ADVERTISEMENT

ചിങ്ങമാസം – സാമ്പത്തിക ദുർവിനിയോഗം ചെയ്യാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. യുക്തിപൂർവമുള്ള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും. അസുലഭനിമിഷങ്ങൾ അനിർവചനീയമാക്കാൻ അവസരമുണ്ടാകും. അധികാരപരിധി കൂടിയതിനാൽ ജീവനക്കാരെ നിയമിക്കും. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്കു വിശദീകരണം നൽകേണ്ടിവരും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തും. വിദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്കു തുടക്കം കുറിക്കും.

 

കന്നിമാസം – യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും. സാമ്പത്തികവിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നുചേരുന്നത് ആശ്വാസകരമാകും. ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉത്തരവാദിത്ത്വമുള്ള മകന്റെ സമീപനത്തിൽ ആശ്വാസം തോന്നും.

 

തുലാമാസം – സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികമത്സരങ്ങളിൽ വിജയവും പ്രോത്സാഹനസമ്മാനങ്ങളും അംഗീകാരവും ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്കു തുടക്കം കുറിക്കും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും.

 

വൃശ്ചികമാസം – ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി ചെയ്യുന്നതിൽ അദ്ഭുതം തോന്നും. റോഡ് വികസനത്തിനു ഭൂമി വിട്ടുകൊടുക്കുവാൻ നിർബന്ധിതനാകും. വിദഗ്ധനിർദേശം തേടി വ്യവസായം നവീകരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി പുതിയ സംരഭത്തിനു തുടക്കം കുറിക്കും. അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഉപരിപഠനം പൂർത്തിയാക്കി നല്ല ഉദ്യോഗം ലഭിക്കും.

 

ധനുമാസം – വിട്ടുവീഴ്ചമനോഭാവത്താൽ ദാമ്പത്യബന്ധം നിലനിൽക്കും. മനസ്സിനു വിഷമമുണ്ടാക്കുന്ന ചില സമീപനങ്ങൾ മക്കളിൽ നിന്ന് ഉണ്ടായേക്കാം. എങ്കിലും ഈശ്വരപ്രാർഥനകളാൽ അവയെയെല്ലാം അതിജീവിക്കും. നിയുക്തപദവിയിൽ നിന്നു സ്ഥാനചലനം വന്നുചേരും. അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും.

 

മകരമാസം – ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഗൗരവമുള്ള വിഷയങ്ങൾ തനതായ അർഥമൂല്യങ്ങളോടു കൂടി ചെയ്യുന്നതിനാൽ ആത്മവിശ്വാസം കൂടും. തീവ്രമായ പ്രയത്നത്താലും ഏകാഗ്രചിന്തകളാലും ഈശ്വരപ്രാർഥനകളാലും പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

 

കുംഭമാസം – സാമ്പത്തിക ആവശ്യങ്ങൾക്കു പലപ്പോഴും കടം വാങ്ങാനിടവരും. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിനു വഴിയൊരുക്കും. വഞ്ചനയിൽപെടാതെ സൂക്ഷിക്കണം. സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറുന്നതാണു നല്ലത്. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.

 

മീനമാസം – ആത്മാർത്ഥസുഹൃത്തിനെ അബദ്ധത്തിൽ നിന്നു രക്ഷിക്കാൻ സാധിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. മക്കളോടൊപ്പം തീർഥയാത്രകൾക്കു യോഗമുണ്ട്.

 

മേടമാസം – സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ കരാർ ജോലിയിൽ സാമ്പത്തികനേട്ടം കുറയും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. ഒന്നിൽ കൂടുതൽ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെടേണ്ടിവരും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്ര സഫലമാകും. ജീവിതനിലവാരം ഉയരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

 

ഇടവമാസം – ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. പറയുന്ന ആശയങ്ങളും ചെയ്യുന്ന കാര്യങ്ങളും അന്യർക്ക്് ഉപകാരപ്രദമാകും. ഔദ്യോഗികതലത്തിൽ ചുമതലകളും യാത്രാക്ലേശവും കൂടും. സുനിശ്ചിതമായ കാര്യങ്ങളാണെങ്കിലും അകാരണ കാലതാമസം അനുഭവപ്പെടും. ഉപരിപഠനം പൂർത്തിയാക്കി നല്ല ഉദ്യോഗം ലഭിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും.

 

മിഥുനമാസം – വ്യാപാര–വിപണനമേഖലകളിൽ മാന്ദ്യം ഉണ്ടാകും. വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും ശമ്പളം കൃത്യസമയത്തു ലഭിക്കാൻ കാലതാമസമനുഭവപ്പെടും. വൻതോതിൽ മുതൽമുടക്കിയുള്ള തൊഴിൽമേഖലകളിൽ നിന്നു പിന്മാറുകയാണു നല്ലത്. വാഗ്വാദങ്ങൾ, അമിതമായ ആത്മവിശ്വാസം, പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാഹസപ്രവൃത്തികൾ തുടങ്ങിയവ ഒഴിവാക്കുന്നതാണു നല്ലത്.  

 

കർക്കടകമാസം – വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. മക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്കു യോഗമുണ്ട്. ഉപദേശകസമിതിയിൽ അംഗത്വം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ജീവിതഗതിയെ മാറ്റിമറിക്കുന്ന സംഭവങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവമുള്ള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും.

 

Content Highlights: Yearly Prediction | Thiruvonam | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com