അപ്രതീക്ഷിത ധനലാഭം, ഭവനഭാഗ്യം; ഈ നക്ഷത്രക്കാർക്ക് ഭാഗ്യം അനുകൂല സ്ഥാനത്ത്, സമ്പൂർണ മാസഫലം
Mail This Article
അശ്വതി:ബന്ധുക്കളെ പിണക്കരുത്. വാക്കുകൾക്ക് നിയന്ത്രണം വേണം. ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധവേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ് കലഹത്തിന് പോവരുത്. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം.
ഭരണി: ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും. ധനവർധനവ് ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടും. തലവേദന, കണ്ണിന് അസുഖം എന്നിവ മൂലം ക്ലേശമുണ്ടാവാൻ സാധ്യത. ദമ്പതികൾ വിട്ടുവീഴ്ചകൾ ചെയ്യുക. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്.
കാർത്തിക: വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. ശുഭചിന്തകൾ ഗുണം ചെയ്യും. പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. ധൂർത്ത് ഒഴിവാക്കുക.
രോഹിണി: അധികാരികളുടെ പ്രീതിയും വ്യവഹാരവിജയവും നേടിയെടുക്കാനാകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കോടതി കേസുകളിൽ അനുകൂലവിധി പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുടെ സഹായം കൂടുതലായി ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കും.
മകയിരം: സൽകർമം ചെയ്യും. വിദേശ ജോലിക്ക് യോഗവും അപ്രതീക്ഷിത ധനലാഭവും കാണുന്നു. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കാനിടയുണ്ട്. കാര്യനിർവഹണ ശക്തി കൂടുതലുണ്ടാകും. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, ഭവനഭാഗ്യം.
തിരുവാതിര: കർമരംഗത്ത് ഉയർച്ചയും ധനലാഭവും മേലധികാരികളുടെ പ്രീതിയും ലഭിക്കും. പിതാവിന്റെ സ്വത്ത് അനുഭവയോഗമാകും. ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറി കിട്ടും. സന്താനങ്ങൾ മൂലം സന്തോഷവും ധനലാഭവും പ്രതീക്ഷിക്കാം. കടം കൊടുത്ത ധനം തിരിച്ചു കിട്ടിയേക്കാം.
പുണർതം: അത്യധ്വാനം കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുവാൻ ശ്രമിക്കുന്നതാണ്. സന്താനങ്ങളുടെ ഭാവി ഭദ്രമാക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാക്കരുത്. പകർച്ചവ്യാധികളെ കരുതിയിരിക്കുക. സാമ്പത്തികക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചു ചെയ്യുക.
പൂയം: യാത്രാവേളയിൽ ധനനഷ്ട സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. അലസത മൂലം ചെയതു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കുന്നതാണ്. അസുഖങ്ങളെ അവഗണിക്കരുത്
ആയില്യം: അനാവശ്യമായ അഭിപ്രായങ്ങൾ ഗൃഹാന്തരീക്ഷത്തെ ദോഷകരമാക്കും. അറിഞ്ഞു കൊണ്ട് വൻ ബാധ്യതകളിൽ ചെന്നു ചാടരുത്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിപത്തുകളിലും ചെന്നു ചാടും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും.
മകം: ധനവർധനവ് ഉണ്ടാകും. തടസ്സങ്ങളെ ഈശ്വര പ്രാർഥന കൊണ്ട് മാറ്റിയെടുക്കും. കർമരംഗത്ത് ശോഭിക്കും. ആഗ്രഹിച്ച യാത്രകൾ നടത്തും പ്രണയം പൂവണിയും. വിവാഹാലോചന പുരോഗമിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും.
പൂരം: കഴിവുകൾ അംഗീകരിക്കപ്പെടും. വ്യവസായം നവീകരിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിപണിയിൽ നിന്നും ലഭിക്കാനുള്ള പണം ലഭിച്ചു തുടങ്ങും. ഭാവി സുഗമമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. കടബാധ്യതകൾ തീർക്കാൻ കഴിയും. വളരെ നല്ല വിവാഹാലോചനകൾ വരും.
ഉത്രം: വിവാഹം ആലോചിച്ച് ഉറപ്പിക്കും. വഴുതിപ്പോയ അവസരണങ്ങൾ വീണ്ടും ലഭിച്ചേക്കാം. വീട്ടിലെ സുഖസൗകര്യം വർധിപ്പിക്കും. ശത്രു പീഡയ്ക്ക് പരിഹാരം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഒത്തു ചേരുന്നതിനുള്ള അവസരം ലഭിക്കും. അസൂയാലുക്കളെ കരുതിയിരിക്കണം.
അത്തം: ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കലഹത്തിന് പോവരുത്. സാമ്പത്തിക കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും.
ചിത്തിര: ഈശ്വര പ്രാർഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ട കാര്യങ്ങൾ ഉണ്ടാകുന്നതാണ്. ദാമ്പത്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ പലതും നടന്നു കിട്ടും. റിയൽ എസ്റ്റേറ്റ് ഊഹ കച്ചവടം. ഇവയിൽ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം.
