സാമ്പത്തിക നേട്ടം, സന്താനഭാഗ്യം; ചതയം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രം

HIGHLIGHTS
  • ചതയം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Yearly Prediction by  Kanippayyur Narayanan Namboodiripad
SHARE

ചിങ്ങമാസം – സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ കരാർ ജോലിയിൽ സാമ്പത്തികനേട്ടം കുറയും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. 

കന്നിമാസം –  പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അബദ്ധങ്ങളെ അതിജീവിക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും.

തുലാമാസം – ബൃഹത്പദ്ധതിക്കു രൂപകല്പന ചെയ്യുവാൻ യോഗമുണ്ട്. തൊഴിൽ നല്ല രീതിയിൽ ക്രമീകരിക്കും.  ജന്മനാട്ടിൽ ഗൃഹം വാങ്ങുവാൻ ഒരുങ്ങും. ജനപിന്തുണ കൂടും.

വൃശ്ചികമാസം – മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ നടത്തേണ്ടിവരും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്ര സഫലമാകും. സഹായ മനഃസ്ഥിതിക്ക് ആദരം ലഭിക്കും.

ധനുമാസം – പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മക്കൾക്ക് ആഡംബരങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും.

മകരമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. കീഴ്ജീവനക്കാരെ നിയമിക്കും.

കുംഭമാസം – ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. വ്യവസായം നവീകരിക്കും. കുടുംബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താൽ മാറിതാമസിക്കും.

മീനമാസം – വ്യാപാര വ്യവസായ വിപണന മേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. ആരോപണങ്ങളെ അതിജീവിക്കും.

മേടമാസം – ഏറ്റെടുത്ത ജോലികൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും.  പൂർവികസ്വത്ത് രേഖാപരമായി കിട്ടും.  സന്താനഭാഗ്യമുണ്ടാകും.  സ്വതന്ത്രമായി തൊഴിൽമേഖല തുടങ്ങും. 

ഇടവമാസം – സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നുചേരും.

മിഥുനമാസം – അലസതയും ഉദാസീനമനോഭാവവും കൂടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

കർക്കടകമാസം - സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കാര്യനിർവഹണശേഷി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.

Content Highlights: Yearly Prediction | Avittam | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS