സാമ്പത്തിക പുരോഗതി, വ്യവഹാര വിജയം, ഓഹരി ഇടപാടിൽ ലാഭം; ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ
Mail This Article
Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കുറേ കാലമായി ശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ വാഹനം വാങ്ങും. തീർഥയാത്രയിൽ പങ്കെടുക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. എതിരാളികളുമായി സൗഹൃദത്തിലാകാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.
Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ സഫലമാകും. ശമ്പള വർധനവ് ഉണ്ടാകും. ഔദ്യോഗിക രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമായി മാറും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം. നിയമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കു തടസ്സം ഉണ്ടാവും. സാമ്പത്തികമായി ഗുണകരമായ കാലമാണ്. പുതിയ വാഹനം വാങ്ങാൻ കഴിയും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമാണ്.
Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. ദൈവാധീനം ഉളള കാലമാണിത്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. ആരോഗ്യം തൃപ്തികരം ആണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും. അപവാദം മാറികിട്ടും. സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. വരാന്ത്യം എത്ര ഗുണകരമല്ല. പല കാര്യങ്ങൾക്കും തടസ്സം നേരിടാം.
Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ കാലമാണിത്. പുതിയ വീട്ടിലേക്ക് താമസം മാറും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സാധ്യത തെളിയും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. ആരോപണങ്ങൾ കേൾക്കാനിടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. അനുരഞ്ജന ചർച്ചകൾ വിജയിക്കും. മുൻകോപം നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക പുരോഗതി നേടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ബന്ധുക്കളുടെ സഹായം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തും പങ്കുകച്ചവടം ലാഭകരമാകും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യവും നിലനിൽക്കും. ദീർഘ കാലപ്രതീക്ഷകൾ സഫലമാകും. ദൈവാധീനമുള്ള സമയമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ചലച്ചിത്ര മേഖലയിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും. വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്.
Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഭാഗ്യം കൊണ്ട് പല കാര്യങ്ങളും അനുകൂലമാകും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. യാത്രകൊണ്ട് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. ഓഹരി ഇടപാടിൽ നിന്നും വലിയ ലാഭമുണ്ടാകും. ചില പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. പങ്കാളിയുമൊത്ത് മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഉന്നത വ്യക്തികളുടെ സഹായം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരമാണ്.
Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. പ്രവർത്തനരംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. വീട് മോടിപിടിക്കും. വാഹനം ഉപയോഗം കരുതലോടെ വേണം. സുഹൃത്തുക്കളുമായി ഒത്തു കൂടാൻ അവസരം ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ആഡംബരവസ്തുക്കൾ അധീനതയിൽ ആകും. ഉദരരോഗം കരുതി ഇരിക്കുക. പല ആഗ്രഹങ്ങളും നിറവേറും. വീട്ടിൽ സന്തോഷം നിലനിൽക്കും.
Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വീട് പണി ദ്രുതഗതിയിൽ പുരോഗമിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. മൽസര പരീക്ഷയിൽ വിജയിക്കും. വസ്ത്രങ്ങൾക്കും ആഡംബരങ്ങൾക്കുമായി ധാരാളം പണം ചെലവഴിക്കും. പ്രണയിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നിശ്ചയിക്കും. ഇപ്പോൾ സാമ്പത്തികമായി നല്ല സമയമാണ്.
Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദൈവാധീനം കുറഞ്ഞ സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം മെച്ചപ്പെടും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കും. അനാവശ്യ ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. കൃഷിയിൽ നഷ്ടം സംഭവിക്കാം.ആരോഗ്യം ശ്രദ്ധിക്കണം. മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ആഴ്ചയുടെ ആരംഭം വളരെ ഗുണകരമാണ് ചെറുയാത്രകൾ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു കിട്ടും. വാഹനത്തിന് കേടുപാടുകൾ ഉണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരുസുഹൃത്തിനോട് പിണങ്ങേണ്ടി വരും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല. ദൈവാധീനം കൊണ്ട് തടസ്സങ്ങളെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337