ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
![Weekly-prediction-kanippayyur-2- Weekly-prediction-kanippayyur-2-](https://img-mm.manoramaonline.com/content/dam/mm/mo/astrology/star-predictions/images/2022/3/28/Weekly-prediction-kanippayyur%20(2).jpg?w=1120&h=583)
Mail This Article
അശ്വതി: പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും.
ഭരണി: സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഒഴിഞ്ഞുമാറും. മക്കൾക്കു തന്നെക്കാൾ ഉയർന്ന ഉദ്യോഗം ലഭിച്ചതിനാൽ അഭിമാനം തോന്നും.
കാർത്തിക: ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
രോഹിണി: ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങും. പുതിയ ഭരണസംവിധാനം അവലംബിക്കും.
മകയിരം: ആത്മാർഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കാൻ സാധിക്കുന്നതിൽ സംതൃപ്തിയുണ്ടാകും. മംഗള കർമങ്ങളിൽ ആചാര്യ സ്ഥാനം വഹിക്കും.
തിരുവാതിര: വ്യവസ്ഥകൾ പാലിക്കുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും.
പുണർതം: വ്യാപാര– വ്യവസായ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കും. ഭരണച്ചുമതല വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂയം: സാമ്പത്തിക അനിശ്ചിതാവസ്ഥ പരിഹരിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും.
ആയില്യം: മക്കളുടെ സംരക്ഷണം മനഃസമാധാനത്തിനു വഴിയൊരുക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
മകം: ആശ്വാസകരമായ ഘടകങ്ങൾ വ്യാപാര മേഖലയിൽ നിന്നു കണ്ടു തുടങ്ങും. ഉന്നതരുമായുള്ള ആത്മബന്ധത്തിൽ പുതിയ തൊഴിലവസരം വന്നുചേരും.
പൂരം: ആധ്യാത്മികാത്മീയ സംഭാഷണങ്ങൾ മനഃസമാധാനത്തിനു വഴിയൊരുക്കും. സാമ്പത്തിക അനിശ്ചിതാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും.
ഉത്രം: മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. വിദേശ പര്യടനത്തിനു യാത്ര പുറപ്പെടും.
അത്തം: വ്യവസ്ഥകൾ പാലിക്കും. ഓർമിച്ചു പ്രവർത്തിക്കുവാൻ സാധിക്കും. ചർച്ചകൾ, സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും.
ചിത്തിര: അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. മത്സരങ്ങളിൽ വിജയിക്കും. ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കും.
ചോതി: പ്രത്യേക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. നിശ്ചയിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരും.
വിശാഖം : അശ്രാന്ത പരിശ്രമത്താൽ ആഗ്രഹസാഫല്യമുണ്ടാകും. ആത്മവിശ്വാസക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.
അനിഴം: വ്യാപാരത്തിൽ മാന്ദ്യം തുടരും. അർഥശൂന്യമായ ചിന്തകളാൽ ആധി വർധിക്കും.
തൃക്കേട്ട: കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. ഔദ്യോഗിക ഭാരത്താൽ രാത്രിയിലും ജോലി ചെയ്യേണ്ടതായി വരും.
മൂലം: കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽമേഖലകളിൽ അഹോരാത്രം പ്രയത്നിക്കും.
പൂരാടം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
ഉത്രാടം: കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ആധുനിക സംവിധാനത്തോടു കൂടിയുള്ള കാർഷികമേഖലയ്ക്കു തുടക്കം കുറിക്കും.
തിരുവോണം: ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. ബന്ധുവിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേരുവാനിടവരും.
അവിട്ടം: കഴിവും അറിവും പ്രാപ്തിയുമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാതാപിതാക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും.
ചതയം: കാർഷിക മേഖലയിൽ താൽപര്യം വർധിക്കും. വസ്തുതകൾക്കു നിരക്കാത്ത ചിന്തകളും പ്രയത്നങ്ങളും യുക്തിപൂർവം ഉപേക്ഷിക്കുകയാകും ഭാവിയിലേക്കു നല്ലത്.
പൂരുരുട്ടാതി: വിശ്വാസ യോഗ്യമല്ലാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. സഹപ്രവർത്തകരുടെ ജോലി കൂടി ഏറ്റെടുക്കേണ്ടതായി വരും.
ഉത്തൃട്ടാതി: കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അറിവും കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും ഒരു കാര്യവും വേണ്ടതു പോലെ സാധിക്കാത്തതിനാൽ മനോവിഷമം തോന്നും.
രേവതി: വ്യവസ്ഥകൾ പാലിക്കുന്നതിൽ ആശ്വാസമാകും. അനാവശ്യമായ ആധി ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പുനർനിയമനം നേടും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 September 17 to 23 | Manorama Astrology