to16 | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com