ചോതി: കർമരംഗത്ത് അസ്വസ്ഥത, അധ്വാനഭാരം വർധിക്കും. ആലോചിക്കാതെ ചെയ്യുന്ന കാര്യങ്ങളിൽ അനർഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ശ്രദ്ധാപൂർവമുള്ള ധനവിനിയോഗം ഉണ്ടാകേണ്ടതാണ്. ശതുക്കളെ കരുതിയിരിക്കുക. കഠിനാധ്വാനത്തിലൂടെ മത്സരപരീക്ഷയിൽ വിജയം ഉണ്ടാകും.
വിശാഖം: വിദഗ്ദമായ ഉപദേശവും നിർദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. കടബാധ്യത, ജാമ്യം ഇവയിൽ ചെന്നു പെടരുത്. കൂടെ നിന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം. വീഴ്ച, മുറിവ്, ചതവ്, കലഹം ഇവ വരാതെ നോക്കണം. വിഷഭയം വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അനിഴം: അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറയ്ക്കണം. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അസമയ യാത്രകൾ കുറയ്ക്കുക.
തൃക്കേട്ട: അനാവശ്യ ബാധ്യതകളിൽ കുടുങ്ങരുത്. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങൾ വാശിയോടെ വിജയിപ്പിക്കാൻ നോക്കണം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
മൂലം: വിദ്യാർഥികൾക്ക് തുടർ പഠനത്തിനുള്ള സാധ്യത തെളിയും. വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. പുതിയ സംരംഭങ്ങൾക്ക് ധനസഹായം ലഭിക്കും. കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കും. പൊതുവെ ഈശ്വാരാധീനമുള്ള സമയമാണ്. തൊഴിൽ മേഖലകൾ അനായാസേന കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതാണ്.
പൂരാടം: ഒന്ന് മനസ്സ് വെച്ച് മുന്നോട്ട് കുതിക്കുകയാണെങ്കിൽ സകല ഐശ്വര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. നഷ്ടപ്പെട്ട തൊഴിൽ തിരിച്ചു പിടിക്കാനുള്ള സാധ്യത ഉണ്ട്. വിദ്യാർഥികൾക്ക് ഈശ്വരാധീനത്താൽ ആഗ്രഹിക്കുന്ന പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്.
ഉത്രാടം: നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തും. ഔദ്യോഗിക രംഗത്ത് ഉയർച്ച ഗൃഹനിർമാണ പ്രവൃത്തികൾ ആരംഭിക്കും. പഴയകാല ചില സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. വിദേശയാത്ര സഫലമാകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും.
തിരുവോണം: ധനപരമായി നല്ല ഉയർച്ച ഉണ്ടാകും. പ്രണയം വിവാഹത്തിൽ കലാശിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. കാരുണ്യ പ്രവർത്തനങ്ങൾക്ക് മനസ്സ് കാട്ടും. മിക്ക കാര്യങ്ങൾക്കും ഭാഗ്യം അനുകൂലമാവും. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിനോദ യാത്രയ്ക്ക് പോകും
അവിട്ടം: സഹപ്രവർത്തകരുടെ സ്വാർഥത മന:ശാന്തി കെടുത്തും. ജോലിയിൽ ഉത്സാഹവും ഉൻമേഷവും വീണ്ടെടുക്കാൻ ശ്രമിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച പോലെ താഴ്ചയും ഉണ്ടാകും. വിദ്യാർഥികൾ അലസത വെടിയണം.
ചതയം: സാമ്പത്തിക സ്ഥിരത ഉണ്ടാകാനുള്ള ശ്രമങ്ങൾ മുടക്കരുത്. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കണം. മാനസിക ആരോഗ്യം മെച്ചമാക്കാൻ സ്വന്തം കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കണം. എന്ത് കാര്യം ചെയ്യും മുൻപ് വരും വരായ്മകൾ ചിന്തിച്ച് ചെയ്യണം.
പൂരുരുട്ടാതി: ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൂടുതൽ സമയം ഈശ്വര പ്രാർഥനയ്ക്കായി മാറ്റി വയ്ക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കുടുംബാന്തരീക്ഷം അയവുള്ളതാക്കാൻ ആത്മാർഥമായി ശ്രമിക്കണം.
ഉത്തൃട്ടാതി: ശുഭാപ്തി വിശ്വാസത്തോടെയുള്ള നീക്കം തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. വിദ്യാർഥികൾ സമയം വെറുതെ പാഴാക്കി കളയരുത്. ആരോഗ്യ കാര്യത്തിൽ ഉപേക്ഷ പാടില്ല.
രേവതി: വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂർവം നേരിടണം. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവരുമായുള്ള ബന്ധം ഉപേക്ഷിക്കും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി. ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോൺ:9961442256