വാഹനലാഭം, വരുമാനം വർധിക്കും, സ്ഥാനക്കയറ്റം; ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ

Mail This Article
മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമങ്ങൾ മുടങ്ങാതെ നടത്താൻ കഴിയും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്ന് ആദായം വർധിക്കും. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തിച്ചേരും. ആരോഗ്യം തൃപ്തികരമാണ്. ബിസിനസ് ലാഭകരമായി നടക്കും. ഒരു മംഗള കർമത്തിൽ പങ്കെടുക്കും.
ഇടവം രാശി – Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തികനില മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. നേരത്തെ തീരുമാനിച്ച യാത്ര മാറ്റി വയ്ക്കേണ്ടി വരാം. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായി തുടരും. വിദേശത്തുനിന്ന് ഒരു സമ്മാനം എത്തിച്ചേരും. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും .മകന്റെ നേട്ടങ്ങളിൽ അഭിമാനിക്കാൻ ആകും. പുതിയ ചുമതലകൾ ഏറ്റെടുക്കും.
കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കുടുംബ ജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും. വരുമാനം വർധിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും യോഗം കാണുന്നു. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്.
ചിങ്ങം രാശി – Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പ്രവർത്തനരംഗത്ത് ഗുണകരമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. പുതിയ പ്രണയം നാമ്പെടുക്കും. ആരോഗ്യം ശ്രദ്ധിക്കുക. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോകും. ആരോപണങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്. പ്രാർത്ഥനകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കും. കുടുംബ ജീവിതം സന്തോഷകരമാ കും.മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.യുവാക്കളുടെ വിവാഹം നിശ്ചയിക്കും. അവിവാഹിതരുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നടക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും .സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഉല്ലാസ യാത്രയ്ക്കും സാധ്യതയുണ്ട് .
തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കുടുംബജീവിതം ഊഷ്മളമായിരിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരും. കർമരംഗത്ത് ശോഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. ചെലവുകൾ വർധിക്കും. പുതിയ പ്രണയബന്ധങ്ങൾക്ക് സാധ്യത കാണുന്നു. പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. രോഗങ്ങളെ അതിജീവിക്കാൻ സാധിക്കും. ശത്രുക്കളെ വരുതിയിലാക്കും. സ്ത്രീകൾക്ക് സ്വർണാഭരണം സമ്മാനമായി ലഭിക്കും.
വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): നിക്ഷേപങ്ങൾക്ക് അനുകൂലം ആയിട്ടുള്ള സമയമാണ് .പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. സുഹൃത്തിനെസഹായിക്കേണ്ടതായി വരാം. മക്കളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധനൽകുക. പുണ്യകർമങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ബിസിനസ്സ് രംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. പേരും പെരുമയും നേടും. ആരോഗ്യം ശ്രദ്ധിക്കുക.
ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ബന്ധുജനങ്ങളെ സന്ദർശിക്കും. നിർത്തി വെച്ച പഠനം പുനരാരംഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം വർധിക്കും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. മനസിലുദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചമാകും. പുതിയ മേഖലയിൽ പ്രവർത്തിക്കും.
മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ വാരമാണ്. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. സാമ്പത്തികനില മെച്ചമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർധിക്കും. കുടുംബജീവിതം ഊക്ഷ്മളമായി തുടരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിൽരംഗത്ത് അനുകൂലമായ സാഹചര്യം നിലനിൽക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. എതിരാളികളുടെ ഉപദ്രവങ്ങൾ ഉണ്ടാകാം.
കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 രെയുള്ളവർ): പുതിയ പ്രണയം ഉടലെടുക്കും. അസുഖം ഭേദമാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നതു പോലെ ചെയ്യാൻ കഴിയും. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്. നിർത്തിവച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. വീട് നിർമ്മാണത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.
മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ ദൈവാധീനമുള്ള കാലമാണ്. ബന്ധുക്കളെ സന്ദർക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികനില ഭദ്രമാണ്. സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്രകൾ നടത്തും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. വിദേശത്ത് നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Weekly Zodiac Prediction | P B Rajesh | 2023 October 01 to07 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology