സമ്പൂർണ വാരഫലം (2023 ഒക്ടോബർ 15 മുതൽ 21 വരെ)
Mail This Article
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): നവരാത്രി ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഇടവക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദേവാലയ കാര്യങ്ങൾക്കായി പണം നൽകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർക്കടകക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ ഗുണ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച ദൈവാനുഗ്രഹം അനുഭവപ്പെടും. അതിലൂടെ കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനത്തിൽ വർധന അനുഭവപ്പെടും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. ജോലികാര്യങ്ങളിലെ മന്ദത തീരും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്ച തുലാക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ധനുക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. വിദ്യാർഥികൾക്ക് പഠനേതരപ്രവർത്തനങ്ങളിൽ ശോഭിക്കാൻ അവസരം ലഭിക്കും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കണ്ടുതുടങ്ങും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും. ആരോഗ്യം നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): മീനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ നേരിയ പുരോഗതി കാണപ്പെടും.