സാമ്പത്തിക പുരോഗതി, കർമരംഗത്ത് ഉയർച്ച; കന്നിമാസം നേട്ടങ്ങൾ കൊയ്യുന്ന 11 നക്ഷത്രക്കാർ
Mail This Article
കന്നിമാസം നേട്ടങ്ങൾ കൊയ്യുന്ന 11 നക്ഷത്രക്കാർ അശ്വതി, ഭരണി, കാർത്തിക, പുണർതം, പൂയം, ആയില്യം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്തൃട്ടാതി ഇവയാണ്. കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടത്.
അശ്വതി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകും. സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നീരീക്ഷണങ്ങൾ, മത്സരങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും.
ഭരണി: ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും സാധിക്കും. ജീവിത നിലവാരം വർധിക്കും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. കാര്യനിർവഹണ ശക്തി, ഉത്സാഹം, ഉൻമേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഉദാരമനസ്കത വർധിക്കും.
കാർത്തിക: ഗുരുകാരണവൻമാരുടെ നിർദേശങ്ങൾ അബന്ധങ്ങളെ അതിജീവിച്ച് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിത്തരും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണയാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. സഹോദരങ്ങളിൽ നിന്നും സുഹ്യത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നു ചേരുന്നത് ആശ്വാസകരമാകും.
പുണർതം: പഠിച്ച വിദ്യയോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഈശ്വരപ്രാർത്ഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാരവ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കും.
പൂയം: നിക്ഷേപമെന്ന നിലയിൽ ഭൂമിയോ വാഹനമോ വാങ്ങുവാനിടവരും. പഠിച്ച വിദ്യ പ്രവർത്തിയാക്കാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ക്ലേശാനുഭവങ്ങൾ അകന്ന് ദാമ്പത്യ ജീവിതം ഭദ്രമാകും.
ആയില്യം: സേവനസാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. വർധിച്ചു വരുന്ന അധികാര പദവി ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കും ശുഭസൂചകങ്ങായ സൽകർമങ്ങൾക്ക് ആത്മാർഥമായി സഹകരിക്കും സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷിക്കാനിടവരും. ദീർഘദൂര യാത്രയ്ക്ക് അവസരമുണ്ടാകും.
അനിഴം: പദ്ധതി സമർപ്പണത്തിൽ വിജയിക്കും. യുക്തമായ നിർദ്ദേശം തേടി പ്രവർത്തന രംഗങ്ങളിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ അവലംബിക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി മെച്ചപ്പെടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ ആത്മസംതൃപതിയുണ്ടാകും.
തൃക്കേട്ട: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടെ ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കാനും കഴിയും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർത്ഥനാകും.
മൂലം: പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. കർമ്മരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചു ലഭിക്കും .അധ്യാത്മിക - ആത്മീയ ജ്ഞാനത്താൽ വൈരാശ്യ ബുദ്ധി ഉപേക്ഷിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഉപരി പഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. ധാരാളം യാത്ര ചെയ്യാൻ അവസരം ഉണ്ടാകും.
പൂരാടം: പ്രവർത്തിയിലുള്ള നിഷ്കർഷയും ആത്മാർഥതയും ലക്ഷ്യബോധവും ഉന്നതസ്ഥാനങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശശുദ്ധിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാ പരമായി തീരും. ഗവേഷകർക്കും വിദ്യാർഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. സ്വർണലാഭവും ദ്രവ്യലാഭവും പ്രതീക്ഷിക്കാം.
ഉത്തൃട്ടാതി: ധാർമിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമങ്ങൾ എല്ലാം ശുഭ പരിസമാപ്തി കൈവരും. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഈശ്വര ചിന്തകൾ അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി. ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Phone: 9961442256
Email ID: prabhaseenacp@gmail.com
Content Highlights: Monthly Star Prediction | Prabhaseena C P | 1199 Kanni |Star Prediction | Prediction | Monthly Horoscope | Manorama Astrology