സമ്പാദ്യപദ്ധതി വഴി സാമ്പത്തിക നേട്ടം, തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ; നേട്ടങ്ങൾ ഈ രാശിക്കാർക്ക്

HIGHLIGHTS
  • സെപ്റ്റംബർ 17 മുതൽ 23 വരെയുള്ള സൂര്യരാശി ഫലം
Zodiac Prediction
Image Credit: Maximusnd/ Istock
SHARE

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം അത്ര ഗുണരമല്ലെങ്കിലും പിന്നീടുള്ള ദിനങ്ങൾ മികച്ചതായിരിക്കും. വരുമാനം വർധിക്കും. സ്പോർട്സ് രംഗത്ത് ശോഭിക്കാൻ സാധിക്കും. പങ്കാളിയുമായി വാക്കുതർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക .ദൈവാദീനമുള്ള സമയമാതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. അസുഖങ്ങൾ പിടിപെടാതെനോക്കുക. ബന്ധുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലി ലഭിക്കും.

ഇടവം രാശി  (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പലതുകൊണ്ടും ഗുണകരമായ ഒരു ആഴ്ചയായി അനുഭവപ്പെടും. വീട്ടിൽസമാധാന അന്തരീക്ഷം നിലനിൽക്കും. തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ വേണ്ടിവരും. ബിസിനസ് ലാഭകരമായി നടക്കും. കലാപരമായ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. ബന്ധുവിന്റെ വിയോഗം മൂലം ദുഃഖിക്കേണ്ടി വരാം.പുതിയ വാഹനം വാങ്ങുവാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. മക്കളിൽ നിന്നും സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വീട് മോടി പിടിപ്പിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ധാരാളം യാത്രകൾ ചെയ്യാൻ അവസരം ലഭിക്കും. സ്ഥാനക്കയറ്റം നേടാനാകും. ഗർഭിണികൾ കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുക.

കർക്കടകം രാശി   (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വീട് നിർമാണം പൂർത്തീകരിക്കും. ധന സ്ഥിതി മെച്ചപ്പെടും. രക്ഷിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും. എതിരാളികളെ വശത്താക്കും. ഉപരിപഠനത്തിനു ചേരും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കളഞ്ഞു പോയ ഒരു വസ്തു തിരിച്ചു കിട്ടും. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചിട്ടി, ഇൻഷുറൻസ് പോലുള്ള സമ്പാദ്യ പദ്ധതിയിൽ നിന്നു പണം തിരിച്ചു കിട്ടും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. 

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയും. അശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. വിജ്ഞാനം ആ ർജിക്കുവാൻ അവസരമുണ്ടാകും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. പരീക്ഷകളിൽ ഉന്നത വിജയം നേടും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ധാരാളം യാത്രകളും വന്നു ചേരാനിടയുണ്ട്. പല കാര്യങ്ങൾക്കും താൽപര്യക്കുറവ് തോന്നാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. വീട് പുതുക്കി പണിയാൻ സാധിക്കും. വാക്കുകളും കലഹങ്ങളും ഉണ്ടാവാതെ സൂക്ഷിക്കണം. മംഗളകർമങ്ങളിൽ പങ്കെടുക്കും. തർക്കങ്ങളിൽ നിന്നും കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വിദ്യാർത്ഥികൾക്ക് പൊതുവേ സമയം ഗുണകരമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും.സാമ്പത്തിക നില മെച്ചപ്പെടും.പുതിയ ചുമതലകൾ ഏറ്റെടുക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. ധാരാളം പണംആഡംബരങ്ങൾക്കായി ചെലവഴിക്കും. എതിരാളികളുടെ ഉപദ്രവങ്ങൾ കരുതിയിരിക്കുക. പുതിയ ഗൃഹോപകരണങ്ങൾ സമ്പാദിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. വാരാന്ത്യം കൂടുതൽ ഗുണകരമാണ്. ആരോഗ്യം മെച്ചപ്പെടും.

വൃശ്‌ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്സാഹം തോന്നുന്ന സമയമാണ്. കുടുംബ തർക്കങ്ങൾ രമ്യമായി പരിഹരിക്കും. ആയുർവേദ ചികിത്സ ആവശ്യമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പല വഴിയിൽ പണം കൈവശം വന്നുചേരും. ഭാഗ്യം അനുകൂലമായ കാലമാണ്. പുണ്യ കർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ബിസിനസ് രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും .പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. വളരെയധികം നേട്ടങ്ങൾ പ്രതീക്ഷക്കാവുന്ന ആഴ്ചയാണിത്. വീട് മോടി പിടിപ്പിക്കാനോ പുതുക്കിപ്പണിയാനോ സാധ്യത ഉണ്ട്. ധാരാളം യാത്രകൾ ആവശ്യമായിവരും. കുടുംബ ജീവിതം സന്തോഷകരമാണ്. അനാവശ്യ ചിന്തകൾ മൂലം മനക്ളേശം ഉണ്ടാകാം.

മകരം രാശി (Capricorn ) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും സമയമനുകൂലമാണ്. അവിവാഹികരുടെ വിവാഹം തീരുമാനിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കു ന്നവർക്ക് അത് സാധ്യമാകും. ഔദ്യോഗിക യാത്ര ഗുണകരമാകും. സഹോദരനെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും.  

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വീട് നിർമിക്കാൻ ഭൂമി വാങ്ങിക്കാൻ സാധിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. നിസ്സാര രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും. കാർഷിക അധായം വർധിക്കും. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. വിദേശയാത്രക്ക് അനുകൂലമായ കാലമാണ്. കടബാധ്യതകൾ പരിഹരിക്കാൻ സാധിക്കും. മുൻപ് കിട്ടേണ്ട പണം ഇപ്പോൾ ലഭിക്കും.ആരോഗ്യം തൃപ്തികരമാണ്.

മീനം രാശി  (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ‌ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും .കമിതാക്കൾക്ക് സന്തോഷകരമായ സമയമാണ്. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിശേഷ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. സന്താന ഭാഗ്യം പ്രതീക്ഷിക്കാം. അപേക്ഷിച്ചിട്ടുള്ള വായ്പകൾ അനുവദിച്ചു കിട്ടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

Content Highlights: Weekly Zodiac Prediction | P B Rajesh | 2023 September 17 to 23 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS