ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ച പ്രവൃത്തികൾക്ക് നേതൃത്വം നൽകും.
ഭരണി: വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾ തുടങ്ങുവാനുള്ള പ്രാരംഭ തല ചർച്ചയിൽ പങ്കെടുക്കും. സുഹൃത്തിന്റെ നിർദേശപ്രകാരം ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിട വരും.
കാർത്തിക: വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ബന്ധുമിത്രാദികളെ ഉൾപ്പെടുത്തി പലകാര്യങ്ങളും വിജയിപ്പിക്കുവാൻ സാധിക്കും.
രോഹിണി: പരസ്പര വിശ്വാസത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
മകയിരം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി നേടും. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനം സ്വന്തം നിലയിലും പ്രസ്ഥാനത്തിലും ഗുണകരമാകും.
തിരുവാതിര: പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. പ്രവർത്തന മേഖലകളുടെ ധ്രുവീകരണത്തിനായി അശ്രാന്തം പ്രവർത്തിക്കും. മാതാവിന് അഭിവൃദ്ധിയുണ്ടാകും.
പുണർതം: ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാനാകും. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ സർവകാര്യവിജയത്തിനു വഴിയൊരുക്കും.
പൂയം: വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. മേലധികാരി ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കും.
ആയില്യം: ഇടപെടുന്ന കാര്യങ്ങളിൽ പൂർണത കൈവരും. സാമ്പത്തിക മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശാസ്ത്ര പരീക്ഷണനിരീക്ഷണങ്ങൾ തൽക്കാലം മാറ്റിവയ്ക്കും
മകം: സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. സ്ഥാപനത്തിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കും.
പൂരം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കും. വിദേശ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിനാൽ ആശ്വാസമാകും.
ഉത്രം: വാഹനം മാറ്റി വാങ്ങുവാനിടവരും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും.
അത്തം: മാതാപിതാക്കളുടെ ആവശ്യങ്ങൾ ജീവിതപങ്കാളിയെ ഏൽപിക്കുവാനിടവരും. പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ചിത്തിര: അർഥമൂല്യങ്ങളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയം കൈവരിക്കുവാനിടവരും. ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും.
ചോതി: പ്രവർത്തനതലത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും.
വിശാഖം: സഹപ്രവർത്തകരോടൊപ്പം വിനോദയാത്ര പുറപ്പെടും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മപ്രചോദനമുണ്ടാകും.
അനിഴം: വ്യക്തിത്വ വികസനത്തിന് സ്വയം തയാറാകുന്നതിനാൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.
തൃക്കേട്ട: ഔദ്യോഗിക ചുമതലകൾ വർധിക്കും. ജീവിത പങ്കാളിയുടെ ആശ്വാസ വചനങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും.
മൂലം: കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ലഭിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാനിടവരും.
പൂരാടം: ആശ്രയ ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. യുക്തമായ തീരുമാനം കൈക്കൊള്ളുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കും.
ഉത്രാടം: ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.
തിരുവോണം: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുവാൻ സാധിക്കും.അർപ്പണ മനോഭാവത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് ഉപകരിക്കും.
അവിട്ടം: അനശ്വരമായ മുഹൂർത്തങ്ങളെ അവിസ്മരണീയമാക്കുവാൻ സാധിക്കും. ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ചു പ്രകൃതിദത്തമായ ഔഷധരീതി അവലംബിക്കും.
ചതയം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. തൊഴിൽ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിക്കും.
പൂരുരുട്ടാതി: ലക്ഷ്യപ്രാപ്തിക്കായി അഹോരാത്രം പ്രയത്നം വേണ്ടിവരും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭ ചർച്ചയിൽ പങ്കെടുക്കും.
ഉത്തൃട്ടാതി: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും.
രേവതി: വിപണനമേഖലകളിൽ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും.