ADVERTISEMENT

ഒക്ടോബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.

അശ്വതി

ഔദ്യോഗിക രംഗത്ത് അനുകൂലമായ പരിവർത്തനങ്ങൾ കൈവരിക്കാൻ സാധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ അലട്ടാൻ സാധ്യത. കുടുംബ സഹോദര ബന്ധുജനങ്ങളുമായി അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കരുത്.

ഭരണി

പുതിയ അറിവുകൾ നേടുന്നതിനുള്ള അവസരങ്ങൾ വന്നു ചേരുന്നതാണ്. തുടർന്നു വരുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ മന്ദഗതിയിലാകാൻ സാധ്യത. സ്നേഹ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാവാതെ നോക്കണം. കള്ളൻമാരിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം. 

കാർത്തിക

വ്യവസായ സംരംഭത്തിന് വഴിതെളിഞ്ഞു കിട്ടും. ഉറ്റവരെ കൊണ്ടുള്ള വിഷമതകൾ ഉണ്ടാവാൻ സാധ്യത. തീർഥാടനത്തിനും ഉല്ലാസയാത്രയ്ക്കുമുള്ള അവസരങ്ങളും സന്താനലബ്ധി ആഗ്രഹിക്കുന്നവർക്ക് ഫലപ്രാപ്തിയും അനുഭവപ്പെടും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും.

രോഹിണി

സംഘടനാ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിൻമാറുകയാണ് നല്ലത്. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. വിനയമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യ വിജയം നേടുവാൻ ഉപകരിക്കും.

മകയിരം

ഉദ്യോഗലബ്ധിക്കായി കൂടുതൽ ധനം ചെലവഴിക്കേണ്ടി വരും. ചതിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കണം. വ്യാപാര വ്യവസായ രംഗത്ത് നിൽക്കുന്നവർക്ക് വലിയ മെച്ചമുണ്ടാകാൻ ബുദ്ധിമുട്ട് വരുന്നതാണ്. അനാവശ്യ അശുഭചിന്തകൾ ഉപേക്ഷിക്കണം.

തിരുവാതിര

സ്വന്തം വാക്കുകളുടെ പിഴവു നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കണം. വ്യവസായ വാണിജ്യ മേഖലകളിൽ നിന്നുള്ള വരുമാനങ്ങൾ മന്ദഗതിയിലാകും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മനസ്ഥിതിയും ക്ഷമയും ആർജിക്കണം.

പുണർതം

കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കാനും ദൂരദേശത്തുള്ള ബന്ധുക്കളുമായി സംഗമിക്കാനും സാധിക്കുന്നതാണ്. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.

പൂയം

കുടുംബത്തിലെ അഭിപ്രായ വ്യാത്യാസം പരിഹരിച്ച് ആഹ്ലാദാന്തരീക്ഷം സംജാതമാകും. ആദ്ധ്യാത്മിക ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. നയതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുള്ള യുക്തിയും നിഷ്ക്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും.

ആയില്യം

പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. അഗ്നി, വൈദ്യുതി സംബന്ധമായ കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യണം. ഈശ്വരീയമായ കർമാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകുന്നതാണ്. കാൽമുട്ടുകൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

മകം

ഔദ്യോഗിക മണ്ഡലത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. പുതിയ വീടിന് തുടക്കമിടാനും പുതിയ കുടുംബബന്ധങ്ങൾ സ്ഥാപിക്കാനും അവസരമൊരുങ്ങി കിട്ടുന്നതാണ്. മറ്റുള്ളവർക്ക് വേണ്ടി നഷ്ടങ്ങൾ വഹിക്കേണ്ടതായി വരും.

പൂരം

സ്വന്തം പരിശ്രമം കൊണ്ട് സൽകീർത്തിയുണ്ടാക്കാൻ സാധിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു വേണ്ടിയും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും കൂടുതൽ ധനം ചെലവഴിക്കേണ്ടി വരും. അനുഭവിച്ചു വരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും ധനനഷ്ടം വരാതെ നോക്കണം.

ഉത്രം

പൊതു കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ടാൽ സ്വൈര്യജീവിതത്തിനു നഷ്ടമുണ്ടാകും. ഉദരസംബന്ധമായും പല്ലിനെ സംബന്ധിച്ചതുമായ അസുഖങ്ങൾ അലട്ടിയേക്കാം. സന്താനങ്ങളുടെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി കൂടുതൽ ധനം ചെലവഴിക്കേണ്ടതായി വരും.

അത്തം

കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. ഭയഭക്തി ബഹുമാനത്തോടെ ചെയ്യുന്നതെല്ലാം വിജയിക്കും. അർഥപൂർണമായ കാര്യങ്ങൾക്ക് ആത്മാർഥമായി പ്രവർത്തിക്കും. അസുഖങ്ങൾ അവഗണിക്കരുത്. വാഹന ഉപയോഗം ശ്രദ്ധിച്ച് ചെയ്യുക.

