ADVERTISEMENT

മേടം:(അശ്വതിയും ഭരണിയും കാർത്തിക1/4): നല്ലത് ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണിത്. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും.

 

ഇടവക്കൂറ് (കാർത്തിക 3/4 ,രോഹിണി, മകയിരം 1/2): വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണിത്. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ കഴിയും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. പലവിധ എതിർപ്പുകളും നേരിടേണ്ടിവരാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശ ജോലി ലഭിക്കാൻ ഇടയുണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കാനും സാധ്യത കാണുന്നു. ആരോഗ്യ പരിചരണത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വസ്തു ഇടപാടുകൾ ലാഭകരമാകും.

 

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4): സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്കു പഠന രംഗത്തു നേട്ടമുണ്ടാക്കാൻ കഴിയും. ബന്ധുക്കളുടെ സഹായം ലഭിക്കും.

അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും 

കർക്കടകം (പുണർതം1/4, പൂയം, ആയില്യം): പൊതുവേ സന്തോഷകരമായ മാസമാണ്. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ ഇടയുണ്ട്. പല കാര്യങ്ങൾക്കും മന്ദത തുടരും. എങ്കിലും ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഒരുപാട് നാളായി കാത്തിരുന്ന സന്തോഷവാർത്തകൾ എത്തിച്ചേരും. ഒരുപാട് പണം കൈവശം വന്നുചേരാൻ സാധ്യത കാണുന്നു.

 

ചിങ്ങം (മകം, പൂരം, ഉത്രം1/4): ഈ മാസത്തിന്റെ ആദ്യ പകുതി വളരെയധികം ഗുണകരമാണ് എന്നാൽ രണ്ടാം പകുതിയിൽ അത്രയധികം ശോഭിക്കാൻ സാധിക്കാതെ വരാം. പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ചുമതലകൾ വിജയകരമാക്കും.കുടുംബത്തിൽ  സമാധാനം നിലനിൽക്കും.ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

 

കന്നി (ഉത്രം3/4, അത്തം,ചിത്തിര1/2): പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തണം. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. അനാവശ്യമായ തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പണം കടം വാങ്ങേണ്ടി വരും.ആരോഗ്യം തൃപ്തികരമാണ്.

 

തുലാക്കൂറ് (ചിത്തിര1/2, ചോതി ,വിശാഖം3/4): പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും. കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.സ്വന്തമായി ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കലാരംഗത്ത് ശോഭിക്കും. ഈശ്വരാനുമുള്ള കാലമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. എല്ലാ കാര്യങ്ങൾക്കും കൂടുതൽ ഉത്സാഹം തോന്നും.

 

വൃശ്ചികം: (വിശാഖം1/4,അനിഴം, തൃക്കേട്ട): ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലി സ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കിട്ടുന്നതിലു അധികമായ ചെലവുകൾ ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി ധാരാളം പണം ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

 

ധനു (മൂലം, പൂരാടം, ഉത്രാടം1/4): ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലി രംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. പങ്കാളികൾ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത പരിഹരിക്കും വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും .വീട് പണി പൂർത്തിയാക്കും. മാസാവസാനം അത്ര ഗുണകരമല്ല.

 

മകരം (ഉത്രാടം3/4,തിരുവോണം അവിട്ടം1/2): മറ്റുള്ള വരുടെ ആദരവ്  പിടിച്ചുപറ്റും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ഔദ്യോഗിക യാത്രകൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തിക നിലമെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും. പുതിയ വാഹനം വാങ്ങും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ എത്തിച്ചേരാൻ കഴിയും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. 

 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4): അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും. അപകടം തരണം ചെയ്യും പ്രതീക്ഷിച്ച സഹായം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചെലവഴിക്കും. അയൽക്കാരുമായി  തർക്കങ്ങൾ ഉണ്ടാൻ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പല വഴിയിലൂടെ വരുമാനം ഉണ്ടാവും .ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

 

മീനം (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി):  ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യം തൃപ്തികരമാണ് .ബിസിനസ് ആവശ്യത്തിനായി പണം മുടക്കും .ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. വീട് മാറി താമസിക്കേണ്ടി. വിചാരിച്ചിരിരിക്കാത്ത ചിലവുകൾ വന്നു ചേരും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഉപരി പഠനത്തിന് സാധ്യത തെളിയും. എതിരാളികളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മാസത്തിന്റെ രണ്ടാം പകുതി അത്ര മെച്ചമല്ല.

 

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

Content Highlights: Monthly Star Prediction | P B Rajesh | 2023 October |Star Prediction | Prediction | Monthly Horoscope | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT