ധനാഭിവൃദ്ധി, പുതിയ പ്രണയബന്ധങ്ങൾ, വാഹനലാഭം, സ്ഥാനമാനങ്ങൾ; ഈ രാശിക്കാർക്ക് ഭാഗ്യവാരം
Mail This Article
Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെ ഉള്ളവർ): ആഘോഷങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. ഔദ്യോഗിക രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. ഏറെ നാളായി പ്രതിക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും.യാത്രകൾ ഗുണകരമാകും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. പുതിയ പ്രണയബന്ധം ഉടലെടുക്കും. ആരോഗ്യം തൃപ്തികരമാണ്. ധനാഭിവൃദ്ധി ഉണ്ടാവും.
Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പല വഴികളിലൂടെ പണം ചിലവാകുന്ന കാലമാണിത്. വസ്തു ഇടപാടുകള്‍ ലാഭകരമാകും. പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ ലഭിക്കും. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾക്ക് കാത്തിരിക്കേണ്ടി വരും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ഊഹം കച്ചവടം ഒഴിവാക്കുക. വിദ്യാർഥികൾ പരീക്ഷകളിൽ ഉന്നത വിജയം നേടും. പൂർവികസത്ത് ലഭിക്കാൻ കാലതാമസം വരും.
Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.സാമ്പത്തിക പുരോഗതി കൈവരിക്കും. മനക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും നടത്താൻ കഴിയും. സഹോദര സഹായം ലഭിക്കും. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമാണ്. വിദേശയാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. പങ്കുകച്ചവടം കൂടുതൽ ഗുണകരമാകും.
Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഈ ആഴ്ചയിൽ ഔദ്യോഗികമായി പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സാഹിത്യ രംഗത്തും കലാരംഗത്തും ശോഭിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. എടുത്തു ചാടി ഒന്നും പ്രവർത്തിക്കരുത്.
Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പലരീതിയിലുള്ള ഭാഗ്യ അനുഭവങ്ങളും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ലേഖകൻ മാർക്കും സാഹിത്യകാരന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ഔദ്യോഗിക യാത്ര ഗുണകരമായി തീരും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സന്തോഷ വാർത്തകൾ എത്തിച്ചേരും. കുടുംബ ജീവിതം സന്തോഷകരമാകും
Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം അത്ര നന്നല്ല എങ്കിലും പിന്നീട് ഗുണകരമായി മാറുന്നതാണ്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ വർധിക്കും. പ്രായം ചെന്ന ഒരു ബന്ധുവിന്റെ വേർപാട് ദുഃഖത്തിന് കാരണമാകും. ഗാർഹിക ഉപകരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പിതാവിന്റെ സഹായം ലഭിക്കും.
Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും.സന്തോഷകരമായ വാരമാണിത്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരിച്ചുകിട്ടാനും ഇടയുണ്ട്. വീട് മോടി പിടിപ്പിക്കാൻ സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പങ്കുകച്ചവടം ലാഭകരമാകും.
Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. ആഴ്ചയുടെ അവസാനത്തിൽ ചില ആരോഗ്യ പ്രശ്നങ്ങളും മനക്ളേശങ്ങളും ഉണ്ടാകാനിടയുണ്ട്. എതിർപ്പുകൾ നേരിടേണ്ടി വരാം. ബന്ധുക്കളുടെ സഹായം ലഭിക്കും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ കുറയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തികപുരോഗതിയും കൈവരിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. ഇറങ്ങിപ്പുറപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയുന്ന കാലമാണ്. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ഒറ്റയ്ക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്. മംഗളകർമങ്ങളിൽ പങ്കെടുക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ധാരാളം യാത്രകൾ ചെയ്യാനുള്ള അവസരം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും. പ്രതീക്ഷിച്ചിരുന്ന അംഗീകാരങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും .പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.
Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു ആഴ്ചയാണിത്. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ലഭിക്കും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.കൂടുതൽ ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയും. കമിതാക്കൾ തമ്മിൽ അഭി പ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. ഉപരിപഠനത്തിന് അവസരം ലഭിക്കും.
Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു കൂടാൻ അവസരം ഉണ്ടാകും. ആഘോഷങ്ങളുടെ വാരമാണിത്. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. മനക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും അത് പിന്നീട് വിട്ടു മാറും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. പരീക്ഷയിൽ ഉന്നത വിജയം നേടും. വീട് നിർമാണം പുരോഗമിക്കും. യാത്രകൾ ഗുണകരമാകും.