ധനനേട്ടം, മത്സരവിജയം, സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം; ഈ കൂറുകാർക്ക് അനുകൂല വാരം
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. യാത്രകൾ ഫലവത്താവാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. അവിചാരിതമായി സുഹൃത്തുക്കളെ കണ്ടുമുട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, പാഴ്ചെലവ്, കലഹം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ബിസിനസ്സിൽ തടസ്സം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. സംസാരം നിയന്ത്രിക്കുക. വേണ്ടപ്പെട്ടവർ അകലാം. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. സുഹൃത്തുക്കൾ വാക്കു പാലിക്കാതിരിക്കാം. മേലധികാരികള് ദ്വേഷിക്കാം. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുകിട്ടാം. സർക്കാരിൽ നിന്ന് അനുകൂല ഫലയോഗം കാണുന്നു. യാത്രകൾ ഫലവത്താവാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ സ്ഥാനമാനങ്ങള് ലഭിക്കാം. തിരഞ്ഞെടുക്കപ്പെടാൻ സാധ്യത കാണുന്നു. കൂടിക്കാഴ്ചകൾ ഫലവത്താവാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യപരാജയം, ശത്രുശല്യം, അപകടഭീതി, ഇച്ഛാഭംഗം, ധനനഷ്ടം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയുമായി തർക്കത്തിലേർപ്പെടാം. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. പുതിയ കോഴ്സുകൾക്ക് പ്രവേശനത്തിന് തടസ്സം അനുഭവപ്പെടാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം, ബിസിനസ്സിൽ അവിചാരിത തടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പരീക്ഷണങ്ങൾ വിജയിക്കാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, നഷ്ടം, ശരീരക്ലേശം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ആരോഗ്യം, അംഗീകാരം, മത്സരപരീക്ഷയിൽ വിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, നിയമവിജയം, അനുകൂല സ്ഥലം മാറ്റ യോഗം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ബിസിനസ്സിൽ ലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം, നിയമപരാജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂല ഫലയോഗം കാണുന്നു. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ പ്രതികരണങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുചേരാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം, തർക്കം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സമ്മാനലാഭം, ഉപയോഗസാധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. ചികിത്സകൾ ഫലവത്താവാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, നിയമവിജയം, സ്ഥാനലാഭം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂല ഫലയോഗം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. വേദനാജനകമായ പ്രതികരണങ്ങൾ വന്നു ചേരാം. പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. വെളളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, ധനയോഗം, ആരോഗ്യം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, അഭിമാനക്ഷതം, കലഹം, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വ്യവഹാരങ്ങളിൽ വിജയിക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. സുഹൃത്തുക്കൾ ദ്വേഷിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, ആത്മവിശ്വാസം, ഉത്സാഹം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, അഭിമാനക്ഷതം, തർക്കം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവര് അകലാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, അലച്ചിൽ, യാത്രാപരാജയം, മനഃപ്രയാസം, നിയമപരാജയം ഇവ കാണുന്നു. പ്രതീക്ഷിച്ച പ്രതികരണങ്ങൾ ലഭിക്കാതെ വരാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാല് മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഉത്സാഹം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, നിയമവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ ലഭിക്കാം. തിങ്കളാഴ്ച പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. ബുധനാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. യാത്രകള് വിജയിക്കാം. െവളളിയാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം, കലഹം, തർക്കം ഇവ കാണുന്നു.