ADVERTISEMENT

ചിങ്ങമാസം – കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. ജോലിക്കാരെ പിരിച്ചുവിടുന്നതിനാൽ വിരോധങ്ങൾ കൂടും. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ആരോപണങ്ങൾ ഉണ്ടാകും. പുന:പരീക്ഷയിൽ വിജയം ഉ ണ്ടാകും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.

 

കന്നിമാസം – ആരോഗ്യം കുറയും. നഷ്ടസാധ്യതകൾ വിലയിരുത്തി ബൃഹത്സംരംഭത്തിൽ നിന്നു പിന്മാറും. വിദ്യാഭ്യാസം, പഠനം, ശാസ്ത്രമേഖലകൾ തുടങ്ങിയവയോടു ബന്ധപ്പെട്ട പദ്ധതിസമർപ്പണം വൈകും. അഭിപ്രായസമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. ഗുണനിലവാരക്കുറവിനാൽ ഉല്പന്നങ്ങളുടെ വിതരണരംഗത്തിന് മാന്ദ്യം അനുഭവപ്പെടും. വസ്തുതകൾക്കു നിരക്കാത്ത പ്രവൃത്തികളിൽ നിന്നു പിന്മാറുന്നത് ഗുണകരമാകും.

 

തുലാമാസം – തൊഴിൽമേഖലകളോടു അനുബന്ധമായി ആത്മീയ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തും. മക്കളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. ഭൂമിവില്പനയ്ക്ക് തടസ്സമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളും പറയുന്ന വാക്കുകളും മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. നിരവധി ചുമതലകൾ ഏറ്റെടുക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയോഗിക്കും. ദാമ്പത്യ ഐക്യത്തിന് ആത്മനിയന്ത്രണവും വിട്ടുവീഴ്ചമ നോഭാവവും വേണ്ടിവരും.

 

വൃശ്ചികമാസം  – പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായിവരും.  പുണ്യതീർത്ഥ–ഉല്ലാസ–വിനോ ദയാത്ര സഫലമാകും.  സഹായിയ്ക്കുവാനുള്ള മനഃസ്ഥിതിയ്ക്ക് ആദരങ്ങൾ വന്നുചേരും. തൊഴിൽപരമായ പ്രാരബ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല. സഹായസ്ഥാനത്തുള്ളവരിൽ നിന്നുള്ള നിസ്സഹകരണമനോഭാവത്താൽ മനോവിഷമം തോന്നും.

 

ധനുമാസം – പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മക്കൾക്ക് ആഡംബരങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. സഹായം ചെയ്തു കൊടുത്തവരിൽ നിന്നു പ്രത്യുപകാരം വന്നുചേരും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്  സഹകരിക്കും. സാമ്പത്തികപ്രതിസന്ധി തരണംചെയ്യും. അനുബന്ധവ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. 

 

മകരമാസം – അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാരവിതരണസമ്പ്രദായം വിപുലമാക്കുവാൻ കാര്യനിർവ്വഹണശ ക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിത്തിൽ പകർത്തുവാനിടവരും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശ ഉദ്യോഗം തുടരും.  വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. 

 

കുംഭമാസം – ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. വ്യവസായം നവീകരിക്കും. കുടുംബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താൽ മാറിതാമസിക്കും. സാമ്പത്തിക ആവശ്യങ്ങൾക്ക് പലപ്പോഴും കടം വാങ്ങുവാനിടവരും. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിന് വഴിയൊരുക്കും. അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. 

 

മീനമാസം – വ്യാപാര–വ്യവസായ–വിപണന മേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. സമ്മാന പദ്ധതിയിലും നറുക്കെടുപ്പിലും വിജയിക്കും.  പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിർബന്ധിതനാകും. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും.

 

മേടമാസം – വാഹനം മാറ്റി വാങ്ങുവാനിടവരും. പദ്ധതിസമർപ്പണത്തിൽ വിജയിക്കും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. യുക്തമായ നിർദേശം തേടി പ്രവർത്തനരംഗങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തും. അനുബന്ധവ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. പുത്രപൌത്രാദിസംരക്ഷണത്താൽ ആശ്വാസമുണ്ടാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. 

 

ഇടവമാസം – വ്യാപാരവിതരണസമ്പ്രദായം വിപുലമാക്കുവാൻ കർമ്മോത്സുകരായവരെ നിയമിക്കും ഇച്ഛാ–ജ്ഞാന–ക്രിയാശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്നകാര്യങ്ങൾ ഫലപ്രദമാകും. കാര്യനിർവ്വഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപസമാഹരണയജ്ഞത്തിൽ ലക്ഷ്യ പ്രാപ്തിനേടും. കരാറുജോലികൾ കൃത്യതയോടുകൂടി ചെയ്തുതീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. അധികാരപരിധി വർധിച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും.

 

മിഥുനമാസം –  പൂർവികസ്വത്ത് മക്കൾക്ക് ഭാഗം വച്ചുനൽകുവാനിടവരും. വസ്തുനിഷ്ഠമായ സമീപനം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും.  തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. ഭാരതീയ ശാസ്ത്രങ്ങളിൽ താല്പര്യം കൂടും. 

 

കർക്കടകമാസം – ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിച്ചതിനാൽ കുടുംബാംഗങ്ങളെ ഒരുമിച്ചുതാമസിപ്പിക്കാൻ കഴിയും. നിക്ഷേപമെന്നനിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. ആസൂത്രിതപദ്ധതിയിൽ അനുകൂലവിജയമുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. നഷ്ടപ്പെട്ടു എന്നുകരുതുന്ന ആഭരണം തിരിച്ചുലഭിക്കും. പ്രതികൂലസാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. സുതാര്യക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും.  മനസ്സമാധാനമുണ്ടാകും.

 

Content Highlights: Yearly Prediction | Revathi | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT