ധനലാഭം, തൊഴിലന്വേഷകർക്ക് നേട്ടം, പ്രവർത്തന വിജയം; ഈ നക്ഷത്രക്കാർക്ക് നേട്ടങ്ങൾ

Mail This Article
അശ്വതി : മംഗള കർമങ്ങളിൽ സംബന്ധിക്കും. വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും. യാത്രകൾ വേണ്ടിവരും. വാരമധ്യത്തിന് ശേഷം കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തിക വിഷമതകൾ ഒരു പരിധി വരെ ശമിക്കും.
ഭരണി : വ്യക്തിപരമായ അത്യാവശ്യ യാത്രകൾ വേണ്ടിവരും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർധിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ. മാനസിക ക്ഷമ കുറയും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്.
കാർത്തിക: ഭാര്യാഭർതൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. അനാവശ്യ ചിന്തകൾ തുടർച്ചയായി മനസ്സിനെ അലട്ടും. പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക് സാധ്യത. ബന്ധുഗുണം അനുഭവിക്കും.
രോഹിണി: തൊഴിൽരംഗത്ത് അനാവശ്യമായ വിവാദങ്ങൾ കാണുന്നു. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും.
മകയിരം: കാര്യസാധ്യത്തിനായി യാത്രകൾ വേണ്ടിവരും. ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം. കർമരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം.
തിരുവാതിര: ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. ബന്ധുക്കളെ സന്ദർശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. കാലാവസ്ഥാജന്യ രോഗ സാധ്യത. മാതാവിന് നിലനിന്നിരുന്ന അരിഷ്ടത ശമിക്കും.
പുണർതം: തൊഴിലിൽ അനുകൂലമായ സാഹചര്യം. വിശ്രമം കുറവായിരിക്കും. ബിസിനസ്സിൽ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളിൽ അവിചാരിത മുടക്കം.
പൂയം: പ്രവർത്തന വിജയം കൈവരിക്കും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവ ഗുണം വർധിക്കും. തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിൽ ശമനം. പൂർവിക സ്വത്തിന്റെ ലാഭം.
ആയില്യം: ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അധിക ശ്രദ്ധ പുലർത്തുക. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. പഠനത്തിൽ ശ്രദ്ധ വർധിക്കും.
മകം: ശാരീരികവും മാനസികവുമായ ക്ഷീണം. വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും. യാത്രകൾ വേണ്ടിവരും. പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ സാമ്പത്തിക വിഷമതകൾ ശമിക്കും.
പൂരം: ആരോഗ്യ കാരണങ്ങളാൽ പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും. ഗൃഹസുഖം കുറയും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർധിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. മാനസിക ക്ഷമ കുറയും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്.
ഉത്രം: അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും. സുഖകരമല്ലാത്ത ചിന്തകൾ മനസ്സിനെ അലട്ടും. പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക് സാധ്യത. ബന്ധുഗുണം അനുഭവിക്കും.
അത്തം: അവിചാരിത കാരണങ്ങളാൽ ബന്ധുക്കൾ തമ്മിൽ ഭിന്നത. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ.
ചിത്തിര: ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് ധന നഷ്ടം. കർമരംഗത്ത് എതിർപ്പുകൾ. അപവാദം കേൾക്കുവാൻ യോഗം. തൊഴിൽപരമായ അവസര നഷ്ടം.
ചോതി: അനാവശ്യ യാത്രകൾ മൂലം ക്ഷീണം വർധിക്കും. ബന്ധുക്കളെ സന്ദർശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. കാലാവസ്ഥാജന്യ രോഗ സാധ്യത. മാതാവിന് അരിഷ്ടത.
വിശാഖം : വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. വിശ്രമം കുറവായിരിക്കും. ബിസിനസ്സിൽ ധന ലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളിൽ മുടക്കം.
അനിഴം : സുഹൃദ് സഹായം വർധിക്കും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവ ഗുണം മനസ്സിന് സുഖം നൽകും. തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിൽ ശമനം. പൂർവിക സ്വത്തിന്റെ ലാഭം.
തൃക്കേട്ട : ഗൃഹ നിർമാണത്തിൽ പുരോഗതി. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. പഠനത്തിൽ ശ്രദ്ധ വർധിക്കും.
മൂലം: മാനസിക നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കുകയില്ല. ആരോഗ്യസ്ഥിതി മോശമായിരിക്കും. ഉദര - മൂത്രായശ രോഗങ്ങൾ പിടിപെടാം. പണച്ചെലവധികരിക്കും.
പൂരാടം: അനാവശ്യ പണച്ചെലവ് നേരിടേണ്ടിവരും. ദീഘ ദൂരയാത്രകൾ നടത്തും. അടുത്തു പെരുമാറിയിരുന്നവരുമായി അഭിപ്രായ ഭിന്നതയുണ്ടാവും. സന്താനങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കും. സ്വജനങ്ങളുമായി കലഹം.
ഉത്രാടം: വിവാഹം വാക്കുറപ്പിക്കും. സാമ്പത്തികമായ വിഷമതകൾ. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകൾ. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ രംഗം പുഷ്ടിപ്പെടും.
തിരുവോണം: വാഗ്‌വാദങ്ങളിൽ ഏർപ്പെടും. ആരോഗ്യപരമായി വാരം പ്രതികൂലം. പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ. വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ. അറ്റകുറ്റപ്പണികൾ. യാത്രാവേളകളിൽ ധനനഷ്ടം.
അവിട്ടം : പനി, ജ്വരം ഇവയ്ക്കു സാധ്യത. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. തൊഴിൽപരമായി യാതകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും.
ചതയം: പുണ്യ സ്ഥല സന്ദർശനം. ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. വാക്കു തർക്കങ്ങൾ മനഃസ്സുഖം കെടുത്തും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
പൂരുരുട്ടാതി : ആരോഗ്യപരമായി വാരം അനുകൂലമല്ല. തൊഴിലന്വേഷകർക്ക് നേട്ടം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പണമിടപാടുകളിൽ നഷ്ടം. ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ബന്ധുജന സമാഗമം മനഃസുഖം നൽകും.
ഉത്രട്ടാതി : സ്വഗൃഹം വെടിഞ്ഞു കഴിയേണ്ടിവരും. ദാമ്പത്യ കലഹം അവസാനിക്കും. ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.
രേവതി: ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും. ആരോഗ്യപരമായി നില നിന്നിരുന്ന വിഷമതകൾ ശമിക്കും. യാതകളിലൂടെ നേട്ടം വിദ്യാർഥികൾക്ക് വാരം പ്രതികൂലമാണ്. പണമിടപാടുകൾ ശ്രദ്ധയോടെ ചെയ്യുക.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന
ചങ്ങനാശേരി
Phone: 9656377700