ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായി അനാവശ്യ തർക്കങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളും ഒരു അലസത തോന്നാൻ സാധ്യത കാണുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാം. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം നീണ്ടുപോകും.

ഇടവം രാശി– Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ):  അവിചാരിതമായ ചില നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. പൊതുവേ പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നടക്കുന്നതായി അനുഭവപ്പെടും. സത്യസന്ധമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങൾ ലഭിക്കും. ബിസിനസ്സിൽ നിന്നുള്ള ആദായം വർധിക്കും. പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്കും സാധ്യത. സർക്കാരിൽ നിന്ന് ചില സഹായം ലഭിക്കും. കമിതാക്കൾ തമ്മിൽ അകന്നു കഴിയേണ്ടി വരും.

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ദീർഘകാലമായി നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിന് അനുകൂലമായ കാലമാണ്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻകഴിയും. വസ്തു സംബന്ധമായ ഇടപാട് ഗുണകരമാകും .ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ദൈവാധീനമുള്ള കാലമാണ്.

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ആഴ്ചയുടെ ആരംഭം വളരെയധികം ഗുണകരമാണ്. പുതിയ ചില സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പണം ധാരാളം സമ്പാദിക്കാൻ കഴിയും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരാനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ വാരമാണിത്. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. രോഗബാധകൾക്കും സാധ്യതയുള്ള സമയമാണ്. പ്രതീക്ഷിക്കാത്ത ചില പ്രതിബന്ധങ്ങൾ തരണം ചെയ്യും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. നിസ്സാരമായ ചില അസുഖങ്ങൾ പിടിപെടാനിടയുണ്ട്. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാകില്ല. പുതിയ സംരംഭങ്ങൾ തുടങ്ങും.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ബന്ധുക്കളുടെ സഹായം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ ഇടയുണ്ട്. അന്യ നാട്ടിൽ തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):  കുടുംബത്തിൽ സന്തോഷം നിലനിൽക്കുന്ന സമയമാണ്. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളെ സന്ദർശിക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. നേരത്തെ തീരുമാനിച്ച പോലെ കാര്യങ്ങൾ മുന്നോട്ടു പോകും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും.

വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ): എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. സൈനിക മേഖലയിൽ ഉള്ളവർക്ക് ബഹുമതികളും അംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് ചെറിയ സഹായങ്ങൾ ഒക്കെ ലഭിക്കും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. തീർഥയാത്രയിൽ പങ്കെടുക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. വരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സാമ്പത്തിക പുരോഗതി നേടാനാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അ വസരങ്ങൾ ഉണ്ടാകും. വാഹനത്തിനു വേണ്ടിയുള്ള ചെലവുകൾ വർധിക്കും.വിവാഹാലോചനകളിൽ പുരോഗതി ഉണ്ടാകും. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവരുടെ മേഖലയിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. കുറച്ചുകാലമായി കാത്തിരുന്ന സന്തോഷവാർത്ത എത്തിച്ചേരും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. പുതിയ വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകാം.

കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 രെയുള്ളവർ): ചെറിയ ചെറിയ യാത്രകൾക്ക് സാധ്യതയുള്ള ഒരു കാലമാണിത്. ചെലവുകൾ വർധിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21): ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങളൊക്കെ ഈ ആഴ്ചയിൽ നടക്കും സാമ്പത്തികനില മെച്ചപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും .പേരും പെരുമയും വർധിക്കും. ടെസ്റ്റുകളിലും ഇൻറർവ്യൂകളലും ഉന്നത വിജയം നേടും. പുതിയ വീട്ടിലേക്ക് താമസം മാറും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും.

English Summary:

Weekly Zodiac Prediction by P B Rajesh 2023 November 19 to 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT