ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം, തൊഴിൽ ലാഭം, സന്തോഷം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, പരീക്ഷാവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം, ബിസിനസ്സിൽ അവിചാരിത തടസ്സം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഉത്സാഹക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു. 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, അംഗീകാരം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, അവിചാരിത ധനയോഗം ഇവ കാണുന്നു. 

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, തൊഴില്‍ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം, നിയമവിജയം, ബന്ധുസമാഗമം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. 

English Summary:

November 21, Tuesday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com