ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി - പുതിയ ഭരണപരിഷ്കാരം ആവിഷ്കരിക്കുന്നത് ചില ജോലിക്കാർക്ക് അതൃപ്തിയുണ്ടാക്കും. അർഥപൂർണമായ ആശയങ്ങൾക്ക് ആത്മാർഥമായി സഹകരിക്കും.
ഭരണി - കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയം കൈവരിക്കും.
കാർത്തിക - സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങളെ അതിജീവിക്കുവാൻ സാധിക്കും. സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും.
രോഹിണി - നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. ആധുനികപ്രാധാന്യമുള്ള പാഠ്യപദ്ധതിയിൽ ചേരുവാനിടവരും.
മകയിരം - പുതിയ പാഠ്യപദ്ധതിക്ക് ചേരും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും.
തിരുവാതിര - ചികിത്സ ഫലിക്കും. സൽകീർത്തിയും സജ്ജനപ്രീതിയും പ്രതാപവും ഐശ്വര്യവും വർധിക്കും.
പുണർതം– ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പണി ചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും.
പൂയം– മേലധികാരിയുടെ അഭാവത്തിൽ ചർച്ചകൾ നയിക്കുവാനിടവരും. ഔദ്യോഗികമായി ചുമതലകൾ വർധിക്കും.
ആയില്യം - വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും.
മകം - കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. വാക്തർക്കത്തിന് പോകരുത്.
പൂരം – വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം സാധ്യമാകും.
ഉത്രം - വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. ജീവിതത്തിന് നേട്ടമുണ്ടാക്കുന്ന പാഠ്യ പദ്ധതിയിൽ ചേരുവാനിടവരും.
അത്തം - ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. കാർഷികമേഖലയിൽ താൽപര്യം വർധിക്കും. .
ചിത്തിര - ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധശക്തി വർധിക്കും. ജീവിതപങ്കാളിയുടെ യുക്തിപൂർവമുള്ള സമീപനത്താൽ ആശ്വാസം തോന്നും.
ചോതി - ആത്മവിശ്വാസത്തോടുകൂടി പുതിയ കർമമണ്ഡലങ്ങൾ ഏറ്റെടുക്കും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാനുള്ള സാഹചര്യം വന്നുചേരും.
വിശാഖം - പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുന്ന വിഷയങ്ങളിൽ അനുകൂല വിജയം കൈവരിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതു വഴി വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
അനിഴം - നിരവധികാര്യങ്ങൾ നിഷ്ഠയോടുകൂടി ചെയ്തുതീർക്കുന്നതിനാൽ ആശ്വാസമാകും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും.
തൃക്കേട്ട – പരസ്പരവിശ്വാസത്തോടുകൂടി പുതിയ കർമപദ്ധതികൾക്ക് രൂപകൽപനചെയ്യും. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുവാനുള്ള സാഹചര്യമുണ്ടാകും. വിദേശത്ത് തൃപ്തികരമായ ഉദ്യോഗത്തിന് അവസരം ലഭിക്കും.
മൂലം – വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. കർമമണ്ഡലങ്ങളിൽ സാമ്പത്തികനേട്ടമുണ്ടാകും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.
പൂരാടം – മേലധികാരികളിൽ നിന്നും അതൃപ്തിയുള്ള വചനങ്ങൾ കേൾക്കുവാനിടവരും. പലപ്രകാരത്തിലും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സാഹചര്യമുണ്ടാകും.
ഉത്രാടം - ആത്മവിമർശനത്തോടുകൂടിയ സമീപനം മാറ്റിവയ്ക്കും. പൂർണത ഇല്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും.
തിരുവോണം - ഭരണസംവിധാനം വിപുലമാക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ആത്മവിശ്വാസം വർധിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.
അവിട്ടം – അറിവുള്ള വിഷയങ്ങളാണെങ്കിൽ പോലും അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ആരാധനാലയത്തിൽ വച്ച് പുതിയ ആത്മബന്ധം ഉടലെടുക്കും.
ചതയം - പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും ഫലം കണ്ടുതുടങ്ങും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും.
പൂരുരുട്ടാതി - വിശദമായ ചർച്ചയിലൂടെ കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. പൂർവികസ്വത്തിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
ഉത്തൃട്ടാതി - അവഗണിക്കപ്പെടുന്ന അവസ്ഥാവിശേഷങ്ങൾ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമാകും. സ്വരൂപിച്ച പണം നിശ്ചിത ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതിൽ കൃതാർഥനാകും.
രേവതി - മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുവാനായി വിദേശയാത്ര പുറപ്പെടും. ബന്ധുമിത്രാദികളുടെ ആവശ്യം പരിഗണിക്കുവാനിടയുണ്ട്.