ചിത്തിര

അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. നഷ്ടസാധ്യതകളെ വിലയിരുത്തി ബൃഹത് സംരംഭത്തിൽ നിന്നും പിൻമാറും. ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാകും.

ചോതി

പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത്. അബദ്ധമുള്ള സുഹൃദ് ബന്ധത്തിൽ നിന്നും പിൻമാറാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും. ഈശ്വരപ്രാർഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

വിശാഖം

സമാന ചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. അധികാര പദവികൾ വർധിക്കുകയും സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരുകയും ചെയ്യും. യാത്രാവേളയിൽ വിസ്മരിച്ചു കിടന്ന സുഹൃദ് ബന്ധം പുന:സ്ഥാപിക്കുന്നതാണ്. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. 

അനിഴം

ആരോഗ്യ സംരംക്ഷണത്തിനായുള്ള ചികിത്സയ്ക്കായി സമയം കണ്ടെത്തും. ഔഷധത്തോടൊപ്പം ഈശ്വരഭജനം കൂടി ചെയ്യുക. സാമ്പത്തിക ബലം ഉണ്ടായിരിക്കുമെങ്കിലും ഉപയോഗത്തിന് പ്രയോജനപ്പെടുത്താനൊക്കാതെ വിഷമിക്കേണ്ടി വരും. സൗഹൃദ സംഗമങ്ങളിൽക്കൂടി സന്തോഷപ്രദമായ ജീവിതാവസ്ഥകൾ വന്നു ചേരും. 

തൃക്കേട്ട

വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിജയ പ്രതീക്ഷകൾ സഫലമാകും. മംഗളകർമങ്ങൾക്ക് നേതൃത്വം വഹിയ്ക്കുവാനിടവരും ക്രിയാത്മക നടപടികളിൽ ആത്മാർഥമായി സഹകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.

മൂലം

പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കും. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും.

പൂരാടം

പ്രവർത്തനപുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുവർത്തികളിൽ നിന്നും വന്നുചേരുന്നതിനാൽ ആത്മവിശ്വാസം വർധിക്കും. പുണ്യ തീർഥ ഉല്ലാസ യാത്രയ്ക്ക് അവസരമുണ്ടാകും. സാഹിത്യ രചനയ്ക്ക് അംഗീകാരം ലഭിക്കും.

ഉത്രാടം 

കുടുംബ ഭൂമി സംബന്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗൃഹം വാങ്ങുന്നതിനുള്ള അവസരം വന്നു ചേരുന്നതാണ്. ഔദ്യോഗികരംഗത്ത് അനുകൂലമായ പരിവർത്തനങ്ങൾ കൈവരിക്കാൻ സാധിക്കും. വിവാഹം, ഉല്ലാസയാത്ര തീർഥയാത്ര എന്നിവകളാൽ ആത്മസംതൃപ്തി കൈവരിക്കാൻ സാധിക്കും.

തിരുവോണം

ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യ വിജയം നേടുവാൻ ഉപകരിക്കും. മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. വർധിച്ചു വരുന്ന ചെലവിനങ്ങൾക്ക് നിയന്തണം ഏർപ്പെടുത്തും.

അവിട്ടം

സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. കൃത്യമായ ലക്ഷ്യബോധം, ആവിഷ്ക്കരണ പദ്ധതി, പ്രതിബദ്ധത, ആത്മവിശ്വാസം തുടങ്ങിയവ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. പ്രത്യുപകാരം ചെയ്യാനുള്ള സാഹചര്യം വന്നു ചേരും.

ചതയം

സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിശ്വസിച്ചു കഴിയുന്നവരിൽ നിന്നും വിപരീത ഫലം ഉടലെടുക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. ചെവിക്കും കണ്ണിനും ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ തക്കതായ ചികിത്സ ചെയ്യണം.

പൂരൂരുട്ടാതി

കൂടുതൽ ജോലിഭാരം മാനസിക സമർദം ഉണ്ടാക്കും. ഈശ്വരീയമായ കർമാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. വായു സംബന്ധമായ അസുഖങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. സ്നേഹബന്ധങ്ങളിൽ നിന്നും പിൻതിരിയുന്ന അവസ്ഥ വന്നു ചേരാം.

ഉത്തൃട്ടാതി 

യാത്രാ ക്ലേശം വർധിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. ആപൽഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച മനോഭാവം കൈക്കൊള്ളണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം

രേവതി

അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലത് മറന്ന് പോകും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം.

ജ്യോതിഷി പ്രഭാസീന .സി.പി

ഹരിശ്രീ

പി ഒ : മമ്പറം 

വഴി: പിണറായി 

കണ്ണൂർ ജില്ല 

Email ID: prabhaseenacp@gmail.com 

ഫോ :9961442256

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT