കാർത്തിക: മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും. ശുഭകർമങ്ങൾക്കും സൽകർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും. തൊഴിൽ രംഗത്ത് കടുത്ത വെല്ലുവിളി നേരിട്ട് വിജയം വരിക്കും. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ പുലർത്തുക.
തിരുവാതിര: സദ്ചിന്തകളാൽ സജ്ജന സംസർഗം ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. യാഥാർത്ഥ്യബോധത്തോടുകൂടിയ ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും അപ്രതീക്ഷിതമായി ഗൃഹമാറ്റമുണ്ടാകും.
ചോതി: ജീവിത മാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ്മമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നു ചേരും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹ്യദ ബന്ധത്തിലേർപ്പെടാനവസരമുണ്ടാകും. പുണ്യതീർഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും
വിശാഖം: പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. ഏറ്റെടുത്ത ജോലികൾ ഏറെക്കുറെ നിശ്ചിത പരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും.
അനിഴം: കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും പുതിയ സൃഷ്ടിപരമായ കാര്യങ്ങൾക്ക് ആശയമുദിക്കും ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടുവാനും പ്രത്യേകവിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികാരം ലഭിയ്ക്കുവാനും വഴിയൊരുക്കും വർഷങ്ങൾക്ക് ശേഷമുള്ള ബന്ധുസമാഗമം മാനസികോല്ലാസത്തിന് വഴിയൊരുക്കും
മൂലം: ഉല്പാദനശേഷി വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിയ്ക്കുവാൻ വിദഗ്ധോപദേശം തേടും. സമ്മാന പദ്ധതികൾ നറുക്കെടുപ്പ് , വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും ഉദ്യോഗത്തോടനുബന്ധമായി കാർഷിക മേഖലകളിലും സജീവ സാന്നിധ്യം ഉണ്ടാകും.
പൂരാടം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും സ്വതസിദ്ധമായ ശൈലി പലർക്കും മാത്യകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
Content Highlights: Monthly Prediction | September | Prabhaseena C P | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online