ADVERTISEMENT

അശ്വതി: ധനപരമായ വിഷമതകൾ നേരിടും. ആരോഗ്യപരമായും വാരം അനുകൂലമല്ല. കാലാവസ്ഥാജന്യ രോഗങ്ങൾ, അലർജി ഇവ മൂലം വിഷമിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന കടുത്ത ഭിന്നതകൾ ശമിക്കും.

ഭരണി: തൊഴിൽപരമായി അനുകൂല വാരം. പുതിയ പ്രൊജക്റ്റുകൾ നടപ്പിൽ വരും. തടസ്സപ്പെട്ടു കിടന്നിരുന്ന ഗൃഹനിർമാണം പുനരാംഭിക്കുവാൻ സാധിക്കും. ബാങ്കുകളിൽ നിന്ന് ലോൺ പാസ്സായിക്കിട്ടും. 

കാർത്തിക: സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യവർധന, ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി.

രോഹിണി: രോഗദുരിതത്തിൽ ശമനം. മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. കർമരംഗത്ത് നേട്ടങ്ങൾ. കുടുംബവുമൊത്ത് സൗഹൃദ സന്ദർശനങ്ങൾ.   

മകയിരം: തൊഴിൽരംഗത്ത് മികച്ച നേട്ടങ്ങൾ. അവിചാരിത ധന ലാഭം. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യവർധന. മനഃസന്തോഷം വര്‍ധിപ്പിക്കുന്ന ബന്ധുജന സമാഗമം.

തിരുവാതിര: നിരന്തരം അലട്ടിയിരുന്ന സാമ്പത്തികമായ വിഷമതകൾ ഒഴിയും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. കരുതി വച്ചിരുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരും. പ്രതിസന്ധികളെ അതിജീവിക്കും. 

പുണർതം: കർമരംഗത്ത് അലച്ചിൽ വർധിച്ച് വിശ്രമം കുറയും. സുഹൃത്തുക്കളുമായി കലഹ സാധ്യത. ചെലവ് അധികരിച്ചു നിൽക്കുന്ന വാരമാണ്. പണം കടം വാങ്ങേണ്ടി വരും. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

പൂയം: ഭക്ഷണ സുഖം കുറയും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. ഔഷധ സേവ വേണ്ടിവരും. കണ്ണുകളുടെ ആരോഗ്യത്തിൽ അധികശ്രദ്ധ പുലർത്തുക. 

ആയില്യം : തൊഴിൽ മാറുവാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയം. സകുടുംബ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ എന്നിവ മനസ്സിന് ഉല്ലാസം നൽകും. ഭൂമി വാങ്ങുവാനുള്ള പരിശ്രമത്തിൽ വിജയം. 

മകം: പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ ആരോഗ്യ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തകരമായിരിക്കും. അവിചാരിത ചെലവുകള്‍ വർധിക്കും. മനസ്സിന്റെ സന്തോഷം കുറഞ്ഞിരിക്കും. 

പൂരം : ബന്ധുജന സഹായത്താൽ കാര്യവിജയം. ജീവിതപങ്കാളിയുടെ സഹായത്താൽ കാര്യവിജയം. തൊഴിൽ അന്വേഷിക്കുന്നവർക്ക്  താൽക്കാലിക ജോലി ലഭിക്കും. സുഹൃത്തുക്കൾ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കും. 

ഉത്രം: പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. എതിരാളികളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം. ദാമ്പത്യ  ജീവിതത്തിൽ ശാന്തത കൈവരിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. 

അത്തം : ധനപരമായ കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് എതിരാളികളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അലസത അധികരിക്കുന്ന കാലമാണ്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. 

ചിത്തിര: മംഗളകർമങ്ങളിൽ പങ്കെടുക്കും. മാതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കൗതുക വസ്തുക്കൾക്കായി പണം ചെലവിടും. 

ചോതി: ബന്ധുക്കളുടെ പെരുമാറ്റം മനോവിഷമം സൃഷ്ടിക്കും. വിദ്യാർഥികൾക്ക് മാനസിക സംഘർഷം കുറയും. സകുടുംബ യാത്രകൾ നടത്തും. മുതിർന്ന കുടുംബാംഗവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ  തരണം ചെയ്യും. 

വിശാഖം: തുടങ്ങി വച്ച പ്രവർത്തനങ്ങളിൽ വിജയം. കര്‍മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് തൊഴിൽപരമായ മാറ്റം. മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് മനസ്സിന് മുറിവുണ്ടാകും. 

അനിഴം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടി/ മുൻകാല നിക്ഷേപം എന്നിവയിൽനിന്ന് ധനലാഭം. സന്താനങ്ങളാൽ  മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങള്‍ ശമിക്കും. തൊഴിൽ മേഖല മാറുന്നതിനെക്കുറിച്ച് ആലോചിക്കും. 

തൃക്കേട്ട: ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും. കടബാധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. അവിചാരിത  ചെലവുകൾ നേരിടേണ്ടിവരും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.

മൂലം: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ഭൂമി സംബന്ധിയായ തർക്കങ്ങളിൽ ഇടപെടും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദപരമായ സമീപനം പ്രതീക്ഷിക്കാം. 

പൂരാടം: കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കും. 

ഉത്രാടം: വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. തൊഴിലിൽ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പര്യം വർധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. 

തിരുവോണം : അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങൾ കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ  ലഭിക്കും.

അവിട്ടം : വ്യവഹാരങ്ങളിൽ വിജയം സഹപ്രവർത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങൾക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. 

ചതയം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും. തൊഴില്‍രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ  മാറികിട്ടും. 

പൂരുരുട്ടാതി : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും.  

ഉത്തൃട്ടാതി: കര്‍മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത. യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രേവതി: ആരോഗ്യപരമായ വിഷമതകൾ അലട്ടും. പ്രണയിക്കുന്നവർക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും. സ്വദേശം വിട്ട്  സഞ്ചരിക്കേണ്ടി വരാം.

English Summary:

Weekly Star Prediction by Sajeev Sastharam, 2023 November 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com